T20 World Cup: ആര് കപ്പടിക്കും?, ഇന്ത്യ ഫേവറേറ്റുകള്‍, തിരഞ്ഞെടുത്ത് മുന്‍ പാക് ക്യാപ്റ്റന്‍

കറാച്ചി: ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രവചനങ്ങളും വിലയിരുത്തലുകളുമായി ക്രിക്കറ്റ് ലോകം ഉണര്‍ന്നു കഴിഞ്ഞു. ടി20 ലോകകപ്പിന്റെ പ്രമോഷന്‍ ഐസിസിയും ഔദ്യോഗികമായി നല്‍കിക്കഴിഞ്ഞു.
വീണ്ടുമൊരു കുട്ടിക്രിക്കറ്റ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. അവസാന ലോകകപ്പിലെ ജേതാക്കള്‍ ഓസ്‌ട്രേലിയയിലാണ്. അതുകൊണ്ട് തന്നെ അവരുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ ഫേവറേറ്റുകള്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയ തന്നെയാണ്. എന്നാല്‍ പാകിസ്താന്‍, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെല്ലാം കരുത്തരായുള്ളതിനാല്‍ ഓസീസിന് അനായാസം കപ്പടിക്കാനാവില്ലെന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. പാകിസ്താനെ തഴഞ്ഞ് ഇന്ത്യയാണ് ലോകകപ്പ് ഫേവറേറ്റുകളെന്നാണ് അഫ്രീദി പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അഫ്രീദി ഫേവറേറ്റുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ ഉറപ്പിച്ചതിനെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് ഇന്ത്യ ലോകകപ്പ് ഫേവറേറ്റുകളാണെന്ന് അഫ്രീദി അഭിപ്രായപ്പെട്ടത്.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

'ഇന്ത്യ മനോഹരമായ ക്രിക്കറ്റാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരമ്പര നേട്ടം അവര്‍ അര്‍ഹിക്കുന്നു. വളരെ ആശ്ചര്യപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണിത്. ഓസ്‌ട്രേലിയന്‍ ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇന്ത്യ' എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയെ പാകിസ്താന്‍ ലോകകപ്പില്‍ തോല്‍പ്പിച്ച മത്സരം കൂടിയായിരുന്നു ഇത്.

2021ല്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. വിരാട് കോലിയെന്ന നായകന് കീഴിലാണ് 2021ലെ ടി20 ലോകകപ്പ് ഇന്ത്യ കളിച്ചതെങ്കില്‍ 2022ലെ ലോകകപ്പില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. സ്ഥിരം നായകസ്ഥാനം ലഭിച്ച ശേഷമുള്ള 14 ടി20 മത്സരത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.
Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്താന്‍ ടീമിന് സാധിച്ചേക്കും. പ്രതിഭകളുടെ എണ്ണത്തില്‍ കുറവില്ലാത്ത ഇന്ത്യക്ക് ഫോമാണ് പ്രശ്‌നം. വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് തുടങ്ങിയ വമ്പന്‍ ബാറ്റിങ് നിരയോടൊപ്പം ദീപക് ഹൂഡയെപ്പോലെ യുവ പ്രതിഭകളുടെ കടന്നുവരവും ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്തുന്നു.

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍ തുടങ്ങി മികച്ച പേസ് നിരയും യുസ് വേന്ദ്ര ചഹാലിനെപ്പോലൊരു സ്പിന്നറും രവീന്ദ്ര ജഡേജയെപ്പോലെയും ഹര്‍ദിക് പാണ്ഡ്യയെപ്പോലെയുമുള്ള ഓള്‍റൗണ്ടര്‍മാരുമുള്ളപ്പോള്‍ ഇന്ത്യക്ക് കിരീട സാധ്യതയേറെ. ടി20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ പരമ്പര നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരെയും നേരിടാനുണ്ട്. ഐപിഎല്ലില്‍ കിരീടം നേടി റെക്കോഡിട്ട രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം നേടാനാവുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications