Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് കളിക്കണോ?, ഇവര്‍ക്ക് വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങണം!, നാല് ഇന്ത്യക്കാര്‍

1

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏകദിന പരമ്പരയേക്കാള്‍ പ്രധാനപ്പെട്ടത് ടി20 പരമ്പരയാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര നിര്‍ണ്ണായകമാണ്. കരുത്തരായ വിന്‍ഡീസിനെ വീഴ്ത്തുന്നത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കും.

രണ്ട് തവണ ടി20 ലോകകപ്പ് നേടിയ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. അവരുടെ പല സൂപ്പര്‍ താരങ്ങളും ഇതിനോടകം വിരമിച്ചെങ്കിലും ഇപ്പോഴും ടീം കരുത്ത് മോശമല്ല. അതുകൊണ്ട് തന്നെ അനായാസമായി ടി20 പരമ്പര നേട്ടം ഇന്ത്യ സ്വപ്‌നം കാണേണ്ട. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കവെ ടി20 ലോകകപ്പില്‍ സീറ്റുറപ്പിക്കാന്‍ ചില താരങ്ങള്‍ക്ക് വിന്‍ഡീസ് പരമ്പര മുതലാക്കേണ്ടതായുണ്ട്. പരമ്പര നിര്‍ണ്ണായകമായി മാറുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായിരുന്ന ശ്രേയസ് അയ്യരിന് ഇപ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. മികച്ച യുവതാരങ്ങള്‍ മികവ് കാട്ടുന്നതിനാല്‍ ശ്രേയസ് ഇന്ത്യന്‍ ടി20 ലോകകപ്പിന് പുറത്താവാനുള്ള സാധ്യതയാണ് കൂടുതല്‍. ദീപക് ഹൂഡ മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. കൂടാതെ പന്തുകൊണ്ടും ടീമിന് ഉപകാരി. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ ശ്രേയസിന് വിന്‍ഡീസ് പരമ്പര മുതലാക്കേണ്ടതായുണ്ട്. ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ശീലമാക്കിയ ശ്രേയസിന് വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ടി20 ലോകകപ്പില്‍ സീറ്റ് ലഭിക്കില്ലെന്നുറപ്പ്.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഇന്ത്യയുടെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പേസറാണ് ആവേഷ് ഖാന്‍. ഐപിഎല്ലില്‍ മികവ് കാട്ടിയെത്തിയ ആവേഷ് മികച്ച ലൈനും ലെങ്തുമുള്ള ബൗളറാണ്. അതിവേഗ പേസറല്ലെങ്കിലും ഡെത്ത് ഓവറുകളിലും മധ്യ ഓവറുകളിലും മികവ് കാട്ടാന്‍ ആവേഷിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആവേഷ് ഖാന് സീറ്റുറപ്പിക്കാറായിട്ടില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് സീറ്റുറപ്പാണെങ്കിലും മറ്റ് പേസര്‍മാരായി ആവേഷ് ഖാന്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് തുടങ്ങിയവരിലാരൊക്കെയെന്നതാണ് അറിയേണ്ടത്. അതുകൊണ്ട് തന്നെ വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ആവേഷിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷനെ ഇന്ത്യ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കുന്ന താരമാണ്. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ഇഷാന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ട് തന്നെ വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങേണ്ടത് ഇഷാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ദിനേഷ് കാര്‍ത്തികും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി ഉണ്ട്. അവസരം കാത്ത് സഞ്ജു സാംസണുമുള്ളതിനാല്‍ ഇഷാന്‍ കിഷന് വിന്‍ഡീസ് പരമ്പരയില്‍ മിന്നും പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റേണ്ടതായുണ്ട്.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

ദീപക് ഹൂഡ

ദീപക് ഹൂഡ

ദീപക് ഹൂഡയുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതായിരുന്നു. അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറി നേടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും തിളങ്ങി. എന്നാല്‍ ഇപ്പോഴും ടി20 ലോകകപ്പില്‍ സീറ്റുറപ്പിച്ചുവെന്ന് പറയാറായിട്ടില്ല. അതുകൊണ്ട് തന്നെ വിന്‍ഡീസ് പരമ്പര ദീപക് ഹൂഡക്കും വളരെ പ്രധാനപ്പെട്ടതാണ്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ സ്ഥിരതയോടെ കളിക്കാന്‍ ഹൂഡക്ക് സാധിക്കാത്ത പക്ഷം താരത്തിന്റെയും ലോകകപ്പ് സാധ്യതകള്‍ പരുങ്ങലിലാവാന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയസമ്പത്ത് കുറവുള്ള താരമെന്ന നിലയില്‍ ഹൂഡക്ക് മികച്ച പ്രകടനം തുടരേണ്ടത് അത്യാവശ്യമാണ്.

Story first published: Thursday, July 21, 2022, 22:38 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+