Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ പാക് സൂപ്പര്‍ താരം ഹഫീസ് കളി നിര്‍ത്തുന്നു, ടി20 ലോകകപ്പ് അവസാനത്തേത്

കറാച്ചി: പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോടു താന്‍ വിട പറയുമെന്ന് ഹഫീസ് വ്യക്തമാക്കി. ഈ മാസം 24 മുതല്‍ ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമിലേക്കു 38 കാരനായ താരത്തെ തിരികെ വിളിച്ചിരുന്നു.

hafeez

മൂന്നു ഫോര്‍മാറ്റുകളിലും ഒരു കാലത്തു പാകിസ്താന്റെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഹഫീസ്. മുന്‍ നിര ബാറ്റ്‌സ്മാനും വിക്കറ്റെടുക്കാന്‍ മിടുക്കനായ ഓഫ് സ്പിന്നറുമായിരുന്നു താരം. 2003ല്‍ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് ഹഫീസ് പാകിസ്താനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ബൗളിങ് ആക്ഷന്റെ പേരില്‍ പല തവണ പ്രതിക്കൂട്ടിലായിട്ടുള്ള താരം കൂടിയാണ് ഹഫീസ്. നിയമ വിധേയമല്ലാത്ത ബൗളിങ് ആക്ഷനെ തുടര്‍ന്ന് മൂന്നു തവണ താരം കുടുങ്ങിയിട്ടുണ്ട്. 2015ല്‍ ഒരു വര്‍ഷത്തെ ബൗളിങ് വിലക്കും ഹഫീസിന് നേരിടേണ്ടി വന്നിരുന്നു. ക്രിക്കറ്റിനെക്കുറിച്ചുള്ള അഗാധമായ അറിവിന്റെ പേരില്‍ പ്രൊഫസറെന്ന വിളിപ്പേരും താരത്തിനുണ്ട്.

2018ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു ഹഫീസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 55 ടെസ്റ്റുകളാണ് താരം കളിച്ചത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് ഹഫീസ് കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ളത്. 218 ഏകദിനങ്ങളില്‍ നിന്നും 6614 റണ്‍സും 139 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലാണ് ഹഫീസ് അവസാനമായി പാകിസ്താനു വേണ്ടി ഏകദിനത്തില്‍ കളിച്ചത്.

Story first published: Friday, January 17, 2020, 20:12 [IST]
Other articles published on Jan 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+