Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിപ്പ് വെറുതെയായി, ദേശീയ ടീമിലേക്കു എബിഡി മടങ്ങിവരില്ല!- ആരാധകര്‍ക്കു ഞെട്ടല്‍

വിരമിക്കല്‍ പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ കുപ്പായതില്‍ വീണ്ടും ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിനെ കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശരാവേണ്ടി വരും. ദേശീയ ടീമിലേക്കു മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിക്കല്‍ പിന്‍വലിക്കില്ലെന്നും എബിഡി തങ്ങളെ അറിയിച്ചതായി ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രസ്താവനയിലൂടെ അറിയിച്ചു.

No international comeback for retired AB de Villiers
1

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലൂടെ എബിഡി മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എബിഡി ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ടു പോയിരിക്കുകയാണ്. മടങ്ങിവരവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് തനിക്കു മടങ്ങിവരാന്‍ ആഗ്രഹമില്ലെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കിയതെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക വിശദമാക്കി.

2018ലായിരുന്നു കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കെ ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കി താന്‍ വിരമിക്കുന്നതായി മിസ്റ്റര്‍ 360 പ്രഖ്യാപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താന്‍ ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി എബിഡി വെളിപ്പെടുത്തിയിരുന്നു. പക്ഷെ മഹാമാരിയെ തുടര്‍ന്നു 2020ല്‍ ടി20 ലോകകപ്പ് നടന്നില്ല. ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്കു ഐസിസി മാറ്റി വയ്ക്കുകയായിരുന്നു.

2

ദേശീയ ടീമിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച് ഐപിഎല്ലിനിടെ തന്നെ ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി താന്‍ ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നതായി എബിഡി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ വലിയ പ്രതീക്ഷയിലായിരുന്നു ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികളും ദക്ഷിണാഫ്രിക്കന്‍ ടീമും. എന്നാല്‍ ഇപ്പോള്‍ നേരത്തേയെടുത്ത വിരമിക്കല്‍ തീരുമാനം തുടരാന്‍ അദ്ദേഹം തീരുമാനിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്തു കൊണ്ടായിരിക്കാം അദ്ദേഹം നേരത്തേയെടുത്ത തീരുമാനത്തില്‍ നിന്നും പിന്‍മാറിയതെന്നു വ്യക്തമല്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനോടൊപ്പം എബിഡി ഇപ്പോഴും ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കുകയാണ്. ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്ന 14ാം സീസണിലും ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 164.28 ശരാശരിയോടെ 207 റണ്‍സായിരുന്നു എബിഡിയുടെ സമ്പാദ്യം.

Story first published: Tuesday, May 18, 2021, 17:16 [IST]
Other articles published on May 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+