T20 World Cup : പ്രശസ്ത താരങ്ങള്‍, പക്ഷെ ടി20 ലോകകപ്പ് കളിക്കുന്നത് ഇതാദ്യം, നാല് പേരിതാ

സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. നിലവില്‍ ടീമുകളെല്ലാം സന്നാഹ മത്സരം കളിക്കുകയാണ്. ഇന്ത്യ ആദ്യ സന്നാഹത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് സാഹചര്യത്തില്‍ ഇത്തവണ കളിച്ച് കപ്പടിക്കുക സന്ദര്‍ശക ടീമുകള്‍ക്കെല്ലാം വലിയ വെല്ലുവിളി തന്നെയാണ്.
ഇത്തവണ നിരവധി യുവതാരങ്ങള്‍ ടി20 ലോകകപ്പ് കളിക്കാന്‍ കാത്ത് നില്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ ആദ്യമായി കളിക്കുന്നവരും ഏറെ. എന്നാല്‍ ചില പ്രശസ്ത താരങ്ങള്‍ ഇത്തവണ ആദ്യമായി ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. സീനിയേഴ്‌സെന്ന് തന്നെ വിളിക്കാവുന്ന ഇവരില്‍ പലര്‍ക്കും പല കാരണങ്ങള്‍ക്കൊണ്ട് ഇതുവരെ ടി20 ലോകകപ്പ് കളിക്കാനായില്ല. ഇത്തവണ ആദ്യത്തെ ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. കറക്കി വീഴ്ത്താന്‍ കെല്‍പ്പുള്ള കൈക്കുഴ സ്പിന്നര്‍ ഇന്ത്യയുടെ ടി20യിലെ വിക്കറ്റ് വേട്ടക്കാരിലെ മുന്‍നിരക്കാരനാണ്. 2016 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ചഹാലെങ്കിലും ഇതുവരെ ടി20 ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ല. 2021ലെ ടി20 ലോകകപ്പില്‍ അപ്രതീക്ഷിതമായാണ് ചഹാല്‍ തഴയപ്പെട്ടത്. എന്നാല്‍ ഇത്തവണ അദ്ദേഹം ഇന്ത്യന്‍ ടീമിലിടം നേടിയിട്ടുണ്ട്. ഇത്തവണ ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് ചഹാല്‍. മികച്ച ഫോമിലുള്ള ചഹാലിന്റെ പ്രകടനം ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല.
Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

സാം കറെന്‍
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസ് ഓള്‍റൗണ്ടറാണ് സാം കറെന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്ന സാം കറെന്‍ ടി20യില്‍ വലിയ താരമൂല്യമുള്ള കളിക്കാരില്‍ ഒരാളാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായും ചെന്നൈ സൂപ്പര്‍ കിങ്‌സിനായും കളിച്ചിട്ടുള്ള സാം കറെനും ആദ്യ ടി20 ലോകകപ്പാണ് കളിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ പരിക്കിനെത്തുടര്‍ന്ന് സാം കറെന് കളിക്കാനായില്ല. ഇത്തവണ സാം കറെന്‍ ഇംഗ്ലണ്ട് നിരയിലുണ്ടാവുമെന്നുറപ്പ്. ഇംഗ്ലണ്ടിന്റെ ടീം മാനേജ്‌മെന്റ് വലിയ പ്രതീക്ഷ വെക്കുന്ന താരങ്ങളിലൊരാളാണ് സാം കറെന്‍.

ലോക്കി ഫെര്‍ഗൂസന്‍
ന്യൂസീലന്‍ഡിന്റെ സ്റ്റാര്‍ പേസര്‍മാരിലൊരാളാണ് ലോക്കി ഫെര്‍ഗൂസന്‍. തുടര്‍ച്ചയായി 145 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള ലോക്കി ഓസ്‌ട്രേലിയയില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവന്‍ കൂടിയാണ്. ബൗണ്‍സും പേസും സ്വഭാവികമായി കൈവശമുള്ള ലോക്കി ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണെന്നതില്‍ തര്‍ക്കമില്ല. ലോക്കിയും ആദ്യമായാണ് ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നത്. അവസാന ടി20 ലോകകപ്പില്‍ പരിക്കിനെത്തുടര്‍ന്ന് ലോക്കിക്ക് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇത്തവണ കിവീസ് പേസ് നിരയില്‍ ശക്തമായ സാന്നിധ്യമായി ലോക്കിയുണ്ടാവുമെന്നുറപ്പ്.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

റോവ്മാന്‍ പവല്‍
രണ്ട് തവണ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ ഇത്തവണത്തെ വൈസ് ക്യാപ്റ്റനാണ് റോവ്മാന്‍ പവല്‍. എന്നാല്‍ അദ്ദേഹം കളിക്കുന്ന ആദ്യത്തെ ടി20 ലോകകപ്പാണിതെന്നതാണ് കൗതുകം. വമ്പനടിക്കാരനായ താരം ടീമിന്റെ ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ളവനാണ്. ഐപിഎല്ലിലൂടെയടക്കം തന്റെ ബാറ്റിങ് വെടിക്കെട്ട് കഴിവ് കാട്ടിക്കൊടുത്ത റോവ്മാന്‍ പവലിന്റെ പ്രകടനം വിന്‍ഡീസിന് ലോകകപ്പില്‍ നിര്‍ണ്ണായകമാവും. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് റോവ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications