ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ട, ഇപ്പോഴെങ്കില്‍ അവനെ വാങ്ങാന്‍ ആര്‍ക്കും പണം തികയില്ല!

ഇന്ത്യയുമായുള്ള ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ വാനാളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗത ഗംഭീര്‍. കൊച്ചിയില്‍ കഴിഞ്ഞ മാസം നടന്ന മിനി താരലേലത്തില്‍ അണ്‍സോള്‍ഡായ കളിക്കാരുടെ നിരയില്‍ ഷനകയുമുണ്ടായിരുന്നു.
ശ്രീലങ്കയ്ക്കു വേണ്ടി നേരത്തേയും പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടും ലേത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. 50 ലക്ഷെ രൂപയായിരുന്നു ഓള്‍റൗണ്ടര്‍ കൂടിയായ ഷനകയുടെ അടിസ്ഥാന വില.
ഐപിഎല്‍ ലേലത്തിന്റെ തൊട്ടുമുമ്പായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര നടന്നിരുന്നതെങ്കില്‍ ഷനകയുടെ വിധി മറ്റൊന്നാവുമായിരുന്നുവെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഷനകയെ വാങ്ങാന്‍ ടീമുകള്‍ക്കു പണം തികയാതെ പോവുമായിരുന്നെന്നും അത്രയും വലിയ ഡിമാന്റ് അദ്ദേഹത്തിനുണ്ടാവുമായിരുന്നെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

പണം ഉണ്ടാവില്ലായിരുന്നു
ഐപിഎല്‍ ലേലം ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്കു തൊട്ടു മുമ്പ് നടന്നിരുന്നെങ്കില്‍ എല്ലാ ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി ദസുന്‍ ഷനക മാറിയേനെ. ഷനകെയ വാങ്ങാന്‍ എന്റെ പക്കല്‍ പണം ഉണ്ടാവില്ലായിരുന്നു. അത്രയും വില കൂടിയ താരമായി അദ്ദേഹം മാറിയേനെ.
എത്ര ഗംഭീരമായിട്ടാണ് ഇന്ത്യക്കെതിരേ ഷനക ബാറ്റ് ചെയ്യുന്നത്.
ലേലം ഈ പരമ്പരയ്ക്കു ശേഷമായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്ന് ഒന്നു സങ്കല്‍പ്പിച്ച് നോക്കൂ. ഒരു പക്ഷെ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവരാന്‍ ഫ്രാഞ്ചൈസികളുടെ പക്കല്‍ പണം തികയാതെ പോവുമായിരുന്നുവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ഷനക ഗംഭീര ഫോമില്‍
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഗംഭീര ഫോമിലാണ് ദസുന്‍ ഷനക കളിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഷനക 101 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ഒരു ഫിഫ്റ്റയുള്‍പ്പെടെയാണിത്.
പൂനെയില്‍ ലങ്ക ജയിച്ച രണ്ടാം ടി20യില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വെറും 22 ബോളുകളില്‍ നിന്നാണ് ആറു സിക്‌സറും രണ്ടുബൗണ്ടറിയുമടക്കം ഷനക ടീമിന്റെ ഹീറോയായത്. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തേ വാംഖഡെയില്‍ നടന്ന ആദ്യ ടി20യില്‍ ഷനക 27 ബോളില്‍ സ്‌കോര്‍ ചെയ്തത് 45 റണ്‍സായിരുന്നു.
Also Read:IPL: വിരാട് കോലിയുടെ ഒരു റണ്ണിന്‍റെ വില അറിയാമോ? ലക്ഷങ്ങള്‍!
ഈ മല്‍സരത്തില്‍ ലങ്ക രണ്ടു റണ്‍സിനു പരാജയപ്പെടുകയായിരുന്നു. ഷനകയുടെ പുറത്താവലാണ് കളിയിലെ വഴിത്തിരിവായത്. ബൗളിങില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും നാല് എന്ന ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

പരമ്പര പിടിക്കാന്‍ ലങ്ക
ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദസുന്‍ ഷനകയുടെ കീഴില്‍ ശ്രീലങ്ക മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇറങ്ങുന്നത്.
രണ്ടാമങ്കത്തില്‍ നേടിയ മിന്നുന്ന ജയം അവരുടെ ആത്മവിശ്വാസം വാനോളം മുയര്‍ത്തിയിരിക്കുകയാണ്. ഷനക വീണ്ടും കത്തിക്കയറിയാല്‍ ഹാര്‍ദിക് പാണ്ഡ്യയെയും സംഘത്തെയും തകര്‍ത്ത് ലങ്ക പരമ്പര പോക്കറ്റിലാക്കും.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഷനകയുടെ ക്യാപ്റ്റന്‍സിയില്‍ ലങ്ക ചാംപ്യന്‍മാരായിരുന്നു. ഫൈനലില്‍ പാകിസ്താനെ തകര്‍ത്തുവിട്ടായിരുന്നു അവരുടെ കിരീടനേട്ടം. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെയും അവര്‍ കെട്ടുകെട്ടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications