Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇര്‍ഫാന്‍ പഠാന്റെ ഭാര്യ സഫ ബെയ്ഗ് ചില്ലറക്കാരിയല്ല!, ഓള്‍റൗണ്ടര്‍, അഞ്ച് കാര്യങ്ങളിതാ

1

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാനെ അറിയാത്തവരായി ആരും തന്നെയില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലടക്കം പങ്കാളിയായിരുന്ന ഇര്‍ഫാന്‍ വിരമിക്കലിന് ശേഷം പരിശീലകനായും അവതാരകനായുമെല്ലാം ക്രിക്കറ്റിനൊപ്പം തന്നെ സഞ്ചരിക്കുന്നു. ഇര്‍ഫാനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും വളരെ പ്രശസ്തയാണ്. നിരവധി തവണ ഗോസിപ്പ് കോളങ്ങളിലേക്ക് ആരാധകര്‍ അനാവശ്യമായി വലിച്ചിട്ടപ്പോഴും ധീരതയോടെ നേരിട്ട വ്യക്തിയാണ് ഇര്‍ഫാന്റെ ഭാര്യ സഫ ബേഗ്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇര്‍ഫാനൊപ്പം സജീവമാണ് സഫ. അദ്ദേഹത്തിന്റെ ഭാര്യയുടെ അധികമാരും അറിയാത്ത അഞ്ച് കാര്യങ്ങളിതാ.

വിവാദങ്ങളില്‍ പതറാത്ത ധീര

വിവാദങ്ങളില്‍ പതറാത്ത ധീര

പൊതുവേ വിവാദങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നവരാണ് പല കായിക താരങ്ങളുടെയും ഭാര്യമാര്‍. എന്നാല്‍ സഫ അങ്ങനെയെല്ല. രാമനവമിയുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചത് വൈറലായപ്പോള്‍ വലിയ സൈബര്‍ ആക്രമണം സഫക്ക് നേരെയുണ്ടായി. ഇതിനെയെല്ലാം ധീരമായി നേരിടുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെത്തന്നെ വിമര്‍ശര്‍ക്ക് മറുപടി നല്‍കാനും സഫ മടികാട്ടാറില്ല. ഇത് പൊതുവേ അധികം ആരും ചെയ്യാത്ത കാര്യമാണ്.

Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

മോഡലായി തിളങ്ങി

മോഡലായി തിളങ്ങി

ഇര്‍ഫാന്‍ പഠാന്റെ ഭാര്യയാകുന്നതിന് മുമ്പ് സഫ ബെയ്ഗ് മോഡലായി തിളങ്ങിയിരുന്നു. മാഗസീനുകളുടെ കവര്‍ ഗേളായും പരസ്യങ്ങളിലെ മോഡലായുമെല്ലാം സഫ ബെയ്ഗ് തിളങ്ങിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള മോഡലുകളിലൊരാളായിരുന്നു സഫ. നിരവധി തവണ മോഡലിങ്ങിന് സഫക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് ശേഷം മോഡലിങ് പൂര്‍ണ്ണമായും വിട്ട സഫ പരമ്പരാഗത രീതിയിലുള്ള ജീവിതമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

നെയില്‍ ആര്‍ട്ടിസ്റ്റായി പ്രശസ്ത

നെയില്‍ ആര്‍ട്ടിസ്റ്റായി പ്രശസ്ത

വിവാഹത്തിന് ശേഷം മോഡലിങ് പൂര്‍ണ്ണമായും വിട്ട സഫ ഇപ്പോള്‍ തിളങ്ങുന്നത് നെയ്ല്‍ ആര്‍ട്ടിസ്‌റ്റെന്ന നിലയിലാണ്. നെയ്ല്‍ ആര്‍ട്ടുകള്‍ മനോഹര മായി ചെയ്തുകൊടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സഫ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഈ മേഖലയില്‍ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ സഫക്കായി. സഫയുടെ നെയ്ല്‍ ആര്‍ട്ട് ഇന്‍സ്റ്റഗ്രാം പേജിനും ആരാധകരേറെ.

മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലും പ്രശസ്ത

മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലും പ്രശസ്ത

സഫ മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലും കരിയറില്‍ തിളങ്ങാന്‍ സഫക്കായിട്ടുണ്ട്. ഐബി ടൈംസ് എന്ന ചാനലിന് വേണ്ടിയാണ് സഫ മാധ്യമ പ്രവര്‍ത്തകയായത്. പിആര്‍ ആയും കുറച്ചുനാള്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഫക്കായിരുന്നു. ഒരു പിആര്‍ സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് സഫ ഇര്‍ഫാനെ വിവാഹം കഴിക്കുന്നത്.

Also Read : T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

ഇര്‍ഫാനുമായുള്ള പ്രായ വ്യത്യാസം

ഇര്‍ഫാനുമായുള്ള പ്രായ വ്യത്യാസം

ഇര്‍ഫാന്‍ പഠാനും സഫയും തമ്മിലുള്ള പ്രായ വ്യത്യാസം 10 വയസാണ്. സഫ ജനിച്ചത് 1994 ഫെബ്രുവരി 28നാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ് സഫ. അതുകൊണ്ട് തന്നെ ഇര്‍ഫാനൊപ്പം ലഭിക്കുന്ന അവസരങ്ങൡലെല്ലാം സഫ യാത്രകള്‍ പോകാറുണ്ട്. സഫ യാത്ര ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാനും മടികാട്ടാറില്ല.

Story first published: Thursday, October 6, 2022, 17:50 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+