ഇന്ത്യ പാക് ബൗളിങ് കോപ്പിയടിക്കുന്നു! റമീസ് രാജക്ക് പൊങ്കാല-ആരാധക പ്രതികരണങ്ങള്‍

കറാച്ചി: മുന്‍ പാകിസ്താന്‍ താരവും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ റമീസ രാജ സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കടന്നാക്രമിക്കുകയാണ്. പിസിബി ചെയര്‍മാന്‍ സ്ഥാനം തെറിച്ചതിന് പിന്നാലെ റമീസിന്റെ പ്രധാന പരിപാടി ഇന്ത്യന്‍ ടീമിന്റെ കുറ്റം കണ്ടുപിടിക്കുന്നതാണെന്ന് പറയാം.
ഇന്ത്യന്‍ ടീമിനെ താഴ്ത്തിക്കെട്ടി പാകിസ്താന്‍ ടീമിന്റെ നേട്ടങ്ങള്‍ യുട്യൂബ് ചാനലിലൂടെ പറയുന്നതിനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരേ അതേ നാണയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ തിരിച്ചടിക്കാറുമുണ്ട്.
ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ പല തരം ആരോപണവും റമീസ് ഇന്ത്യക്കെതിരേ ഉന്നയിക്കുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യയുടെ ബൗളിങ് നിരയെ വിമര്‍ശിച്ചാണ് റമീസ് അഭിപ്രായ പ്രകടനം നടത്തിയത്.
ഇതില്‍ പ്രധാനമായും പറയുന്നത് പാകിസ്താന്‍ ടീമിന്റെ ബൗളിങ്ങിനെ ഇന്ത്യന്‍ ടീം കോപ്പിയടിക്കുകയാണെന്നതാണ്. ഇന്ത്യ പിന്തുടരുന്നത് പാകിസ്താന്റെ ശൈലിയാണെന്നാണ് റമീസ് ചുരുക്കത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ ഇതിനെതിരേ ഇന്ത്യന്‍ ആരാധകര്‍ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.

റമീസ് പറഞ്ഞത് ഇങ്ങനെ
ഇന്ത്യ അതിവേഗ പേസറായി ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കുന്നത് പാക് പേസര്‍ ഹാരിസ് റഊഫിനെ കണ്ടിട്ടാണ്. ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങനെ വളര്‍ത്തുന്നത് ഷഹീന്‍ അഫ്രീദിയെ കണ്ടിട്ടാണ്. ഹര്‍ദിക് പാണ്ഡ്യ മുഹമ്മദ് വസീം ജൂനിയറെപ്പോലെയുമാണ് എന്നാണ് റമീസ് പറഞ്ഞത്.
ഇന്ത്യയുടെ പാകിസ്താന്റെയും ബൗളിങ് നിരയെ പരസ്പരം താരതമ്യം ചെയ്താണ് റമീസിന്റെ വിചിത്രമായ കണ്ടെത്തല്‍. പാകിസ്താന്റെ ബൗളിങ് പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും അതാണ് ഇന്ത്യ പകര്‍ത്താന്‍ ശ്രമിക്കുന്നതെന്നും റമീസ് അഭിപ്രായപ്പെട്ടു.
Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

റമീസിനെ പരിഹസിച്ച് ഇന്ത്യന്‍ ഫാന്‍സ്
ഇന്ത്യയുടെ ബൗളിങ് കരുത്തും പ്രകടനവും ചൂണ്ടിക്കാട്ടി റമീസിനെതിരേ വലിയ ട്രോളുകളാണ് ആരാധകര്‍ സൃഷ്ടിക്കുന്നത്. ബുംറ, സിറാജ്, കുല്‍ദീപ് എന്നിവരുടെ കാര്യം വരുമ്പോള്‍ പാകിസ്താന്‍ പകരക്കാരനായി വാ പൊളിച്ച് നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഫാന്‍സിന്റെ മറുപടി.
പാകിസ്താന്റെ സൂപ്പര്‍ താരങ്ങളെ ഇന്ത്യ ഭാവിയിലേക്കായി വളര്‍ത്തുന്ന യുവ പേസര്‍മാരുമായാണ് റമീസ് താരതമ്യം ചെയ്യുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഉമ്രാനും അര്‍ഷദീപും ഇന്ത്യ ഭാവിയിലേക്കായി വളര്‍ത്തിക്കൊണ്ടുവരുന്ന പേസര്‍മാരാണ്. അവരുടെ മികവിനൊപ്പമേ നിലവിലെ പാക് സീനിയര്‍ പേസര്‍മാരുള്ളുവെന്നും ആരാധകര്‍ പറയുന്നു.
Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

ബുംറയെപ്പോലൊരു ബൗളര്‍ പാകിസ്താനില്ല
ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ നിലവാരത്തിലുള്ള ഒരു പേസ് ബൗളറെങ്കിലും പാക് ടീമിലുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിവേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാരെ വളര്‍ത്തിയിട്ട് മാത്രം കാര്യമില്ലെന്നും കളി ജയിപ്പിക്കാനും വിക്കറ്റ് നേടാനും കഴിവുള്ളവരെയാണ് വേണ്ടതെന്നും ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ദിക് പാണ്ഡ്യയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ച ഓള്‍റൗണ്ടറെ വസിം ജൂനിയറുമായി താരതമ്യപ്പെടുത്തുന്ന റമീസിന്റെ തലക്ക് സ്ഥിരതയില്ലേയെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഇന്ത്യ ഭാവി നായകനെന്ന നിലയില്‍ പരിഗണിക്കുന്ന ഹര്‍ദിക്കിനെപ്പോലെ ഓള്‍റൗണ്ട് മികവുള്ള ഒരു താരത്തെ പാകിസ്താന്‍ കാട്ടിത്തരാമോയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഇന്ത്യയോട് തോറ്റത് മറക്കരുതെന്നും ഫാന്‍സ്
അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചതും റമീസ് രാജയെ ഇന്ത്യന്‍ ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. വിരാട് കോലി നിങ്ങളുടെ സ്റ്റാര്‍ പേസര്‍ ഹാരിസ് റഊഫിനെ അടിച്ച് പറത്തിയത് മറന്ന് പോകരുതെന്നും ആരാധകര്‍ പറയുന്നു.
കോലി ഒറ്റയാള്‍ പ്രകടനത്തിലൂടെയാണ് പാകിസ്താനെ തകര്‍ത്തത്. പാക് പേസര്‍മാരെല്ലാം കോലിയുടെ ബാറ്റിങ് ചൂടറിഞ്ഞു. മത്സരത്തില്‍ അര്‍ഷദീപ് സിങ് പാക് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തത് മറന്ന് പോകരുതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications