അവസാന വിന്‍ഡീസ് പരമ്പര കളിച്ചു, ഇത്തവണ ടീമില്‍ പോലുമില്ല, നാല് ഇന്ത്യന്‍ താരങ്ങളിതാ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20യും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നുണ്ട്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരൊന്നുമില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ശിഖര്‍ ധവാനാണ് നയിക്കുന്നത്.
പ്രമുഖരായ പലര്‍ക്കും വിശ്രമം നല്‍കിയെങ്കിലും ഇന്ത്യയുടെ ടീം കരുത്ത് ശക്തം തന്നെയാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, സൂര്യകുമാര്‍ യാദവ് തുടങ്ങിയ യുവതാരങ്ങളെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഈ വര്‍ഷം ഇതിന് മുമ്പ് ഇന്ത്യന്‍ വിന്‍ഡീസിനെതിരായ പരമ്പര കളിച്ചിരുന്നു. അന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന നാല് താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ ടീമിന് പുറത്താണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍
ഇന്ത്യയുടെ ടീമില്‍ അന്ന് മായങ്ക് അഗര്‍വാളും ഉള്‍പ്പെട്ടിരുന്നു. ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക് വാദും പരിക്കിന്റെ പിടിയിലായതോടെയാണ് മായങ്കിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ മായങ്കിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. കോവിഡ് ബാധിതരായ താരങ്ങള്‍ക്ക് രോഗം ഭേദമായതോടെയാണ് മായങ്കിന് പുറത്തിരിക്കേണ്ടി വന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മായങ്കിന് കൂടുതല്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും പരിമിത ഓവറില്‍ അധികം അവസരമില്ല. അതുകൊണ്ട് ഇത്തവണത്തെ വിന്‍ഡീസ് പരമ്പരയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല.
T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

വാഷിങ്ടണ്‍ സുന്ദര്‍
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ അവസാന വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായിരുന്നു. പരമ്പരയില്‍ കളിക്കുകയും ചെയ്ത സുന്ദര്‍ നാല് വിക്കറ്റും വീഴ്ത്തി. എന്നാല്‍ അവസാന ഐപിഎല്ലിനിടെ പരിക്കേറ്റതോടെ സുന്ദര്‍ ടീമിന് പുറത്തായി. നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ സുന്ദര്‍ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇത്തവണ വിന്‍ഡീസ് പരമ്പരക്ക് പരിഗണിച്ചില്ല. കൗണ്ടിയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി മികവ് കാട്ടിയ സുന്ദര്‍ അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ദീപക് ചഹാര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന ദീപക് ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്നു. ഇന്ത്യയുടെ പരിമിത ഓവറിലെ അഭിവാജ്യഘടകമായി മാറിയ ദീപക് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് കളിച്ചത്. മൂന്ന് വിക്കറ്റും വീഴ്ത്തി. അവസാന ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് പരിക്കേറ്റ ദീപക് ചഹാര്‍ നിലവില്‍ ടീമിന് പുറത്താണ്. പെട്ടെന്ന് ടീമിലേക്ക് തിരിച്ചുവരാനും അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് വിവരം. ഫിറ്റ്‌നസ് പ്രശ്‌നം ഉള്ളതിനാല്‍ ദീപക്കിനെ ഇന്ത്യ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് കീഴില്‍ ദീപക് പരിശീലനം നടത്തുന്നുണ്ട്. അധികം വൈകാതെ തിരിച്ചുവരവ് സാധ്യമായേക്കും.
T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

രവി ബിഷ്‌നോയ്
ഇന്ത്യയുടെ അവസാന വിന്‍ഡീസ് പരമ്പരയുടെ ഭാഗമായിരുന്ന താരമാണ് രവി ബിഷ്‌നോയ്. ഇന്ത്യ ഭാവി സ്പിന്നറെന്ന നിലയില്‍ വലിയ പരിഗണനയും ബിഷ്‌നോയ്ക്ക് നല്‍കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ ബിഷ്‌നോയ്ക്ക് അവസാന വിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യ ടീമില്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. യുസ് വേന്ദ്ര ചഹാലിനാണ് ഇന്ത്യ എല്ലാ മത്സരങ്ങളിലും അവസരം നല്‍കിയത്. ഇത്തവണ ബിഷ്‌നോയ്ക്ക് ഏകദിന പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ അവസരവും നല്‍കിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications