Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ സെലക്ടമാര്‍ വിയര്‍ക്കും!, നാല് തീരുമാനം വെല്ലുവിളി, എന്തൊക്കെയെന്നറിയാം

1

മുംബൈ: ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ല്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അവസാന ലോകകപ്പില്‍ വിരാട് കോലിയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയതെങ്കില്‍ ഇത്തവണ രോഹിത് ശര്‍മയുടെ കീഴിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

ഇന്ത്യയെ സംബന്ധിച്ച് താരക്ഷാമമില്ല. മികച്ച താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുണ്ട്. യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഒരുപോലെ പ്രതിഭാശാലികള്‍. എന്നാല്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് എളുപ്പമാവില്ല. നിരവധി സൂപ്പര്‍ താരങ്ങളുള്ളതിനാല്‍ ആരെയൊക്കെ ഉള്‍ക്കൊള്ളും തഴയുമെന്നത് സെലക്ടര്‍മാരുടെ തല പുകയ്ക്കുന്ന ചോദ്യമാണ്. ടി20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് സെലക്ടര്‍മാര്‍ നേരിടാന്‍ സാധ്യതയുള്ള നാല് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാക്കപ്പ് ഓപ്പണറായി ആര് വേണം?

ബാക്കപ്പ് ഓപ്പണറായി ആര് വേണം?

കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാവും ഇന്ത്യയുടെ മുഖ്യ ഓപ്പണമാര്‍. രണ്ട് പേരും പ്രതിഭാശാലികളാണ്. ഇവര്‍ തന്നെയാണ് 2021ലെ ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തതും. ഇത്തവണയും ഇവരില്‍ത്തന്നെ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചേക്കും. എന്നാല്‍ ബാക്കപ്പ് ഓപ്പണര്‍ ആരെന്നതാണ് പ്രധാന ചോദ്യങ്ങളിലൊന്ന്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരാണ് ഈ സ്ഥാനത്തിനായി പ്രധാനമായും പോരാടുന്നത്. ഫോമും വിക്കറ്റ് കീപ്പര്‍ എന്ന പരിഗണനയും ലഭിക്കുമ്പോള്‍ ഇഷാന്‍ കിഷന് ഇന്ത്യ മുഖ്യ പരിഗണന നല്‍കാനാണ് സാധ്യത.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

റിഷഭിനെയും കോലിയേയും പുറത്തിരുത്തണോ?

റിഷഭിനെയും കോലിയേയും പുറത്തിരുത്തണോ?

ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ രണ്ട് പേരുകളാണ് വിരാട് കോലിയും റിഷഭ് പന്തും. കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാവുമ്പോള്‍ റിഷഭ് പന്ത് ഭാവി നായകനായി വിശേഷിപ്പിക്കപ്പെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഇരുവരുടേയും സമീപകാല ഫോം നിരാശപ്പെടുത്തുന്നതാണ്. കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. റിഷഭിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പരിമിത ഓവറിലെ മോശം ബാറ്റിങ് പ്രകടനവും ഇന്ത്യന്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. ഇരുവരേയും മാറ്റിനിര്‍ത്തണോയെന്നത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദന ഉണ്ടാക്കുന്ന ചോദ്യമാണ്.

ഇന്ത്യയുടെ പേസ് കൂട്ടുകെട്ടില്‍ ആരൊക്കെ?

ഇന്ത്യയുടെ പേസ് കൂട്ടുകെട്ടില്‍ ആരൊക്കെ?

ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് എന്നതിനാല്‍ പേസര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. എക്‌സ്ട്രാ പേസും ബൗണ്‍സുകളും എറിയാന്‍ കഴിയുന്ന പേസര്‍മാരെയാണ് ആവിശ്യം. ഇന്ത്യ ജസ്പ്രീത് ബുംറക്കൊപ്പം ഭുവനേശ്വര്‍ കുമാറിനെയും പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ മറ്റുള്ള പേസര്‍മാര്‍ ആരൊക്കെയെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. ഹര്‍ഷല്‍ പട്ടേലാണ് മുഖ്യ പരിഗണന ലഭിക്കുന്ന താരങ്ങളിലൊരാള്‍. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനും സ്ലോ ബോളുകളും ബൗണ്‍സറുകളും എറിയാനും ഹര്‍ഷല്‍ മിടുക്കനാണ്. ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മുഹമ്മദ് ഷമി എന്നിവരെല്ലാം അവസരം കാത്തിരിക്കുന്ന താരങ്ങളാണ്.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

സ്പിന്‍ കൂട്ടുകെട്ടില്‍ ആരൊക്കെ?

സ്പിന്‍ കൂട്ടുകെട്ടില്‍ ആരൊക്കെ?

ഇന്ത്യക്ക് എക്കാലത്തും മികച്ച സ്പിന്നര്‍മാരുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മികച്ച സ്പിന്‍ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടില്ല. യുസ് വേന്ദ്ര ചഹാലില്‍ ഇന്ത്യ വലിയ വിശ്വാസം അര്‍പ്പിക്കാത്ത അവസ്ഥയുണ്ട്. കുല്‍ദീപ് യാദവിന്റെ ഫോം പ്രശ്‌നം. രാഹുല്‍ ചഹാര്‍ ചിത്രത്തിലേയില്ല. രവി ബിഷ്‌നോയി ഇനിയും അനുഭവസമ്പത്തിലേക്കെത്തേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ആരൊയൊക്കെ സ്പിന്നര്‍മാരായി പരിഗണിക്കണമെന്നത് പ്രധാന ചോദ്യമാണ്. രവീന്ദ്ര ജഡേജയും സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ ആരൊക്കെ സ്പിന്‍ നിരയില്‍ ഉള്‍പ്പെടുമെന്നത് കണ്ടറിയാം.

Story first published: Monday, June 20, 2022, 20:44 [IST]
Other articles published on Jun 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+