പൃഥ്വിക്ക് പരിക്ക്, ഗ്രൗണ്ട് വിടാന്‍ നോക്കി- ക്യാപ്റ്റന്‍ രഹാനെ പറഞ്ഞത് ഒന്നുമാത്രം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുരുക്കം മല്‍സരങ്ങളില്‍ മാത്രം ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയും കൈയടി നേടുകയും ചെയ്ത ചില ക്യാപ്റ്റന്‍മാരുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്ന താരമാണ് മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെ. വിരാട് കോലി ക്യാപ്റ്റനായിരിക്കെ ദീര്‍ഘകാലം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി അദ്ദേഹത്തിനായിരുന്നു. കോലി പുറത്തിരുന്ന ടെസ്റ്റുകളില്‍ രഹാനെ ടീമിനെ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തു.
2017 മുതല്‍ 2021 വരെ ആറു ടെസ്റ്റുകളിലാണ് രഹാനെ ഇന്ത്യയെ നയിച്ചത്. ഇവയില്‍ ഒന്നില്‍പ്പോലും ടീം തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. നാലു ടെസ്റ്റുകളില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു. 66.66 എന്ന മികച്ച വിജയശരാശരിയും അദ്ദേഹത്തിനുണ്ടായിരുന്നു.
സൗരവ് ഗാംഗുലി ഇന്ത്യയുടെ സ്ഥിരം നായകനായിരിക്കെ രാഹുല്‍ ദ്രാവിഡ് വഹിച്ച റോളായിരുന്നു അന്നു രഹാനെയ്ക്കുണ്ടായിരുന്നത്. കോലിയെപ്പോലെ അഗ്രസീവായ ക്യാപ്റ്റനായിരുന്നില്ല അദ്ദേഹം. എംഎസ് ധോണിയുടെ അത്ര കൂളുമായിരുന്നില്ല. ഇവര്‍ രണ്ടു പേരും കൂടി ചേര്‍ന്നാലുള്ള ഒരു കോമ്പിനേഷനായിരുന്നു രഹാനെ.
അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവും ഒപ്പം കളിക്കാരെ എങ്ങനെയാണ് പ്രചോദിപ്പിച്ചതെന്നും തെളിയിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. കോച്ചിങ് ബിയോണ്ടെന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

രഹാനെ ദുര്‍ബലനായിരുന്നില്ല
അജിങ്ക്യ രഹാനെ ഒരിക്കലും ദുര്‍ബലനായ വ്യക്തിയായിരുന്നില്ല. ഒരിക്കല്‍ ഇന്ത്യയുടെ മല്‍സരത്തിനിടെ ഒരു സംഭവം നടന്നു. സിഡ്‌നിയില്‍ വച്ച് ഒരു സന്നാഹ മല്‍സരം ഇന്ത്യ കളിക്കവെയായിരുന്നു ഇത്. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യവെ പൃഥ്വി ഷായുടെ കാലില്‍ പന്ത് കൊണ്ടു. തുടര്‍ന്നു താരം മുടന്തി ഡ്രസിങ് റൂമിലേക്കു തിരിക്കാന്‍ തുനിയുകയും ചെയ്തു.
ഉടന്‍ തന്നെ രഹാനെ ഇടപെടുകയായിരുന്നു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അദ്ദേഹം പൃഥ്വിയുടെ എവിടെയാണ് പന്ത് കൊണ്ടതെന്നു കൃത്യമായി കാണുകയും ചെയ്തിരുന്നതായി ആര്‍ ശ്രീധര്‍ പു്‌സ്തകത്തില്‍ കുറിച്ചു.

നിനക്കു പകരം ആരുമില്ല
ഗ്രൗണ്ട് വിടാന്‍ ശ്രമിക്കവെ പൃഥ്വി ഷായുടെ അടുത്തേക്കു വന്ന് അജിങ്ക്യ രഹാനെ ഉപദേശിക്കുകയായിരുന്നു. നി ഒരടി പോലും മുന്നോട്ടു വയ്ക്കരുത്. ഫീല്‍ഡില്‍ നിനക്കു പകരമാവാന്‍ ആര്‍ക്കും സാധിക്കില്ല. നിനക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു എനിക്കറിയാം.
നിന്റെ കാല്‍മുട്ടിനു താഴെയുള്ള പാഡിലാണ് ബോള്‍ കൊണ്ട്. ഞാന്‍ അതു കാണുകയും ചെയ്തിരുന്നു. ഡ്രസിങ് റൂമിലേക്കു തിരിച്ചുപോവാതെ നീ ഷോര്‍ട്ട് ലെഗിലേക്കു പോയി ഫീല്‍ഡ് ചെയ്യൂവെന്നായിരുന്നു രഹാനെ പൃഥ്വിയോടു പറഞ്ഞതെന്നു ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി.
ഈ മല്‍സരത്തില്‍ ഞങ്ങള്‍ക്കു ഒരു ഇലവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പകരക്കാരനായി ഞാന്‍ ഇറങ്ങേണ്ടി വരുമോയന്ന ആശങ്കയിലായിരുന്നു. പക്ഷെ രഹാനെയുടെ തക്ക സമയത്തുള്ള ഇടപെടല്‍ ടീമിനു ഗുണം ചെയ്തുവെന്നും ശ്രീധര്‍ കുറിച്ചിരിക്കുന്നു.
Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

ഉറച്ച നിലപാട്
പരുഷമായി പെരുമാറേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അത്തരത്തില്‍ പ്രതികരിക്കാതെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ അജിങ്ക്യ രഹാനെയ്ക്കു സാധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കു മികച്ച റെക്കോര്‍ഡുള്ളത്. ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളില്‍ രഹാനെ ഇന്ത്യയെ നയിച്ചു. ഇതില്‍ മൂന്നെണ്ണത്തിലും ടീം വിജയിക്കുകയും ചെയ്തു. ഇവയില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു.
സ്ഥിരമായി ടീമിനെ നയിക്കാത്ത ഒരു ക്യാപ്റ്റനെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന റെക്കോര്‍ഡ് തന്നെയാണിത്. ഗെയിമിനെ വളരെ നന്നായി മനസ്സിലാക്കുന്നയാളാണ് രഹാനെ. മാത്രമല്ല എല്ലാവര്‍ക്കും എപ്പോഴു സമീപിക്കാവുന്ന വ്യക്തിയുമാണ്.
രഹാനെ നയിക്കുമ്പോള്‍ സീനിയര്‍ കളിക്കാര്‍ക്കു കൂടുതല്‍ ഉത്തരവാദിത്വം തോന്നിയിരുന്നുവെന്ന് എനിക്കു മനസ്സിലായിരുന്നു. അവര്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാനും ശ്രമിച്ചിരുന്നതായി ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications