For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: എബിഡി ടീം പ്ലയറല്ല, ലക്ഷ്യംവെച്ചത് സ്വന്തം നേട്ടം മാത്രം! ഗംഭീറിനെതിരേ ആരാധകര്‍

ഇന്ത്യയില്‍ വലിയ ആരാധകരുള്ള താരങ്ങളിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്

1

മുംബൈ: ഇന്ത്യയുടെ മുന്‍ താരങ്ങളിലൊരാളായ ഗൗതം ഗംഭീര്‍ മികച്ച കരിയര്‍ റെക്കോഡുള്ളവരിലൊരാളാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ ഗംഭീറിന് സാധിച്ചു. 2007, 2011ലെ ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കായിരുന്നു ഗംഭീറിന്റേത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ഗംഭീര്‍ രണ്ട് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുമുണ്ട്. ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഗംഭീറെങ്കിലും അദ്ദേഹത്തിന്റെ പല പ്രസ്താവനകളം വലിയ വിവാദം സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ആര്‍സിബിയുടെ മുന്‍ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സിനെ സ്വാര്‍ത്ഥനായ താരമെന്ന് വിശേഷിപ്പിച്ച് വെട്ടിലായിരിക്കുകയാണ് ഗംഭീര്‍. വലിയ വിമര്‍ശനമാണ് ഗംഭീറിനെതിരേ ആരാധകര്‍ ഉയര്‍ത്തുന്നത്.

ഗംഭീര്‍ പറഞ്ഞത് ഇതാണ്

ഗംഭീര്‍ പറഞ്ഞത് ഇതാണ്

എബി ഡിവില്ലിയേഴ്‌സ് ചിന്നസ്വാമി സ്റ്റേഡിയം പോലെയുള്ള ചെറിയ മൈതാനത്ത് 8-10 വര്‍ഷം കളിച്ചാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ഈ മൈതാനത്ത് ആര്‍ക്കും എബിഡിയുടെ സ്‌ട്രൈക്കറേറ്റിലും മികവിലും കളിക്കാന്‍ സാധിക്കും. സുരേഷ് റെയ്‌നക്ക് നാല് ഐപിഎല്‍ കിരീടങ്ങളാണുള്ളത്. എന്നാല്‍ എബി ഡിവില്ലിയേഴ്‌സ് വ്യക്തിഗത റെക്കോഡുകള്‍ മാത്രമാണ് ലക്ഷ്യമിട്ടത്- ഗംഭീര്‍ പഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ താരമാണെങ്കിലും ഇന്ത്യയില്‍ വലിയ ആരാധകരുള്ള താരമാണ് എബിഡി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനായ ഡിവില്ലിയേഴ്‌സ് എല്ലാ മൈതാനത്തും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വേഗ ഏകദിന സെഞ്ച്വറി എബിഡിയുടെ പേരിലാണ്.

Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

അസൂയക്ക് മരുന്നില്ലെന്ന് ആരാധകര്‍

അസൂയക്ക് മരുന്നില്ലെന്ന് ആരാധകര്‍

ഗൗതം ഗംഭീറിന്റെ അസൂയക്ക് കുറവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചിന്നസ്വാമിയിലെ ഗംഭീറിന്റെ സ്‌ട്രൈക്കറേറ്റ് 130ന് താഴെയാണ് മറന്നുപോയോയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഡിവില്ലിയേഴ്‌സിന്റെ വമ്പന്‍ നേട്ടങ്ങള്‍ കണ്ട് ഗംഭീറിന് അസൂയയാണെന്നും ഇതിന് മരുന്നില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

ചിന്നസ്വാമിയില്‍ 11 ഇന്നിങ്‌സാണ് ഗംഭീര്‍ ഓപ്പണറായി ഇറങ്ങിയത്. 30.2 ശരാശരിയും 126.4 സ്‌ട്രൈക്കറേറ്റുമാണ് ഗംഭീറിനുള്ളത്. എബി ഡിവില്ലിയേഴ്‌സ് ചിന്നസ്വാമിയില്‍ 61 ഇന്നിങ്‌സാണ് കളിച്ചത്. 43.56 ശരാശരിയിലും 161.2 സ്‌ട്രൈക്കറേറ്റിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ഗംഭീര്‍ കണക്കുകള്‍ നോക്കാതെ സംസാരിക്കുന്നു

ഗംഭീര്‍ കണക്കുകള്‍ നോക്കാതെ സംസാരിക്കുന്നു

ഗൗതം ഗംഭീര്‍ കണക്കുകള്‍ നോക്കി സംസാരിക്കാന്‍ ശ്രമിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സുരേഷ് റെയ്‌നയെക്കാളും ഒരുപടി മുന്നില്‍ത്തന്നെയാണ് ഡിവില്ലിയേഴ്‌സ്. കപ്പടിച്ചത് മാത്രമല്ല കാര്യമെന്നും ഇന്ത്യക്കാരനായ ഗംഭീറിനെക്കാള്‍ ആരാധകര്‍ ഇന്ത്യയില്‍ ഡിവില്ലിയേഴ്‌സിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്‍സിബിയേയും കോലിയേയും താഴ്ത്തിക്കെട്ടാനുള്ള അവസരമായാണ് ഗംഭീര്‍ ഇത്തരം അവസരങ്ങളെ കാണുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ഗംഭീര്‍ തന്റെ വിലകളയുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ധോണിയേയും കോലിയേയും അംഗീകരിക്കാത്ത ഗംഭീര്‍ എങ്ങനെയാണ് ഡിവില്ലിയേഴ്‌സിനെ അംഗീകരിക്കുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

ഗംഭീറിനെ അനുകൂലിക്കുന്നവരുമുണ്ട്

ഗംഭീറിനെ അനുകൂലിക്കുന്നവരുമുണ്ട്

ഗംഭീറിന്റെ നിലപാടുകളെ അംഗീകരിച്ചും ചില ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ചിന്ന സ്വാമിയില്‍ കൂടുതല്‍ കളിച്ചവര്‍ക്കെല്ലാം മികച്ച സ്‌കോര്‍ നേടാനായിട്ടുണ്ട്. അവിടുത്തെ മൈതാനത്തിന്റെ വലിപ്പക്കുറവാണ് അതിന് കാരണം.

അതുകൊണ്ട് തന്നെ എബിഡിയുടെ ബംഗളൂരുവിലെ പ്രകടനം മറ്റ് താരങ്ങളുടേതുമായി താരതമ്യം ചെയ്യരുതെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള എബിഡി എന്നും ആരാധകരുടെ ഇഷ്ട താരമായിരിക്കുമെന്നുറപ്പ്.

Story first published: Sunday, March 5, 2023, 17:16 [IST]
Other articles published on Mar 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+