Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ പൂട്ടാന്‍ ഗംഭീറിനൊരു തന്ത്രമുണ്ടായിരുന്നു!, അത് ഫലം ചെയ്തു, വെളിപ്പെടുത്തി ഉത്തപ്പ

1

മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. നടന്നുകയറിയ വഴികളിലെല്ലാം ചരിത്രം രചിച്ച ഇതിഹാസ നായകന്‍. ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിര്‍ ടീമുകള്‍ക്ക് വിജയം നേടുക പ്രയാസം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നിരയിലെ നിര്‍ണ്ണായക വിക്കറ്റുകളൊന്നായിരുന്നു ധോണിയുടേത്.

ധോണിയെ പുറത്താക്കാനായാല്‍ മത്സരം പകുതി ജയിച്ചുവെന്നതായിരുന്നു അവസ്ഥ. ധോണി ഒറ്റക്ക് ഫിനിഷ് ചെയ്ത മത്സരങ്ങള്‍ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ ധോണിയെ പുറത്താക്കാനുള്ള തന്ത്രമാണ് എതിരാളികള്‍ പ്രധാനമായും മെനയുന്നത്. ഇപ്പോഴിതാ ഐപിഎല്ലില്‍ ധോണിയെ കുടുക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ഗൗതം ഗംഭീര്‍ മെനഞ്ഞിരുന്ന തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ കെകെആര്‍ താരവും ഇന്ത്യന്‍ താരവുമായ റോബിന്‍ ഉത്തപ്പ.

ധോണിയെ എങ്ങനെ കുടുക്കി

ധോണിയെ എങ്ങനെ കുടുക്കി

സിഎസ്‌കെ നായകനായ എംഎസ് ധോണി ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ പൂട്ടാന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍ പ്രയോഗിച്ചിരുന്ന തന്ത്രം സമ്മര്‍ദ്ദമായിരുന്നുവെന്നാണ് ഉത്തപ്പ പറയുന്നത്. 'ഈ ചോദ്യം ഗംഭീറിനോട് ചോദിക്കുന്നതാണ് കൂടുതല്‍ നല്ലത്. ആ സമയത്ത് ഞാന്‍ കെകെആറിന്റെ വിക്കറ്റ് കീപ്പറായിരുന്നു. എന്നാല്‍ ഗംഭീര്‍ പ്രയോഗിച്ചിരുന്ന തന്ത്രമായി കരുതുന്നത് അധിക സമ്മര്‍ദ്ദമാണ്. ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കെത്തുമ്പോള്‍ വലിയ ഷോട്ട് കളിക്കാന്‍ നിര്‍ബദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിക്കും. അത് ഒരു 50-50 സാധ്യതയാണ്. മികച്ച രീതിയില്‍ ഫീല്‍ഡ് വിന്യസിച്ച് ക്യാച്ചിലേക്കെത്തിക്കാന്‍ ശ്രമിക്കും'- ഉത്തപ്പ പറഞ്ഞു.

Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

ഗംഭീറിന്റെ മാസ്റ്റര്‍പ്ലാന്‍

ഗംഭീറിന്റെ മാസ്റ്റര്‍പ്ലാന്‍

ധോണിക്കെതിരേ ഒരു തവണ ഗംഭീര്‍ ഇറക്കിയ തന്ത്രം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ധോണിക്ക് തുടക്കത്തിലേ സ്പിന്നിനെ നേരിടാന്‍ അല്‍പ്പം പ്രയാസമുണ്ട്. 2015, 2016 സീസണുകളില്‍ സുനില്‍ നരെയ്‌നെ തുടക്കത്തിലെ ധോണിക്കെതിരേ കളത്തിലിറക്കിയാണ് ഗംഭീര്‍ ധോണിയെ പൂട്ടാന്‍ ശ്രമിച്ചത്. രണ്ട് സ്ലിപ്പ്, ഷോര്‍ട്ട് ലെഗില്‍ ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാരായി രണ്ട് പേര്‍. നരെയ്‌നോ പീയൂഷ് ചൗളയോ പന്തെറിയുമ്പോള്‍ ഏത് വലിയ ബാറ്റ്‌സ്മാനും പതറും. ഒരു ഷോട്ട് പിഴച്ചാല്‍ വിക്കറ്റ് നഷ്ടമാവുന്ന തന്ത്രമായിരുന്നു ഇത്. എന്നാല്‍ ധോണി ഇതിനെ അതിജീവിച്ചു.

Also Read : T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ചൗളയെ ഗംഭീര്‍ വിശ്വസിച്ചിരുന്നു

ചൗളയെ ഗംഭീര്‍ വിശ്വസിച്ചിരുന്നു

ധോണി ക്രീസിലേക്കെത്തുമ്പോള്‍ പീയൂഷ് ചൗളയെ ഗംഭീര്‍ കളത്തിലിറക്കിയിരുന്നു. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ലെഗ് സ്പിന്നര്‍മാരിലൊരാളാണ് ചൗള. വളരെ കൃത്യതയുള്ള ബൗളര്‍മാരിലൊരാളാണ് ചൗള. ധോണി ക്രീസിലേക്കെത്തിയ ശേഷമുള്ള ആദ്യത്തെ കുറച്ച് പന്തുകള്‍ നേരിടുന്നതില്‍ പ്രയാസപ്പെടുമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചൗളയെ ഉപയോഗിച്ച് ഇതിനെ മുതലെടുക്കാനാണ് ഗംഭീര്‍ ശ്രമിച്ചിരുന്നത്- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ നായകനെന്ന നിലയില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ഗംഭീറിനായിരുന്നില്ല. എന്നാല്‍ കെകെആറിന്റെ നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് ഗംഭീറിന് അവകാശപ്പെടാം. കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ച നായകനാണ് ഗംഭീര്‍. അതിന് ശേഷമോ മുമ്പോ മറ്റാര്‍ക്കും കെകെആറിനെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ലെന്ന് പറയാം.

Story first published: Wednesday, November 2, 2022, 8:30 [IST]
Other articles published on Nov 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+