
മെഹതി ഹസന്‍ മിറാസ്
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഏറ്റവും കൈയടി നേടുന്ന താരം മെഹതി ഹസന്‍ മിറാസാണ്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ അന്തകനാവുകയാണ്. ആദ്യ മത്സരത്തില്‍ നിര്‍ണ്ണായക ചെറുത്തുനില്‍പ്പോടെ ബംഗ്ലാദേശിന് 1 വിക്കറ്റ് ജയം നേടിയെടുക്കാന്‍ സഹായിച്ച മെഹതി ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയോടെയും കൈയടി നേടി. നേരത്തെ പല തവണ ഐപിഎല്‍ ലേലത്തിലേക്കെത്താന്‍ മിറാസിന് സാധിച്ചിരുന്നെങ്കിലും ഒരു തവണപോലും അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് മിറാസെന്ന് പറയാം.
Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

ഇഷ് സോധി
ന്യൂസീലന്‍ഡിന്റെ കൈക്കുഴ സ്പിന്നറാണ് ഇഷ് സോധി. ഇന്ത്യയിലെ ടേണിങ് പിച്ചുകളില്‍ വലിയ അപകടം സൃഷ്ടിക്കാന്‍ സോധിക്ക് കരുത്തുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പിലും ന്യൂസീലന്‍ഡിനായി സോധി മികവ് കാട്ടി. ടി20യില്‍ ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സോധിയെങ്കിലും ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുകള്‍ താരത്തിന് അവകാശപ്പെടാം. ഇന്ത്യക്കെതിരേ ടി20യില്‍ 22 വിക്കറ്റുകളാണ് സോധിയുടെ പേരിലുള്ളത്. 2016, 2021ലെ ടി20 ലോകകപ്പുകളില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചപ്പോള്‍ സോധി മികവ് കാട്ടിയിരുന്നു. ഇതുവരെ ഐപിഎല്‍ ടീമുകളിലാരും സോധിയില്‍ താല്‍പര്യം കാട്ടിയില്ലെന്നത് കൗതുകമുള്ള കാര്യമാണ്.

ദസുന്‍ ഷണക
ഇന്ത്യക്കെതിരേ ഗംഭീര റെക്കോഡുള്ള താരമാണ് ശ്രീലങ്കന്‍ നായകനായ ദസുന്‍ ഷണക. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ ബാറ്റ് ചെയ്യാനും ഡെത്ത് ഓവറുകളിലടക്കം പന്തെറിയാനും കഴിവുള്ള മീഡിയം പേസ് ഓള്‍റൗണ്ടറാണ് ഷണക. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും 18 പന്തില്‍ 33 റണ്‍സ് നേടുകയും ചെയ്യാന്‍ ഷണകയ്ക്കായിരുന്നു. ഈ മികവിലാണ് ഇന്ത്യയെ ശ്രീലങ്ക പുറത്താക്കിയത്. ഐപിഎല്ലില്‍ പല ടീമുകള്‍ക്കും മികച്ച ഓള്‍റൗണ്ടര്‍മാരെ ആവിശ്യമാണ്. എന്നിട്ടും ഇതുവരെ ഷണക്ക് ഐപിഎല്ലില്‍ വിളിയെത്തിയില്ല. ഇനി ഭാവിയില്‍ വിളിയെത്താനുള്ള സാധ്യതയും കുറവാണെന്ന് തന്നെ പറയാം.

മുഷ്ഫിഖര്‍ റഹിം
ബംഗ്ലാദേശിന്റെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഷ്ഫിഖര്‍ റഹിം. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഏകദിന ടീമില്‍ മാത്രമാണ് മുഷ്ഫിഖര്‍ റഹീമിന് അവസരം. 2019ല്‍ ബംഗ്ലാദേശ് ഇന്ത്യക്കെതിരേ ആദ്യമായി ടി20യില്‍ ജയിച്ചപ്പോള്‍ കളിയിലെ താരമായത് മുഷ്ഫിഖര്‍ റഹീമായിരുന്നു. 43 പന്തില്‍ 60 റണ്‍സാണ് അന്ന് താരം നേടിയത്. ഇന്ത്യക്കെതിരേ മൂന്ന് ഫോര്‍മാറ്റിലും മുഷ്ഫിഖറിന് ഭേദപ്പെട്ട റെക്കോഡുണ്ട്. എന്നാല്‍ ഒരു തവണ പോലും ഐപിഎല്ലില്‍ താരത്തിന് അവസരം ലഭിച്ചില്ല. ഇനി അവസരം ലഭിക്കാനും സാധ്യതയില്ലെന്ന് തന്നെ പറയാം.


Click it and Unblock the Notifications
