
സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു
ഇഷാന്‍ കിഷന്റെ ഈ ഇന്നിങ്‌സോടെ സഞ്ജു സാംസണിന്റെ കരിയര്‍ ഇതോടെ അവസാനിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ബിസിസിഐ എന്തുകൊണ്ടാണ് ഇഷാന്‍ കിഷനും സഞ്ജു സാംസണിനും അവസരങ്ങള്‍ നല്‍കാത്തതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

സഞ്ജുവിനെതിരേ ഇഷാന്‍ ജയിച്ചു
ഇന്ത്യയുടെ റിസര്‍വ് വിക്കറ്റ് കീപ്പര്‍മാര്‍ തമ്മിലുള്ള ഡെര്‍ബിയില്‍ സഞ്ജു സാംസണിനെതിരേ ഇഷാന്‍ കിഷന്‍ വിജയം നേടിയിരിക്കുകയാണെന്നയിരുന്നു ഒരു പ്രതികരണം.
ഇന്ത്യന്‍ ടീമിനു ശരിക്കും ആവശ്യമുള്ള ഓപ്പണറാണ് ഇഷാന്‍ കിഷനെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
Also Read: IPL 2023: ബുംറയ്ക്കു പരിക്കേറ്റാല്‍ പകരമാര്? ബാക്കപ്പായി മുംബൈയ്ക്കു ഇവരെ റാഞ്ചാം

മോശം ക്യാപ്റ്റന്‍സി
സഞ്ജു സാംസണിന്റേത് ദയനീയ ക്യാപ്റ്റന്‍സിയായിരുന്നു ഈ കളിയിലേത് എന്നായിരുന്നു ഇഷാന്‍ കിഷന്റെ സെഞ്ച്വറിക്കു ശേഷം ഒരു യൂസറുടെ വിമര്‍ശനം.
മാധ്യമങ്ങള്‍ വന്‍ ഹൈപ്പ് കൊടുക്കുന്ന സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കെതിരേയാണ് ഇഷാന്‍ കിഷന്റെ പ്രകടനമെന്നായിരുന്നു ഒരു ട്വീറ്റ്.

അയര്‍ലാന്‍ഡ് എംബസിക്കു സമീപം
ഇഷാന്‍ കിഷന്റെ ഈ ഇന്നിങ്‌സിനു ശേഷം സഞ്ജു സാംസണിനെ അയര്‍ലാന്‍ഡിന്റെ എംബസിക്കു സമീപം കണ്ടെത്തിയെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ പലപ്പോഴും പുറത്തിരിക്കുന്ന സഞ്ജുവിനെ അയര്‍ലാന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ് ഇതു നിഷേധിക്കുകയും ചെയ്തിരുന്നു.

ഇഷാന്റെ ഇന്നിങ്‌സ്
കേരളത്തിനെതിരേ ജാര്‍ഖണ്ഡിനായി ആറാം നമ്പറിലാണ് ഇഷാന്‍ കിഷന്‍ ബാറ്റിങിന് ഇറങ്ങിയത്. 132 റണ്‍സുമായി ടീമിന്റെ അമരക്കാരനാവുകയും ചെയ്തു. 195 ബോളുകള്‍ നേരിട്ട താരം ഒമ്പതു ബൗണ്ടറികളും എട്ടു സിക്‌സറുമടിച്ചു.
നേരത്തേ കേരളത്തിനു വേണ്ടി സഞ്ജു സാംസണും ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി പ്ലസ് കുറിച്ചിരുന്നു. 72 റണ്‍സായിരുന്നു അദ്ദേഹം നേടിയത്., 108 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഏഴു സിക്‌സറും നാലു ഫോറുമുള്‍പ്പെട്ടിരുന്നു.

കേരളത്തിന് ആധിപത്യം
ഇഷാന്‍ കിഷന്‍ ഇടിവെട്ട് സെഞ്ച്വറി കുറിച്ചെങ്കിലും ജാര്‍ഖണ്ഡിനെതിരേ കേരളത്തിനാണ് മേല്‍ക്കൈ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒരു വിക്കറ്റിനു 60 റണ്‍സെന്ന നിലയിലായിരുന്നു. കേരളത്തിനു ഇപ്പോള്‍ 195 റണ്‍സിന്റെ മികച്ച ലീഡുണ്ട്.
നേരത്തേ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 475 റണ്‍സിനു മറുപടിയില്‍ ജാര്‍ഖണ്ഡ് 340ന് ഓള്‍ഔട്ടായി. ഇഷാനെക്കൂടാതെ സൗരഭ് തിവാരി (97) തിളങ്ങി. കേരളത്തിനു വേണ്ടി അക്ഷയ് ചന്ദ്രന്‍ 150 റണ്‍സുമായി ടോപ്‌സ്‌കോറററായി മാറി. സിജോമോന്‍ ജോസഫ് 83ഉം രോഹന്‍ പ്രേം 79ഉം രോഹന്‍ കുന്നുമ്മല്‍ 50 റണ്‍സും നേടി.
ജാര്‍ഖണ്ഡ് ബൗളര്‍മാരില്‍ മികച്ചുനിന്നത് സ്പിന്നര്‍ ഷഹബാസ് നദീമായിരുന്നു. അഞ്ചു വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചു. 45 ഓവറില്‍ എട്ടു മെയ്ഡനടക്കമാണ് 167 റണ്‍സിന് അഞ്ചു പേരെ അദ്ദേഹം മടക്കിയത്.


Click it and Unblock the Notifications