Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ അരങ്ങേറിയത് 'റെയ്‌നക്ക്' കീഴിലോ?, വിശ്വസിക്കാന്‍ പ്രയാസം, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇന്ത്യയിലെ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും മികച്ച താരങ്ങള്‍ ടീമിന്റെ ഭാഗമായിട്ടുണ്ടാവും. ലോക ക്രിക്കറ്റിലേക്ക് നിരവധി ഇതിഹാസങ്ങളെ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ടീമിന്റെ നായകസ്ഥാനത്തേക്കെത്താന്‍ വലിയ മികവ് തന്നെ വേണം. ഒരു കാലത്ത് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്‌ന.

മധ്യനിരയിലെ വിശ്വസ്തനായിരുന്ന റെയ്‌ന ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്. 12 ഏകദിനത്തിലും മൂന്ന് ടി20യിലും അദ്ദേഹം ഇന്ത്യന്‍ ടീമിനെ നയിച്ചു. ഇന്നത്തെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും റെയ്‌നയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അരങ്ങേറിയവരാണെന്ന് പലര്‍ക്കും അറിയില്ല. റെയ്‌നയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി ഇന്ത്യയുടെ നായകനെന്ന നിലയിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ കോലി അരങ്ങേറ്റം നടത്തിയത് സുരേഷ് റെയ്‌നക്ക് കീഴിലായിരുന്നു. 2010ല്‍ സിംബാബ് വെയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചത് റെയ്‌നയായിരുന്നു. ഈ പരമ്പരയിലാണ് കോലി ടി20 അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങിയ കോലി 26 റണ്‍സാണ് നേടിയത്.

അമിത് മിശ്ര

അമിത് മിശ്ര

ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും പ്രതിഭാശാലിയായ സ്പിന്നറാണ് അമിത് മിശ്ര. ലെഗ് സ്പിന്നറായ അമിത് ഐപിഎല്ലിലും മികവ് കാട്ടി എല്ലാവര്‍ക്കും സുപരിചിതനായ സ്പിന്നറാണ്. അമിത് ഇന്ത്യക്കായി ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചത് റെയ്‌നക്ക് കീഴിലായിരുന്നു. 2010ലെ സിംബാബ് വെ പരമ്പരയിലായിരുന്നു ഇത്. 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും അമിത് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

അശോക് ഡിന്‍ഡ

അശോക് ഡിന്‍ഡ

ഇന്ത്യന്‍ ടീമിനൊപ്പം അധികം അവസരം ലഭിച്ചിട്ടില്ലും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടുള്ള പേസറാണ് അശോക് ഡിന്‍ഡ. വലം കൈയന്‍ പേസര്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ചത് റെയ്‌നക്ക് കീഴിലായിരുന്നു. 2010ലെ സിംബാബ് വെ പര്യടനത്തിലായിരുന്നു ഇത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ അദ്ദേഹം നിരാശപ്പെടുത്തി. 7.2 ഓവര്‍ എറിഞ്ഞ് 49 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും ഡിന്‍ഡക്ക് വീഴ്ത്താനായില്ല. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയും ഡിന്‍ഡക്ക് അവസരം ലഭിച്ചിരുന്നു.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം വലിയ കരിയര്‍ നേടാനായില്ലെങ്കിലും ടെസ്റ്റില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള പേസറാണ് ഉമേഷ് യാദവ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള ഉമേഷിന്റെ ഏകദിന അരങ്ങേറ്റ റെയ്‌നക്ക് കീഴിലായിരുന്നു. 2010ലെ സിംബാബ്‌വെക്കെതിരായ ടൂര്‍ണമെന്റിലായിരുന്നു ഉമേഷിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ അദ്ദേഹത്തിന് വിക്കറ്റ് നേടാനായില്ല. ധോണിക്കും വിരാട് കോലിക്ക് കീഴിലും കളിക്കാന്‍ ഉമേഷിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ ഇതിഹാസ സ്പിന്നറാണ് ആര്‍ അശ്വിന്‍. ഒരു കാലത്ത് മൂന്ന് ഫോര്‍മാറ്റിലും സജീവമായിരുന്ന അശ്വിന്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഓഫ് സ്പിന്നറായ അശ്വിന്റെ ടി20 അരങ്ങേറ്റവും റെയ്‌നയുടെ കീഴിലായിരുന്നു. സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഐപിഎല്ലിലടക്കം ഇപ്പോഴും സജീവമായിട്ടുള്ള താരമാണ് അശ്വിന്‍.

Story first published: Sunday, July 10, 2022, 14:59 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+