കോലിക്ക് കീഴില്‍ ഇന്ത്യ ആ മണ്ടത്തരം കാട്ടി! രോഹിത് അത് ആവര്‍ത്തിക്കരുത്- ആര്‍ ശ്രീധര്‍

മുംബൈ: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് വിരാട് കോലി. എംഎസ് ധോണി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്തിയത് കോലിയായിരുന്നു. കോലി ക്യാപ്റ്റനും രവി ശാസ്ത്രി പരിശീലകനുമായിരുന്ന സമയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലമായിരുന്നു.
പ്രധാനമായും വിദേശ പിച്ചുകളിലെ പ്രകടനം മെച്ചപ്പെട്ടു. നാട്ടില്‍ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിരയായി ഇന്ത്യ മാറി. അടുത്തൊന്നും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ കൂട്ടൂകെട്ടിന് കീഴിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്.
എന്നാല്‍ ഈ കൂട്ടുകെട്ടിന് ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ല. 2019ലെ ഏകദിന ലോകകപ്പിലടക്കം ഇന്ത്യ സെമിയില്‍ തോറ്റാണ് പുറത്തായത്. മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ പരിശീലകനെന്ന നിലയില്‍ ശാസ്ത്രിക്ക് സാധിച്ചിരുന്നു.
എന്നാല്‍ നിര്‍ണ്ണായക സമയത്തെ ചില അതിബുദ്ധിയും തന്ത്രങ്ങളുടെ പെട്ടെന്നുള്ള മാറ്റവുമെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ കോലി-ശാസ്ത്രി കൂട്ടുകെട്ടിന് പറ്റിയ പ്രധാന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍.
രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ട് ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നതെന്നും ഏകദിന ലോകകപ്പ് വരാനിരിക്കെ മുന്നറിയിപ്പായി ശ്രീധര്‍ പറഞ്ഞു. അത് എന്താണെന്ന് പരിശോധിക്കാം.

നാലാം നമ്പറില്‍ മികച്ച താരം വേണം
നാലാം നമ്പറില്‍ മികച്ച ബാറ്റ്‌സ്മാനില്ലെന്നത് ഏറെക്കാലമായി ഇന്ത്യക്ക് തിരിച്ചടി നല്‍കുന്ന കാര്യമാണ്. യുവരാജ് സിങ് കളം വിട്ടശേഷം ഇന്ത്യ നാലാം നമ്പറില്‍ പലരേയും പരീക്ഷിച്ചെങ്കിലും ആരും ക്ലിക്കായില്ലെന്നതാണ് വസ്തുത.
2019ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിയ അമ്പാട്ടി റായിഡുവിനെ അവസാന സമയത്ത് ഇന്ത്യ ടീമില്‍ നിന്ന് തഴയുകയും ചെയ്തു. അത് ഇന്ത്യയെ എത്രത്തോളം ബാധിച്ചുവെന്നത് ആ ലോകകപ്പില്‍ കണ്ടതാണ്. ഇന്ത്യ ത്രീഡി പ്ലയര്‍ വിശേഷണത്തോടെ വിജയ് ശങ്കറിനെയാണ് ലോകകപ്പ് കളിപ്പിച്ചത്.
Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

നാല് വര്‍ഷം ലഭിച്ചിട്ടും കണ്ടെത്താനായില്ല
'2019ലെ ലോകകപ്പില്‍ കാട്ടിയ ഏറ്റവും വലിയ പിഴവായി തോന്നുന്നത് നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാനില്ലായിരുന്നുവെന്നതാണ്. 2015ന് ശേഷം നാലാം നമ്പറില്‍ മികച്ച താരത്തെ കണ്ടെത്താല്‍ നാല് വര്‍ഷത്തോളം സമയമുണ്ടായിരുന്നു. ബാറ്റിങ്ങില്‍ വളരെ നിര്‍ണ്ണായക സ്ഥാനമുള്ള പൊസിഷനാണത്.
80-90 സ്‌ട്രൈക്കറേറ്റില്‍ കളിക്കുകയും ഫിനിഷിങ്ങില്‍ 100ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുകയും ചെയ്യുന്ന താരത്തെയാണ് വേണ്ടത്. ഇതൊരു സവിശേഷമായ കഴിവാണ്. എല്ലാവര്‍ക്കും ലഭിക്കുന്നതല്ല. ദൗര്‍ഭാഗ്യവശാല്‍ നാലാം നമ്പറില്‍ നിലയുറപ്പിക്കാന്‍ ആര്‍ക്കും അവസരം നല്‍കിയില്ല. തെറ്റുകളില്‍ നിന്ന് പഠിക്കുക- കോച്ചിങ് ബിയോണ്ട് എന്ന പുസ്തകത്തിലൂടെ ശ്രീധര്‍ അഭിപ്രായപ്പെട്ടു.
Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് പുറത്താക്കി
പെട്ടെന്ന് മത്സരഫലം ഉണ്ടാക്കാനാണ് അന്ന് ശ്രമിച്ചിരുന്നത്. രണ്ടോ മൂന്നോ മത്സരത്തില്‍ ഫ്‌ളോപ്പായാല്‍ പുതിയ താരത്തെ തേടിപ്പോകുന്നതായിരുന്നു അന്ന് ചെയ്തത്. അന്ന് ഞാനും പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നതിനാല്‍ ന്യായങ്ങള്‍ പറയാനാവില്ല.
സമയം ലഭിച്ചിട്ടും നാലാം നമ്പറില്‍ മികച്ച ഒരു താരത്തെ കണ്ടെത്താനായില്ല. ഈ പിഴവിലേക്കെത്താന്‍ നിരവധി കാരണങ്ങളുണ്ട്. നാലാം നമ്പറില്‍ ആ സമയത്ത് കളിച്ചവരില്‍ മിക്കവരും ഏഴ് മത്സരം പോലും കളിച്ചിട്ടില്ല. എന്നാല്‍ അമ്പാട്ടി റായിഡു അങ്ങനെയല്ല.
അന്ന് നാലാം നമ്പറിനെ വലിയ പ്രാധാന്യത്തോടെ കണ്ടില്ല. എന്നാല്‍ അത് എന്റെ ഉത്തരവാദിത്തം അല്ലാത്തതിനാല്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടായിരുന്നു. രോഹിത്തും ദ്രാവിഡും ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നത്-ശ്രീധര്‍ തന്റെ ബുക്കിലൂടെ വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications