Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കും രോഹിത്തിനും ശേഷമെന്ത്? ഇന്ത്യന്‍ ക്രിക്കറ്റ് ഇവരിലേക്ക്, സഞ്ജുവില്ല

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത വര്‍ഷത്തെ ലോകകപ്പോടെ പല മാറ്റങ്ങളും നമുക്കു പ്രതീക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന പലര്‍ക്കും ലോകകപ്പോടെ പടിയിറങ്ങേണ്ടി വരും. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ നെടുംതൂണുകള്‍. എന്നാല്‍ അടുത്ത ലോകകപ്പിനു ശേഷം ഇവരില്‍ ചിലര്‍ കളി മതിയാക്കിയേക്കും.

2023 മുതല്‍ 2027 വരെയുള്ള അടുത്ത സൈക്കിളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയന്ത്രണം മറ്റു ചില കളിക്കാരിലേക്കു മാറും. 2027 വരെ ഇന്ത്യയുടെ നെടുംതൂണുകളായി മാറാന്‍ പോവുന്ന കളിക്കാര്‍ ആരാക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായി ഇനിയുള്ള വര്‍ഷങ്ങളില്‍ മാറും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ മൂന്നു ഫോര്‍മാറ്റിലും താരം ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മാത്രമല്ല ഒരു പരമ്പയില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. ഭാവിയില്‍ ടീമിന്റെ സ്ഥിരം നായകനായി അദ്ദേഹം വരാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. മാത്രമല്ല ഇന്ത്യക്കു വേണ്ടി റിഷഭിനെ സ്ഥിരമായി ഓപ്പണര്‍ സ്ഥാനത്തും കാണാന്‍ കഴിഞ്ഞേക്കും.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യക്കു വേണ്ടി അരങ്ങേറിയതു മുതല്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. നിലവില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയൊരു ടീമിനെ ഇന്ത്യക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഇനിയുള്ള വര്‍ഷങ്ങളിലും ടീമിന്റെ നെടുംതൂണുകളിലൊന്നായി ബുംറയെ നമുക്ക് ഉറപ്പിക്കാം. അടുത്തിടെ ഒരു ടെസ്റ്റില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

IND vs ZIM: 'സഞ്ജു പൊളിയല്ലേ', ഇഷാന്‍ വേണ്ടെന്നു മുന്‍ താരം

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് 2027 വരെയെങ്കിലും ഇന്ത്യയുടെ നിര്‍ണായക താരമായി ടീമില്‍ തുടരാന്‍ പോവുന്ന മറ്റൊരാള്‍. നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ താരത്തെ അലട്ടിയിരുന്നെങ്കിലും ഇപ്പോള്‍ ഇവയെയെല്ലാം അതിജീവിച്ച് ഹാര്‍ദിക് പഴയ ഫോമിലേക്കു തിരികെയെത്തിക്കഴിഞ്ഞു.
ബാറ്റിങ്, ബൗളിങ് എന്നിവയില്‍ ടീമിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നു. നിലവില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ ഭാഗമല്ലെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഹാര്‍ദിക് തുടര്‍ന്നും മിന്നും താരമായി തുടരും.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ ടീമിലേക്കു വന്ന് വളരെ പെട്ടെന്നു തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ടി20യില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ്. ഏതു ആംഗിളിലും ഷോട്ടുകള്‍ പായിക്കാനുള്ള അസാധാരണ മിടുക്കാണ് സൂര്യയെ മറ്റു ബാറ്റര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. നിലവില്‍ വൈറ്റ് ബോളില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറി. സൂര്യയെ വൈകാതെ ടെസ്റ്റിലും നമുക്ക് പ്രതീക്ഷിക്കാം.

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

ദീപക് ഹൂഡ

ദീപക് ഹൂഡ

സൂര്യയെപ്പോലെ തന്നെ അടുത്തിടെ ഇന്ത്യന്‍ ടീമിലേക്കു വന്ന് കുറച്ച് മല്‍സരങ്ങള്‍ കൊണ്ട് തന്നെ സാന്നിധ്യമറിയിച്ചു കഴിഞ്ഞ താരമാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
അയര്‍ലാന്‍ഡുമായുളള കളിയില്‍ ഹൂഡ കന്നി ടി20 സെഞ്ച്വറി കുറിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഹൂഡ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Story first published: Saturday, August 13, 2022, 11:56 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+