Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി സച്ചിനോളമെത്തില്ല, പക്ഷെ രോഹിത് പോണ്ടിങിനേക്കാള്‍ ബെസ്റ്റ്! ഗംഭീര്‍ എന്താ ഇങ്ങനെ?

gambhir

വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ ഇടയ്ക്കിടെ കുഴപ്പങ്ങളില്‍ ചാടാറാളുള്ള ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വീണ്ടുമൊരു കുരുക്കിലായിരിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ ബാറ്റിങ്ങിലെ നെടുംതൂണുകളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെക്കുറിച്ച് തീര്‍ത്തും വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതാണ് ഗംഭീറിനെ വിവാദത്തിലാക്കിയത്.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ റിക്കി പോണ്ടിങിനേക്കാള്‍ മികച്ച താരം രോഹിത്താണെന്ന ഗംഭീറിന്റെ അഭിപ്രായത്തിനെതിരേയാണ് വലിയ വിമര്‍ശനങ്ങളുയരുന്നത്. ഏഷ്യന്‍ പിച്ചുകളില്‍ പോണ്ടിങ് തികഞ്ഞ പരാജയമാണെന്നും ഈ കാരണത്താലാണ് രോഹിത്താണ് ബെസ്‌റ്റെന്നു താന്‍ പറയുന്നതെന്നുമാണ് ഗംഭീര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പക്ഷെ ശ്രീലങ്കയുമായുള്ള ഏകദിനത്തില്‍ കോലി തന്റെ 45ാം സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ഇരുവരും വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ചതിനാല്‍ തന്നെ താരതമ്യം അനുചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ ഗംഭീര്‍ തന്നെയാണ് രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച പോണ്ടിങിനേക്കാള്‍ കേമന്‍ രോഹിത്തിനാണെന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഗംഭീറിന്റെ ഈ കാപട്യത്തെയാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദ്യം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തിരിക്കുന്നത്.

എന്തൊരു വിചിത്രമായ മനുഷ്യനാണിത്?

എന്തൊരു വിചിത്രമായ മനുഷ്യനാണിത്?

ഗൗതം ഗംഭീര്‍ എന്തൊരു വിചിത്രമായ മനുഷ്യനാണ്. കളിച്ചിരുന്ന കാലഘട്ടം വ്യത്യസ്തമായതിനാല്‍ വിരാട് കോലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യരുതെ്ന്നു പറയുന്നു.

പക്ഷെ ഉപഭൂഖണ്ഡത്തില്‍ മെച്ചപ്പെട്ട റെക്കോര്‍ഡുള്ളതിനാല്‍ റിക്കി പോണ്ടിങിനേക്കാള്‍ കേമന്‍ രോഹിത് ശര്‍മയാണെന്നും പറയുന്നു എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഇയാളെങ്ങനെ ജീവിച്ചുപോവുന്നു

ഇയാളെങ്ങനെ ജീവിച്ചുപോവുന്നു

ഉപഭൂഖണ്ഡത്തില്‍ മികച്ച റെക്കോര്‍ഡുള്ളതിനാല്‍ റിക്കി പോണ്ടിങിനേക്കാള്‍ മിടുക്കന്‍ രോഹിത് ശര്‍മയാണെന്നു ഗൗതം ഗംഭീര്‍ പറഞ്ഞതായി അറിഞ്ഞു. ഇതേ ഗംഭീര്‍ തന്നെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഒരിക്കലും വിരാട് കോലിയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നു പറഞ്ഞത്.

ഇരുവരും കളിച്ച കാലഘട്ടമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ഓരോ ദിവസവും കോലി നന്നായി പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ടും ഇയാളെങ്ങനെയാണ് ജീവിച്ച് പോവുന്നതെന്നും ഒരു യൂസര്‍ തമാശയായി ചോദിക്കുന്നു.

Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

വിശ്വാസ്യത നഷ്ടപ്പെടുന്നു

വിശ്വാസ്യത നഷ്ടപ്പെടുന്നു

സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിരാട് കോലിയെയും പരസ്പരം താരതമ്യം ചെയ്യാന്‍ ഗൗതം ഗംഭീറിനു താല്‍പ്പര്യമില്ല. ഇരുവരും വ്യത്യസ്ത കാലഘട്ടത്തില്‍ കളിച്ചവരാണെന്നതാണ് കാരണം പറയുന്നത്. പക്ഷെ റിക്കി പോണ്ടിങിനെയും രോഹിത് ശര്‍മയെയും ഗംഭീര്‍ താരതമ്യം ചെയ്യും.

മികച്ചയാള്‍ രോഹിത്താണെന്നു പറയുകയും ചെയ്യു. ഈ തരത്തിലുള്ള നീതിയുക്തമല്ലാത്ത വിശകലനത്തിലൂടെ അദ്ദേഹം തന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: 'വന്‍മതിലിന്റെ' മനസ്സിളക്കിയ വിജേത, ദ്രാവിഡിന്റെ പ്രണയ കഥയറിയാമോ?

രോഹിത്തിന്റെ റെക്കോര്‍ഡ്

രോഹിത്തിന്റെ റെക്കോര്‍ഡ്

ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ശരാശരി-
ബംഗ്ലാദേശ് 30
പാകിസ്താന്‍ 29
ശ്രീലങ്ക 25.

റിക്കി പോണ്ടിങിന്റെ ബാറ്റിങ് ശരാശരി-
ബംഗ്ലാദേശ് 36
പാകിസ്താന്‍ 80
ശ്രീലങ്ക 41.
ഉപഭൂഖണ്ഡത്തില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ളതിനാല്‍ റിക്കി പോണ്ടിങിനേക്കാള്‍ ബെസ്റ്റ് രോഹിത് ശര്‍മയാണെന്നു ഗൗതം ഗംഭീര്‍ പറയുകയാണെന്നായിരുന്നു സ്റ്റാറ്റസിനൊപ്പം ഒരു യൂസറുടെ പരിഹാസം.

Story first published: Thursday, January 12, 2023, 19:09 [IST]
Other articles published on Jan 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+