56, 57 താരങ്ങളെ പരീക്ഷിച്ചു, എന്നിട്ടും മികച്ച ടീമില്ല, ഇന്ത്യയെ പരിഹസിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

കറാച്ചി: ടി20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതിനോടകം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ട്. നാട്ടില്‍ ദക്ഷിണാഫ്രിക്കയേയും ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച് പരമ്പര നേടിയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി നാല് സന്നാഹ മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. പരിക്ക് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ദീപക് ഹൂഡ എന്നിവര്‍ പരിക്കിന്റെ പിടിയിലാവുമ്പോള്‍ മുഹമ്മദ് ഷമിയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നു.
14 താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഇപ്പോഴിതാ ഇന്ത്യ ഇത്രയധികം താരങ്ങളെ പരീക്ഷിച്ചിട്ടും മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാത്തതിനെ പരിഹസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. 'ഇന്ത്യ മുഖ്യ താരങ്ങളെ നിലനിര്‍ത്തി ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തി. 56, 57 താരങ്ങളെ പരീക്ഷിച്ചിട്ടും മികച്ച 15 അംഗ ടീമിനെ കണ്ടെത്താനായില്ല. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും വ്യത്യസ്തമായാണ് പദ്ധതി മെനയുന്നത്. അതുകൊണ്ട് അവര്‍ പാകിസ്താനിലേക്ക് വരുന്നു'-ലത്തീഫ് പറഞ്ഞു.

പരിക്ക് തടയാനായില്ല
രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന് കീഴില്‍ മികച്ച മുന്നൊരുക്കമാണ് ഇന്ത്യ നടത്തിയത്. പരിഗണിക്കാന്‍ സാധിക്കുന്ന ഒട്ടുമിക്ക താരങ്ങളെയും പരിഗണിക്കുകയും കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ താരങ്ങളുടെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കാനും പരിക്കേല്‍ക്കുന്നത് തടയാനുമായില്ല. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പല നിര്‍ണ്ണായക താരങ്ങളേയും നഷ്ടമായി.
രവീന്ദ്ര ജഡേജയും പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ടി20 ലോകകപ്പ് കളിക്കുന്നില്ല. വിനോദ സഞ്ചാരം നടത്തുന്നതിനിടെയാണ് ജഡേജക്ക് പരിക്കേറ്റതെന്നതാണ് എടുത്തു പറയേണ്ടത്. താരങ്ങള്‍ പ്രധാന ടൂര്‍ണമെന്റിന് പ്രാധാന്യം നല്‍കാതെയും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെയുമാണ് മുന്നോട്ട് പോകുന്നത്. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറുന്നു.

ദ്രാവിഡിന് വെല്ലുവിളി
രാഹുല്‍ ദ്രാവിഡെന്ന പരിശീലകനും രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. ഏഷ്യാ കപ്പില്‍ ഇന്ത്യ നാണംകെട്ടിരുന്നു. പാകിസ്താനോടും ശ്രീലങ്കയോടുമടക്കം ഇന്ത്യ തോറ്റു. ടീം കരുത്ത് ശക്തമാണെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ ഇന്ത്യക്കാവുന്നില്ലെന്നതാണ് വസ്തുത. ബൗളിങ്ങില്‍ ഇന്ത്യക്ക് ആശങ്കകളേറെ. ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര തീര്‍ത്തും ദുര്‍ബലമാണെന്ന് പറയാതെ വയ്യ.

ഇന്ത്യയും ഫേവറേറ്റുകള്‍
വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് തുടങ്ങി അനുഭവസമ്പന്നരായ നിരവധി താരങ്ങളുടെ പട്ടിക ഇന്ത്യക്ക് ചൂണ്ടിക്കാട്ടാനാവും. ഇവരില്‍ മിക്കവരും ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്. ഇന്ത്യയെ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നായാണ് പരിഗണിക്കുന്നതെങ്കിലും ഇതിനോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications