Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു രാജ്യത്ത് നിന്ന് ഒരാള്‍ മാത്രം... ഇത് ജാഫറിന്റെ ടി20 ഇലവന്‍, ഇന്ത്യയുടെ 'ഭാഗ്യവാന്‍' ആരെന്നറിയാം

ദില്ലി: നിലവില്‍ മല്‍സര രംഗത്തുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി മികച്ച ലോക ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനുമായിരുന്ന വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ടി20 ഇലവനെ പ്രഖ്യാപിച്ചത്.

ഓരോ രാജ്യത്തും നിന്നും ഒരു താരത്തെ മാത്രമേ ജാഫര്‍ പരിഗണിച്ചിട്ടുള്ളൂവെന്നൊരു പ്രത്യേകത ഈ ഇലവനുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഒരൊറ്റ താരത്തിനു മാത്രമേ നറുക്കുവീണുള്ളൂ. നേപ്പാള്‍ ഉള്‍പ്പെടെ കുഞ്ഞന്‍ ടീമുകളില്‍ നിന്നുള്ളവര്‍ പോലും ഇലവന്റെ ഭാഗമായിട്ടുണ്ട്.

ഭാഗ്യവാന്‍ ബുംറ

ഭാഗ്യവാന്‍ ബുംറ

മുന്നു ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യ ഘടകമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ്‌
തന്റെ ലോക ടി20 ഇലവനിലേക്കു ജാഫര്‍ പരിഗണിച്ചത്.
ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റായ രോഹിത് ശര്‍മ, ഇപ്പോള്‍ ദേശീയ ടീമില്‍ ഇല്ലെങ്കിലും ഇതിഹാസ താരമായ എംഎസ് ധോണി എന്നിവരെയൊന്നും തന്റെ ഇലവനിലേക്കു ജാഫര്‍ പരിഗണിച്ചില്ലെന്നത് ആരാധകരെ ചൊടിപ്പിക്കും.

വാര്‍ണര്‍ ക്യാപ്റ്റന്‍

വാര്‍ണര്‍ ക്യാപ്റ്റന്‍

തന്റെ ലോക ഇലവന്റെ നായകനായി ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാര്‍ണറെയാണ്. ഓപ്പണിങില്‍ വാര്‍ണറുടെ പങ്കാളി പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസമാണ്.
ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണ് മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക. തൊട്ടു താഴെയുള്ളത് ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് വിസ്മയം എബി ഡിവില്ലിയേഴ്‌സാണ്.

ബട്‌ലര്‍ വിക്കറ്റ് കാക്കും

ബട്‌ലര്‍ വിക്കറ്റ് കാക്കും

ധോണിക്കു പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടിയായ ജോസ് ബട്‌ലറിനെയാണ് ജാഫന്‍ തന്റെ ഇലവന്റെ വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് ആറാം നമ്പര്‍ പൊസിഷനിലുള്ളത്. ഏഴാമനായി ബംഗ്ലാദേശിന്റെ സൂപ്പര്‍ താരം ഷാക്വിബുല്‍ ഹസന്‍ കളിക്കും.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും ബംഗ്ലാദേശിന്റെ മുന്‍ നായകനുമായ ഷാക്വിബ് ഇപ്പോള്‍ വിലക്ക് കാരണം കളിക്കളത്തിനു പുറത്താണ്.

ബൗളര്‍മാര്‍

ബൗളര്‍മാര്‍

രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും പേസര്‍മാരുമാണ് ജാഫറിന്റെ ഇലവനിലുള്ളത്. നേപ്പാളിന്റെ യുവ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയെയും അഫ്ഗാനിസ്താന്റെ പേസ് സെന്‍സേഷന്‍ റാഷിദ് ഖാനെയുമാണ് സ്പിന്‍ ബൗളിങിന്റെ ദൗത്യം ജാഫര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ഇലവനിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായ ബുംറയോടൊപ്പം ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്കയും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും.

ജാഫറിന്റെ ഇലവന്‍

ജാഫറിന്റെ ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ബാബര്‍ ആസം (പാകിസ്താന്‍), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍), ലസിത് മലിങ്ക (ശ്രീലങ്ക), ജസ്പ്രീത് ബുംറ (ഇന്ത്യ).

Story first published: Tuesday, April 21, 2020, 17:18 [IST]
Other articles published on Apr 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+