Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രിപ്പിളടിച്ചിട്ടും ടീമിന് പുറത്ത്, ഒരവസരം കൂടി നല്‍കൂയെന്ന് മലയാളി താരം! പ്രതികരിച്ച് ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ നിര്‍ഭാഗ്യവാന്‍മാരായ ഒരുപാട് താരങ്ങളെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ നമുക്ക് സാധിക്കും. അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്നയാളാന് മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍. ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെക്കൂടാതെ ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ഏക താരമാണ് അദ്ദേഹം. അന്നു ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തിയ കരുണ്‍ ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

വിസ്മൃതിയിലേക്കു പോയ കരുണ്‍ ഇപ്പോള്‍ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഒരു ട്വീറ്റാണ് ഇതിനു വഴിയൊരുക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂടുപിടിക്കുകയുമാണ്. വിശദമായി വായിക്കാം.

കരുണ്‍ പറഞ്ഞത്

കരുണ്‍ പറഞ്ഞത്

വളരെ കുറച്ചു വാക്കുകള്‍ മാത്രമുള്ള ചെറിയൊരു ട്വീറ്റായിരുന്നു കരുണ്‍ നായരുടേത്. പക്ഷെ ഈ വാക്കുകള്‍ക്കു ഒരുപാട് കാര്യങ്ങള്‍ പറയാനുമുണ്ടായിരുന്നു. പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്കു ഒരവസരം കൂടി നല്‍കൂ എന്നായിരുന്നു കരുണ്‍ ട്വീറ്റ് ചെയ്തത്.
ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശത്തിനു ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ലെന്നും അവസരം ലഭിച്ചാല്‍ നന്നായി പെര്‍ഫോം ചെയ്യാമെന്ന ഉറച്ച ആത്മവിശ്വാസം തനിക്കുണ്ടെന്നും കരുണിന്റെ ഈ വാക്കുകളിലൂടെ വ്യക്തമാണ്. താരത്തിന്റെ ട്വീറ്റിനു താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ലോബിയുടെ കൈകളില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ലോബിയുടെ കൈകളില്‍

നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ ലോബികളുടെയും വിഡ്ഢികളുടെയും കൈകളിലാണ്. റിഷഭ് പന്തിനെപ്പോലെയുള്ളവര്‍ക്കു 60ല്‍ കൂടുതല്‍ അവസരങ്ങള്‍ ഫ്രീയായി ലഭിക്കുമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരാള്‍ക്കു ഇന്ത്യ ഇപ്പോഴും മതിയായ അവസരങ്ങള്‍ നല്‍കുന്നില്ല. കരുണ്‍ നായരുടെ കരിയറാണ് അവര്‍ തകര്‍ത്തത്. രവി ശാസ്ത്രി, വിരാട് കോലി എന്നിവരോടു ലജ്ജ തോന്നുകയാണെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

Also Read:ഇന്ത്യക്കായി ഈ വര്‍ഷം ആറില്‍ രണ്ടിലും സഞ്ജു തലപ്പത്ത്! രണ്ടെണ്ണത്തില്‍ ശ്രേയസും

എന്തിന് ഈ വിവേചനം?

എന്തിന് ഈ വിവേചനം?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഡബിള്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ മാത്രം താരമാണ് കരുണ്‍ നായര്‍. ടെസ്റ്റില്‍ 63 പ്ലസ് ബാറ്റിങ് ശരാശരിയുമുണ്ട്. പക്ഷെ വെറും ആറു ടെസ്റ്റുകള്‍ക്കു ശേഷം ടീമില്‍ നിന്നും തഴയപ്പെട്ടു. എന്തുകൊണ്ടാണിത്? 27 മാത്രം ശരാശരിയുളള ചില കളിക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യക്കു വേണ്ടി സ്ഥിരമായി ടെസ്റ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഈ വേര്‍തിരിവ് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

നിങ്ങള്‍ തിരിച്ചുവരും

നിങ്ങള്‍ തിരിച്ചുവരും

കരുത്തനായിരിക്കൂ കരുണ്‍. നിങ്ങള്‍ തിരിച്ചുവരും. നിങ്ങള്‍ ഇപ്പോഴും കഴിവുറ്റ ബാറ്ററാണെന്നു ഒരു യൂസര്‍ കുറിച്ചു.
ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിങ്ങള്‍ സ്ഥിരതയോടെ പെര്‍ഫോം ചെയ്യേണ്ടതുണ്ട്. പൃഥ്വി ഷായെപ്പോലെയുള്ളവര്‍ക്കു പോലും ഇപ്പോള്‍ അവസരം കിട്ടുന്നില്ല. ഇതൊരു നെഗറ്റീവായി കാണരുത്, മൂന്നിരട്ടി കഠിനാധ്വാനം ചെയ്യൂവെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Also Read:IPL 2023: ഇവര്‍ വന്‍ 'തോല്‍വികള്‍', മുംബൈ ഒഴിവാക്കിയത് നന്നായി! അറിയാം

കര്‍ണാടക ടീമിലും ഇടമില്ല

കര്‍ണാടക ടീമിലും ഇടമില്ല

സര്‍വീസസ്, പുതുച്ചേരി എന്നിവര്‍ക്കെതിരായ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ക്കുള്ള കര്‍ണാടക ടീമിനെ ഴകഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ ടീമുകളില്‍ നിന്നും കരുണ്‍ നായര്‍ തഴയപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഒരവസരം കൂടി നല്‍കൂയെന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
നേരത്തേ നടന്ന വിജയ് ഹസാരെ ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ കരുണ്‍ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ രഞ്ജി ട്രോഫിയില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ കരുണ്‍ തഴയപ്പെട്ടത്.

കരുണിന്റെ കരിയര്‍

കരുണിന്റെ കരിയര്‍

കരുണ്‍ നായരുടെ കരിയറെടുത്താല്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചത് ആറു ടെസ്റ്റുകള്‍ മാത്രമാണ്. ഇവയില്‍ നിന്നും 62.33 എന്ന മികച്ച ശരാശരിയില്‍ 374 റണ്‍സും സ്‌കോര്‍ ചെയ്തു. ഏകദിനത്തില്‍ രണ്ടു മല്‍സരങ്ങള്‍ കളിച്ച 31 കാരനായ താരത്തിന്റെ സമ്പാദ്യം 46 റണ്‍സാണ്. 2016 നവംബര്‍ 26നു ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റില്‍ കളിച്ചായിരുന്നു കരുണിന്റെ അരങ്ങേറ്റം. മൂന്നാമത്തെ ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയുമടിച്ചു. ആദ്യ ഇന്നിങ്‌സിലായിരുന്നു താരം പുറത്താവാതെ 303 റണ്‍സെടുത്തത്. 381 ബോളുകള്‍ നേരിട്ട കരുണിന്റെ ഇന്നിങ്‌സില്‍ 32 ബൗണ്ടറിയും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇന്ത്യ ഇന്നിങ്‌സിനും 75 റണ്‍സിനും ജയിച്ച ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും കരുണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Sunday, December 11, 2022, 15:19 [IST]
Other articles published on Dec 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+