ഇന്ത്യയും എസ്ആര്‍കെയും തമ്മിലെന്ത്? ജയിപ്പിച്ചത് എസ്ആര്‍ക്കെയെന്നു സിഎസ്‌കെ, ട്വീറ്റ് വൈറല്‍
മുംബൈ: ആധികാരിക വിജയത്തോടെയാണ് ഈ വര്‍ഷത്തെ തങ്ങളുടെ അവസാനത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിനു തുല്യമായ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ബാറ്റിങ് കരുത്തില്‍ ഇന്ത്യ ജയം കൊയ്യുകായിരുന്നു. 67 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.
ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ലോകേഷ് രാഹുല്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. വിന്‍ഡീസിനെതിരായ മൂന്നാം ടി20 ജയിച്ച് പരമ്പര പോക്കറ്റിലാക്കിയതിനു പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് മുന്‍ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്തു വന്നിരുന്നു. ടീമിനെ പ്രശംസിച്ച് കൊണ്ട് സിഎസ്‌കെയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ജയവും എസ്ആര്‍ക്കെയും
ഇന്ത്യന്‍ ജയത്തിനു പിന്നില്‍ എസ്ആര്‍ക്കെയാണെന്ന തരത്തിലായിരുന്നു സിഎസ്‌കെയുടെ ട്വീറ്റ്. ഇതോടെ എസ്ആര്‍ക്കെയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ടീമും തമ്മിലെന്തെന്ന് ആരാധകര്‍ക്കു കൗതുകമുണ്ടാവുകയും ചെയ്തു. എന്നാല്‍ തങ്ങളുദ്ദേശിച്ച എസ്ആര്‍ക്കെയെ കുറിച്ചല്ല സിഎസ്‌കെ ട്വീറ്റില്‍ പരാമര്‍ശിച്ചതെന്നു അതു വായിച്ചതോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു വ്യക്തമായത്.
ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത്, കോലി, രാഹുല്‍ എന്നിവരുടെ പേരുകള്‍ ബന്ധിപ്പിച്ചായിരുന്നു സിഎസ്‌കെയുടെ ഈ ട്വീറ്റ്. ചക്ക്‌ദേ ഇന്ത്യ, എസ്ആര്‍ക്കെ തികച്ചും വ്യത്യസ്തമായ ഗെയിമില്‍ ഇത്തവണ ഒരുമിച്ച് വന്നിരിക്കുന്നു. ശര്‍മ, രാഹുല്‍, കോലി, വിസില്‍ പോട് എന്നായിരുന്നു സിഎസ്‌കെയുടെ ട്വീറ്റ്.

മൂന്നു പേര്‍ ഒരുമിച്ച് ഇതാദ്യം
ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് വാംഖഡെയില്‍ കണ്ടത്. മല്‍സരത്തില്‍ രാഹുല്‍ 91 റണ്‍സിന് പുറത്തായപ്പോള്‍ രോഹിത് 71ഉം കോലി പുറത്താവാതെ 70ഉം റണ്‍സെടുത്തിരുന്നു. കളിയില്‍ വെറും മൂന്നു വിക്കറ്റിന് 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും ഇന്ത്യ പടുത്തുയര്‍ത്തിയിരുന്നു.
ടി20യുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ 70 റണ്‍സോ അതിനു മുകളിലോ നേടിയത്.

കോലിയും രോഹിത്തും ഒപ്പത്തിനൊപ്പം
മൂന്നാം ടി20 അവസാനിച്ചതോടെ ഈ വര്‍ഷം ഒരേ സ്‌കോറിന് കോലിയും രോഹിത്തും തങ്ങളുടെ റണ്‍വേട്ട അവസാനിപ്പിച്ചിരുന്നു. 2633 റണ്‍സാണ് ടി20യില്‍ ഇപ്പോള്‍ ഇരുതാരങ്ങളുടെയും അക്കൗണ്ടിലുള്ളത്.
മൂന്നാമത്തെ ടി20യില്‍ ഇറങ്ങും മുമ്പ് രോഹിത്തിനേക്കാള്‍ ഒരു റണ്‍സ് മാത്രം മുന്നിലായിരുന്നു കോലി. എന്നാല്‍ മല്‍സരത്തില്‍ രോഹിത് 71ഉം കോലി 70ഉം റണ്‍സെടുത്തതോടെ ഇരുവരും ഒപ്പമാവുകയായിരുന്നു. വെറും 75 ടി20കളില്‍ 52.66 എന്ന മികച്ച ശരാശരിയിലാണ് കോലി 2633 റണ്‍സെടുത്തതെങ്കില്‍ രോഹിത്തിന് ഇത്രയും റണ്‍സ് നേടാന്‍ 104 മല്‍സരങ്ങള്‍ വേണ്ടിവന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications