നോക്കിവെച്ചോളൂ... വിരമിക്കുന്നതിന് മുമ്പ് ഈ അഞ്ച് റെക്കോഡ് കൂടി രോഹിത് നേടും!, ഉറപ്പാണ്

ഇന്ത്യന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ കസറുകയാണ്. വിരാട് കോലി സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇന്ത്യയുടെ സ്ഥിരം നായകനായെത്തിയ രോഹിത് തൊട്ടതെല്ലാം പൊന്നാക്കുകയാണ്. ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ രോഹിത്തിനായി. നായകനെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ ഹിറ്റ്മാന്‍ ഇന്ത്യക്ക് നേടിക്കൊടുക്കുമെന്നുറപ്പ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം.
നായകനെന്നതിലുപരിയായി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് അദ്ദേഹം. മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം നിരവധി റെക്കോഡുകള്‍ രോഹിത് വാരിക്കൂട്ടി. നാല് വര്‍ഷത്തിലധികം ഇനിയും ഇന്ത്യക്കൊപ്പം കളിക്കാന്‍ രോഹിത്തിനായേക്കും. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് അഞ്ച് വമ്പന്‍ റെക്കോഡുകള്‍ കൂടി സ്വന്തം പേരിലാക്കാന്‍ സാധ്യതയുണ്ട്. അത് എന്തൊക്കെയാണെന്നറിയാം.

നായകന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത് ശര്‍മ. മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ഇതിനോടകം സ്വന്തം പേരിലാക്കാന്‍ രോഹിത്തിനായിട്ടുണ്ട്. എന്നാല്‍ ഏകദിനത്തിലെ നായകന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 219 റണ്‍സ് സെവാഗ് നേടിയത് നായകനായിട്ടാണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത് കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയേക്കും.
ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറി
ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയുമാണ് തലപ്പത്ത് നില്‍ക്കുന്നത്. രണ്ട് താരങ്ങളും 9 സെഞ്ച്വറികള്‍ വീതമാണ് നേടിയത്. വിരാട് വെസ്റ്റ് ഇന്‍ഡീസിനെതിരേയും സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെയുമാണ് ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍ ഇതിനോടകം വിരമിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് ഒരു ഫോര്‍മാറ്റിലും സെഞ്ച്വറിയില്ല. ഓസ്‌ട്രേലിയക്കെതിരേ 8 സെഞ്ച്വറിയുമായി രോഹിത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. വിരമിക്കുന്നതിന് മുമ്പ് ഈ റെക്കോഡും സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് സാധിച്ചേക്കും.
ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

കൂടുതല്‍ അന്താരാഷ്ട്ര സിക്‌സ്
അനായാസമായി സിക്‌സുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത് ശര്‍മ. അതുകൊണ്ടാണ് അദ്ദേഹത്തെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്. ആധുനിക ക്രിക്കറ്റില്‍ പുള്‍ ഷോട്ടിനെ മനോഹരമായി ഗ്യാലറയിലെത്തിക്കാന്‍ രോഹിത്തിന്റെ അത്ര മികവുള്ള മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് പറയാം. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 553 സിക്‌സുകളാണ് അദ്ദേഹം നേടിയത്. രോഹിത്തിന്റെ പേരില്‍ 471 സിക്‌സുകളാണുള്ളത്. അടുത്ത വര്‍ഷംകൊണ്ട് തന്നെ ചിലപ്പോള്‍ ഈ റെക്കോഡ് സ്വന്തമാക്കാന്‍ ഹിറ്റ്മാന് സാധിച്ചേക്കും. എന്തായാലും വിരമിക്കുന്നതിന് മുമ്പ് രോഹിത് ഈ റെക്കോഡ് നേടാന്‍ സാധ്യത കൂടുതലാണ്.

കൂടുതല്‍ ടി20 സിക്‌സ്
ടി20 ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള രോഹിത് ശര്‍മ വിരമിക്കുന്നതിന് മുമ്പ് കൂടുതല്‍ ടി20 സിക്‌സെന്ന റെക്കോഡിലേക്കും എത്തിയേക്കും. നിലവില്‍ 165 സിക്‌സുമായി ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. രോഹിത്തിന്റെ പേരില്‍ 157 സിക്‌സുകളാണുള്ളത്. അധികം വൈകാതെ തന്നെ കിവീസ് ഓപ്പണറുടെ റെക്കോഡ് രോഹിത് തകര്‍ക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ടി20 ലോകകപ്പടക്കം വരാനിരിക്കെ രോഹിത്തിന് ഈ റെക്കോഡ് സ്വന്തം പേരിലാക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.
T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

കൂടുതല്‍ ടി20 ബൗണ്ടറി
ടി20യില്‍ കൂടുതല്‍ ബൗണ്ടറിയെന്ന നേട്ടവും രോഹിത്തിന് കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് സ്വന്തം പേരിലാക്കാം. നിലവില്‍ അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങിന്റെ പേരിലാണ് ഈ റെക്കോഡ്. 325 ബൗണ്ടറികളാണ് അദ്ദേഹം നേടിയത്. ഇതിനോടകം 300 ബൗണ്ടറികള്‍ പിന്നിട്ട രോഹിത് അധികം വൈകാതെ തന്നെ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയേക്കും. അയര്‍ലന്‍ഡിനെക്കാളും കൂടുതല്‍ ടി20 മത്സരങ്ങള്‍ ഇന്ത്യ കളിക്കുമെന്നതിനാല്‍ത്തന്നെ രോഹിത് ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications