കോലി, രോഹിത്, ബുംറ... ഇവരില്‍ ഒരാള്‍ക്ക് അവസരം, ഒരു രാജ്യം, ഒരു താരം- ചോപ്രയുടെ ലോക ടി20 ഇലവന്‍

ദില്ലി: നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ലോക ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചോപ്ര ലോക ഇലവനെ പ്രഖ്യാപിച്ചത്.
അദ്ദേഹം തിരഞ്ഞെടുത്ത ലോക ടി20 ഇലവന് ഒരു പ്രത്യേകത കൂടിയുണ്ട്. ഒരു രാജ്യത്തു നിന്നു ഒരാളെ മാത്രമേ താന്‍ പരിഗണിച്ചിട്ടുള്ളൂവെന്നും ഇതു കനത്ത വെല്ലുവിളിയായിരുന്നെന്നും ചോപ്ര വ്യക്തമാക്കി. നേരത്തേ ഐസിസി സമാനമായൊരു പോള്‍ നടത്തിയിരുന്നു. ഓരോ രാജ്യത്തു നിന്നും ഒരാളെ മാത്രം ഉള്‍പ്പെടുത്തി ലോക ഇലവനെ നിര്‍ദേശിക്കാനായിരുന്നു ഐസിസി ആവശ്യപ്പെട്ടത്.

ഓപ്പണര്‍മാര്‍
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെയും ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലറെയുമാണ് ചോപ്ര തന്റെ ലോക ഇലവനിലെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്.
മൂന്നാം നമ്പറില്‍ കളിക്കുക ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോയും നാലാം സ്ഥാനത്തു പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസമാണ്.
എന്തു കൊണ്ടു രോഹിത് ശര്‍മയെയും വിരാട് കോലിയെയും താന്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നു പലരും ചിന്തിക്കുന്നുണ്ടാവും. ഒരു ടീമില്‍ ഒരാള്‍ മാത്രമായതിനാല്‍ തന്നെ രണ്ടു പേരെയും ഒഴിവാക്കേണ്ടി വരികയായിരുന്നുവെന്ന് ചോപ്ര വിശദമാക്കി.

എബിഡി, ഷാക്വിബ്, റസ്സല്‍
ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ് ലോക ഇലവനിലെ അഞ്ചാമന്‍. ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ ആറാം നമ്പറില്‍ കളിക്കും.
വെസ്റ്റ് ഇന്‍ഡീസിന്റെ തീപ്പൊരി ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലാണ് ഇലവനിലെ ഏഴാമന്‍. ബൗളിങിലും ടീമിന് ആശ്രയിക്കാവുന്നവരായതിനാലാണ് ഷാക്വിബിനെയും റസ്സലിനെയും ഉള്‍പ്പെടുത്തിയതെന്നു ചോപ്ര പറയുന്നു.

ബൗളര്‍മാര്‍
രണ്ടു അംഗീകൃത സ്പിന്നര്‍മാരാണ് ചോപ്രയുടെ ലോക ഇലവനില്‍ ഇടംപിടിച്ചത്. അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനോടൊപ്പം നേപ്പാളില്‍ നിന്നുള്ള യുവ താരം സന്ദീപ് ലാമിച്ചാനെയും സ്പിന്നര്‍മാരായി ടീമിലെത്തി.
ഇന്ത്യയില്‍ നിന്നും ലോക ഇലനിലേക്കു നറുക്കുവീണ ഏക ഇന്ത്യന്‍ താരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയാണ് ലോക ഇലവനിലെ മറ്റൊരു പേസര്‍.

ചോപ്രയുടെ ലോക ടി20 ഇലവന്‍
ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്), ബാബര്‍ ആസം (പാകിസ്താന്‍), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍), ജസ്പ്രീത് ബുംറ (ഇന്ത്യ), ലസിത് മലിങ്ക (ശ്രീലങ്ക).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications