Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തു!, അധികം അറിയാത്ത അഞ്ച് ഓപ്പണിങ് കൂട്ടുകെട്ടുകളിതാ

1

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്ന കൂട്ടുകെട്ടുകള്‍ സച്ചിന്‍ - സെവാഗ്, സച്ചിന്‍ - ഗാംഗുലി, രോഹിത് - ധവാന്‍ എന്നിങ്ങനെയൊക്കെയാവും. ഇന്ത്യയുടെ ക്രിക്കറ്റിലെ മികച്ച ഓപ്പണര്‍മാരുടെ കണക്കുകള്‍ നോക്കുമ്പോഴും ഇവര്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വമായി ചില കൗതുകകരമായ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഗ്രേഗ് ചാപ്പല്‍ പരിശീലകനായിരിക്കെയാണ് ഇന്ത്യ കൂടുതലും പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. ബൗളര്‍മാരെ വരെ അദ്ദേഹം ഓപ്പണറാക്കി. ആരാധകര്‍ക്ക് അധികം അറിയാത്ത ഇന്ത്യയുടെ അഞ്ച് ഓപ്പണിങ് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി - ഇര്‍ഫാന്‍ പഠാന്‍

വിരാട് കോലി - ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലി വളരെ ചുരുക്കം മത്സരങ്ങളിലാണ് ഇന്ത്യക്കായി ഓപ്പണറായിട്ടുള്ളത്. പൊതുവേ മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്യാറുള്ളത്. കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്ന താരം പിന്നീട് ടോപ് ഓഡറിലേക്ക് എത്തുകയായിരുന്നു.

2

ഒരിക്കല്‍ വിരാട് കോലി ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനോടൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ദാംബുള്ളയില്‍ നടന്ന മത്സരത്തിലായിരുന്നു ഇത്. ഈ മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ജയിക്കുകയും ചെയ്തു.

പാര്‍ഥിവ് പട്ടേല്‍ - മനോജ് തിവാരി

പാര്‍ഥിവ് പട്ടേല്‍ - മനോജ് തിവാരി

എംഎസ് ധോണിക്കും മുമ്പെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുകയും ചെയ്ത താരമാണ് പാര്‍ഥിവ് പട്ടേല്‍. പല കാരണങ്ങളാല്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് സാധിച്ചില്ല. ഓപ്പണറായി നിരവധി തവണ കളിച്ചിട്ടുള്ള പാര്‍ഥിവ് പട്ടേല്‍ 2011ല്‍ മനോജ് തിവാരിയോടൊപ്പം ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു.

4

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലായിരുന്നു ഇത്. ഒന്നാം വിക്കറ്റില്‍ 20 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 2 റണ്‍സായിരുന്നു ഇതില്‍ മനോജിന്റെ സമ്പാദ്യം.

തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ദിനേഷ് കാര്‍ത്തിക് - മുരളി വിജയ്

ദിനേഷ് കാര്‍ത്തിക് - മുരളി വിജയ്

ക്രിക്കറ്റിന് പുറത്ത് ശത്രുതയിലുള്ളവരാണ് തമിഴ്‌നാടുകാരായ ദിനേഷ് കാര്‍ത്തികും മുരളി വിജയിയും. കാര്‍ത്തികിന്റെ ഭാര്യയെയാണ് മുരളി സ്‌നേഹിച്ച് വിവാഹം കഴിച്ചത്. ഈ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മുരളിയും കാര്‍ത്തികും ചേര്‍ന്ന് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

6

2010ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാനായില്ല. 4 റണ്‍സാണ് ഓപ്പണിങ്ങില്‍ പിറന്നത്.

അമ്പാട്ടി റായിഡു - കെ എല്‍ രാഹുല്‍

അമ്പാട്ടി റായിഡു - കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍ ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങുന്ന താരമാണ്. ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ അദ്ദേഹം സജീവമായി തുടരുന്നു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. രോഹിത് ശര്‍മക്കൊപ്പം ഇന്ത്യയുടെ സജീവ ഓപ്പണറാണ് രാഹുല്‍.

8

എന്നാല്‍ രാഹുലും അമ്പാട്ടി റായിഡുവും ഒരിക്കല്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. അമ്പാട്ടി റായിഡു നാലാം നമ്പറിലാണ് ഇന്ത്യക്കായി കൂടുതല്‍ കളിച്ചിട്ടുള്ളത്. രണ്ട് പേരും ഫിഫ്റ്റി നേടി. 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് അന്ന് അവര്‍ ഓപ്പണിങ്ങില്‍ സൃഷ്ടിച്ചത്.

ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

ചേതേശ്വര്‍ പുജാര - ശിഖര്‍ ധവാന്‍

ചേതേശ്വര്‍ പുജാര - ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരിലൊരാളാണ്. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യയുടെ ഓപ്പണറായിട്ടുണ്ട്. എന്നാല്‍ ടെസ്റ്റിലാണ് ഇന്ത്യ ചേതേശ്വര്‍ പുജാരക്ക് കൂടുതല്‍ അവസരം നല്‍കിയത്.

10

ധവാനും പുജാരയും ചേര്‍ന്ന് ഒരിക്കല്‍ ഇന്ത്യയുടെ ഓപ്പണറായിട്ടുണ്ട്. 2013ലെ സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു ഇത്. പുജാര ഈ മത്സരത്തില്‍ ഡെക്കായതോടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ അക്കൗണ്ട് തുറക്കാനായില്ല.

Story first published: Tuesday, July 19, 2022, 16:34 [IST]
Other articles published on Jul 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+