Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023 ഇവരുടെ ലാസ്റ്റ് ടൂര്‍ണമെന്റ്, ഇതോടെ വിരമിച്ചേക്കും, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു സീസണെ വരവേല്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പുയര്‍ത്തി ഞെട്ടിച്ചത് ടൂര്‍ണമെന്റിലെ സീനിയര്‍ ടീമുകള്‍ക്കെല്ലാം വലിയ നാണക്കേടാണുണ്ടാക്കിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കെല്ലാം ഇത്തവണത്തെ ഐപിഎല്‍ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

ഇത്തവണത്തെ ടൂര്‍ണമെന്റോടെ പല സൂപ്പര്‍ താരങ്ങളും വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. കളിക്കാനുള്ള മനസുണ്ടെങ്കിലും പ്രായവും ഫിറ്റ്‌നസും പലരേയും തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഇത്തവണത്തോടെ കളി മതിയാക്കിയേക്കും. ഇതില്‍ പ്രമുഖരായ പലരും ഉള്‍പ്പെടുമെന്നതാണ് വസ്തുത. ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

സിഎസ്‌കെയുടെ നായകനായി എംഎസ് ധോണി ഇത്തവണയും ഉണ്ടാകുമെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്. കളി തുടരുമെന്ന് ധോണിയും അവസാന സീസണില്‍ത്തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തൊരു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്ക് സാധിച്ചേക്കില്ല. 41കാരനായ ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ചെന്നൈയില്‍ ഐപിഎല്‍ കളിച്ച് വിരമിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. അവസാന സീസണില്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇത്തവണ ടീമിനെ കപ്പിലേക്കെത്തിച്ച് വിരമിക്കല്‍ നടത്താനാവും ധോണി ആഗ്രഹിക്കുക.

Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഐപിഎല്‍ 2022ലെ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ താരമാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. നിലവില്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ ഇഷാന്തില്ല. പരിക്കിന്റെ പ്രയാസവും നേരിടുന്ന താരത്തിന് ടി20യില്‍ ഇനിയും മുന്നോട്ട് പോവുക പ്രയാസമാണ്. അടുത്ത സീസണില്‍ 34കാരനായ ഇഷാന്തിനെ വാങ്ങാന്‍ ആരും താല്‍പര്യം കാട്ടിയേക്കില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇനിയൊരു ഐപിഎല്ലില്‍ കൂടി കണ്ടേക്കില്ല. 93 ഐപിഎല്ലില്‍ നിന്ന് 72 വിക്കറ്റ് നേടിയ ഇഷാന്ത് തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ്. വിരമിക്കല്‍ ഐപിഎല്‍ മത്സരം അദ്ദേഹത്തിന് ലഭിച്ചേക്കില്ല.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വൃദ്ധിമാന്‍ സാഹ. ടെസ്റ്റ് ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചിരുന്ന സാഹക്ക് ഇപ്പോള്‍ അതിലും സ്ഥാനമില്ല. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹം സജീവമായിട്ടുള്ളത്. അവസാന സീസണില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു സാഹ. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം തന്നെ അദ്ദേഹം നടത്തി. 317 റണ്‍സ് നേടിയ താരം മൂന്ന് ഫിഫ്റ്റിയാണ് അവസാന സീസണില്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് സാഹയെങ്കിലും ഇത്തവണത്തെ സീസണോടെ വിരമിച്ചേക്കും. പ്രായം 38 പിന്നിട്ട സാഹയുടെ അവസാന സീസണായി ഇത് മാറിയേക്കും.

ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

ഐപിഎല്ലിലെ ഇതിഹാസങ്ങളിലൊരാളാണ് ഡ്വെയ്ന്‍ ബ്രാവോ. 183 വിക്കറ്റുമായി ടൂര്‍ണമെന്റ് ചരിത്രത്തില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ബ്രാവോയുടെ പേരാണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സിഎസ്‌കെയോടൊപ്പം ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. എന്നാല്‍ പ്രായം തളര്‍ത്തുന്നു. അവസാന സീസണില്‍ പരിക്ക് തുടര്‍ച്ചയായി വേട്ടയാടി. ടി20യിലെ ഡെത്ത് ഓവര്‍ ബൗളര്‍മാരിലെ പ്രധാനിയാണ് ബ്രാവോ. 39കാരനായ താരം ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്ലില്‍ നിന്നും അടുത്ത സീസണോടെ ബ്രാവോ വിരമിക്കാനാണ് സാധ്യത.

Also Read : T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

2019ഓടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച അമ്പാട്ടി റായിഡു നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്. അവസാന സീസണില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച റായിഡു ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം വിരമിക്കല്‍ പിന്‍വലിച്ചിരുന്നു. ഇത്തവണത്തെ സീസണില്‍ അദ്ദേഹം കളിക്കുമോയെന്ന് സംശയമാണ്. ഈ സീസണ്‍ കളിച്ചാലും ഇനിയൊരു സീസണില്‍ കൂടി അദ്ദേഹം തുടരില്ലെന്നുറപ്പ്. റായിഡുവിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്.

Story first published: Thursday, October 6, 2022, 14:00 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+