Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ലോര്‍ഡ്‌സിലെ ദ്രാവിഡും ലക്ഷ്മണുമായി ഷമിയും ബുംറയും! പുകഴ്ത്തി ഫാന്‍സ്

1

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിലെ അവിസ്മരണീയ ഇന്നിങ്‌സുകള്‍ ഹീറോ പരിവേഷമാണണ് ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും നല്‍കിയിരിക്കുന്നത്. അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ അവിശ്വസനീയ കൂട്ടുകെട്ടാണ് രണ്ടു പേരും ചേര്‍ന്നുണ്ടാക്കിയത്. 120 ബോളില്‍ 89 റണ്‍സ് ഷമിയും ബുംറയും ചേര്‍ന്ന് വാരിക്കൂട്ടിയിരുന്നു. ഇരുവരുടെയും പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിന് 298 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 272 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് വിരാട് കോലിയും സംഘവും നല്‍കിയിരിക്കുന്നത്.

അഞ്ചാംദിനം ബാറ്റിങിനറങ്ങുമ്പോള്‍ ഇന്ത്യക്കു 200 റണ്‍സിന്റെ പോലും ലീഡില്ലായിരുന്നു. എട്ടാമനായി ഇഷാന്ത് ശര്‍മ ക്രീസ് വിടുമ്പോള്‍ ഇന്ത്യയുടെ ലീഡ് 200ലും താഴെയായിരുന്നു. തുടര്‍ന്നായിരുന്നു ഷമി- ബുംറ ജോടി ലോര്‍ഡ്‌സില്‍ വിലസിയത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തെ യാതൊരു കൂസലുമില്ലാതെ ഇരുവരും നേരിട്ടു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ മുഴുവന്‍ അടവുകളും പയറ്റിയെങ്കിലും വിജയിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷമി-ബുംറ സഖ്യത്തെ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

വൗ, ശരിക്കും രസിപ്പിച്ച പ്രകടനമായിരുന്നു ഇത്. ഷമിയും ബുംറയും തമ്മില്‍ എത്ര മനോഹരമായ കൂട്ടുകെട്ടാണ് പിറന്നത്. മികച്ച ബാറ്റിങ് ടെക്‌നിക്ക് ഇവര്‍ക്കു ഇല്ലായിരിക്കാം, പക്ഷെ വളരെ വലിയ ഹൃദയമാണ് ഇവരുടേതെന്നു അനുഭവത്തില്‍ നിന്നും എനിക്കു പറയാന്‍ സാധിക്കും. ഇഷാന്ത്, ഷമി, ബുംറ എന്നിവര്‍ ടെസ്റ്റിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇതു കാണിച്ചു തരികയും ചെയ്തതായും മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

2

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്‌ട്രേലിയക്കെതിരേ ഫോളോഓണ്‍ നേരിട്ട ശേഷം ഇന്ത്യ നേടിയ വിജയം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ചവയില്‍ ഒന്നാണ്. അന്നു ലക്ഷ്മണ്‍- രാഹുല്‍ ദ്രാവിഡ് സഖ്യത്തിന്റെ ഐതിഹാസിക കൂട്ടുകെട്ടായിരുന്നു മല്‍സരഗതി മാറ്റിയത്. ഇവരോടാണ് ഷമിയെയും ബുംറയെയും മറ്റൊരു യൂസര്‍ ഉപമിച്ചത്.

ഐപിഎല്‍ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സും ഷമി, ബുംറ എന്നിവരുടെ പ്രകടനത്തെ അഭിനന്ദിച്ചു. പഞ്ചാബിന്റെ താരം കൂടിയാണ് ഷമി. രോഹിത് ശര്‍മ സല്യൂട്ട് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പം പഞ്ചാബ് കുറിച്ചത് ഇങ്ങനെയായിരുന്നു- ഷമിയോടും ബുംറയോടും നമ്മളെല്ലാവരും ഇപ്പോള്‍ ഇങ്ങനെയാണ്.

3

ഈ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ വണങ്ങുകയാണ്. ആദ്യദിനം രോഹിത്, രാഹുല്‍ ജോടി ആയാലും നാലാംദിനം പുജാര- രഹാനെ ജോടിയായാലും ഇപ്പോള്‍ ഷമി- ബുംറ ജോടിയായാലും നമുക്കത് കാണാന്‍ കഴിയും. അവിശ്വസനീയം എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

ഈ പരമ്പരയില്‍ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച സെഷനായിരുന്നു ഇത്. ഒരു പ്രതീക്ഷയുമില്ലാതിരുന്ന അവസ്ഥയില്‍ നിന്നാണ് ഷമിയും ബുംറയും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റിയിരിക്കുന്നത്. നന്നായി കളിച്ചുവെന്നായിരുന്നു മറ്റൊരു അഭിനന്ദനം.

അതേസമയം, ഷമിയുടെയും ബുംറയുടെയും വീരോചിത പ്രകടനങ്ങളുടെ മികവില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. അവസാന ദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 67 റണ്‍സെന്ന നിലയില്‍ പരാജയഭീതിയിലാണ്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനിയും 205 റണ്‍സ് കൂടി വേണം. 38 ഓവറുകളാണ് ഇനി കളിയില്‍ ശേഷിക്കുന്നത്.

Story first published: Monday, August 16, 2021, 20:22 [IST]
Other articles published on Aug 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+