ധോണിയെങ്കില്‍ തകര്‍ത്തേനെ, ഇന്ത്യന്‍ സെലക്ടറായി ബെസ്റ്റ് ഓപ്ഷന്‍ രണ്ടു പേര്‍

ഒളിക്യാമറയില്‍ പല വിവാദ വെളിപ്പെടുത്തലുകളും നടത്തി പ്രതിക്കൂട്ടിലായ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയെ വൈകാതെ പുറത്താക്കിയേക്കുമെന്നാണ് സൂചനകള്‍. ഇതേക്കുറിച്ച് തീരുമാനമെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത് ബിസിസിഐ സെക്രട്ടറി ജയ് ഷായെയാണ്. ഇന്ത്യന്‍ ടീം സെലക്ഷനെയാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ശര്‍മയുടെ ചില തുറന്നു പറച്ചിലുകള്‍. അതുകൊണ്ടു തന്നെ അദ്ദേഹം തുടര്‍ന്നാല്‍ ഇതു ടീം സെലക്ഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും.
ശര്‍മയെ മുഖ്യ സെലക്ടര്‍ സ്ഥാനത്തു നിര്‍ത്താല്‍ ആരാവും അടുത്ത സെലക്ടര്‍ സ്ഥാനം നിര്‍വഹിക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ഇന്ത്യയുടെ പല മുന്‍ താങ്ങളും ഈ സ്ഥാനത്തിനായി താല്‍പ്പര്യം പ്രകടിപ്പിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെ ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തക്കു ഇന്ത്യക്കു രണ്ടു ഓപ്ഷനുകള്‍ നല്‍കിയിരിക്കുയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഒരാള്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണെങ്കില്‍ മറ്റൊരാള്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമാണ്. എന്തുകൊണ്ടാണ് ഇവരുടെ പേര് താന്‍ നിര്‍ദേശിച്ചത് എന്നതിന്റെ കാരണവും കനേരിയ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദേശീയ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധോണിയെ കൊണ്ടുവരൂ
എംഎസ് ധോണിയെ മുഖ്യ സെലക്ടറായി ഇന്ത്യ കൊണ്ടുവരണമെന്നാണ് എനിക്കു ആദ്യം പറയാനുള്ളത്. അദ്ദേഹവുമായി ബിസിസിഐ ഇതേക്കുറിച്ച് ആദ്യം സംസാരിക്കണം. ധോണിയുടെ പ്ലാന്‍ എന്തൊക്കെയാണെന്നും മുഖ്യ സെലക്ടറായി എങ്ങനെയായിരിക്കും മുന്നോട്ടു പോവുകയെന്നും ചോദിച്ചറിയണം.
ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ വളരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയമാണിത്. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ അവര്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നു. പുതിയ വ്യക്തികളും ഇതില്‍ ആവശ്യമാണ്.
അതിശയിപ്പിക്കുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ധോണി. അദ്ദേഹത്തിന്റെ തലച്ചോര്‍ അദ്ഭുതപ്പെടുത്തുന്നതാണെന്നാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ എന്തുകൊണ്ട് തന്നെ എന്തുകൊണ്ട് ഇങ്ങനയൊരാളെ മുഖ്യ സെലക്ടറാക്കുകയോ, കളിക്കാരുടെ പ്രകടനം നിരീക്ഷിക്കുകയോ ചെയ്യുന്ന ചുമതല ഏല്‍പ്പിച്ചു കൂടായെന്നും കനേരിയ ചോദിക്കുന്നു.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

ഗംഭീറും നല്ല ഓപ്ഷന്‍
എംഎസ് ധോണിയെക്കൂടാതെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന മറ്റൊരു മികച്ച ഓപ്ഷന്‍ ഗൗതം ഗംഭീറാണെന്നു ഡാനിഷ് കനേരിയ വ്യക്തമാക്കി. വളരെ കര്‍ക്കശക്കാരനും അഗ്രസീവുമായ മറ്റൊരു വ്യക്തിയാണ് ഗംഭീര്‍.
ആരെയും കൂസാത്ത, അതോടൊപ്പം ഏതു തരത്തിലുള്ള ആളുകളുമായും നന്നായി ഇടപെടാന്‍ കഴിവുള്ളയാളാണ് അദ്ദേഹം. ചീഫ് സെലക്ടറായി അങ്ങനെയൊരാളെയാണ് ഇന്ത്യക്കു ആവശ്യമെന്നും കനേരിയ പറഞ്ഞു.
Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

കളിക്കാര്‍ക്കിടയിലെ ഈഗോ
ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഇടയില്‍ ചില ഈഗോ പ്രശ്‌നങ്ങളുണ്ടെന്നു നേരത്തേ ചേതന്‍ ശര്‍മ വിവാദ വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. താരങ്ങള്‍ ത്മമിലുള്ള ഇത്തരം ഈഗോ പ്രശ്‌നങ്ങള്‍ വളരെ അപകടകരമായ കാര്യമാണെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.
ടീം ഇന്ത്യയെ സംബന്ധിച്ച് ഇതു വളരെയധികം അപകടകരമായ കാര്യം തന്നെയാണ്. ഇതു കളിക്കാര്‍ക്കിടയിലെ പരസ്പര ബഹുമാനം ഇല്ലാതാക്കുകയും ചെയ്യും.
ടീമിനകത്തെ സംസാരങ്ങള്‍ പുറത്തു വരികയാണെങ്കില്‍ ഇതു ടീമിനെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യും. ഇന്ത്യന്‍ ടീമിനു ഇതു വലിയ തിരിച്ചടിയായി മാറുമെന്നും കനേരിയ മുന്നറിയിപ്പ് നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications