Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രശസ്തമായ 'സര്‍ നെയിംസ്' അറിയാമോ?, സിങ്ങുമാര്‍ കൂടുതല്‍

1

പേരിനൊപ്പമുള്ള സര്‍ നെയിമുകള്‍ എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും പേരിലുണ്ട്. ഇന്ത്യന്‍ സംസ്‌കാരം വൈവിധ്യങ്ങളുടെ കലവറയായതിനാല്‍ പല തരത്തിനുള്ള സര്‍ നെയിമുകളാണ് താരങ്ങള്‍ക്ക് ലഭിക്കാറുള്ളത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ നിന്നൊക്കെയാണ് കൂടുതലും ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടൊക്കെ ക്രിക്കറ്റില്‍ കൂടുതല്‍ പ്രശസ്തമായ സര്‍ നെയിമുകളും ആ നാട്ടിലെ സംസ്‌കാരത്തെ ആശ്രയിച്ചുള്ളതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ച് ഏറ്റവും കൂടുതലുള്ള സര്‍ നെയിമുകള്‍ ഏതാണെന്ന് പരിശോധിക്കാം.

കുമാര്‍ മൂന്ന് പേര്‍

കുമാര്‍ മൂന്ന് പേര്‍

കുമാര്‍ എന്ന സര്‍ നെയിം ഉള്ള മൂന്ന് പേരാണ് ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുള്ളത്. ഇതില്‍ നിലവില്‍ കളിക്കുന്ന താരമായ ഭുവനേശ്വര്‍ കുമാറുമുണ്ട്. ഇന്ത്യയുടെ സ്വിങ് പേസറായ ഭുവി പരിമിത ഓവറില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. പ്രവീണ്‍ കുമാറാണ് മറ്റൊരാള്‍. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുമുണ്ട്. മൂന്നാമത്ത താരം വിനയ് കുമാറാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

യാദവ്മാര്‍ അഞ്ച് പേര്‍

യാദവ്മാര്‍ അഞ്ച് പേര്‍

ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ സര്‍ നെയിം ഉള്ള മറ്റെു വിഭാഗം യാദവുമാരാണ്. നാല്് പേരാണ് ഇതില്‍ എല്ലാവര്‍ക്കും സുപരിചിതരായവര്‍. ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, കുല്‍ദീപ് യാദവ് എന്നിവരാണ് ഇതില്‍ പെട്ടെന്ന് മനസിലേക്കെത്തുന്നവര്‍. ഇവരെല്ലാം ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായിട്ടുള്ളവരാണ്. ഉമേഷ് യാദവ് ടെസ്റ്റില്‍ മാത്രമാണ് സജീവം. സൂര്യകുമാര്‍ നാലാം നമ്പറിലെ വിശ്വസ്തനാവുമ്പോള്‍ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ്.

ടെസ്റ്റ്, ഏകദിനം, ടി20, എബിഡിയുടെ അവസാന വിക്കറ്റ് നേടിയതാര്? മൂന്ന് ബൗളര്‍മാരിതാ

പട്ടേല്‍ മാരും പിന്നിലല്ല

പട്ടേല്‍ മാരും പിന്നിലല്ല

പട്ടേല്‍ സര്‍ നെയിമുള്ളവരും ഏറെയാണ്. അക്ഷര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, മുനാഫ് പട്ടേല്‍, റാഷിദ് പട്ടേല്‍, ജസുഭായ് പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടും. അക്ഷര്‍ പട്ടേലും ഹര്‍ഷല്‍ പട്ടേലുമാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ളവര്‍. ഹര്‍ഷല്‍ പട്ടേല്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങുമ്പോള്‍ അക്ഷര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്.

ശര്‍മാരും നിരവധി

ശര്‍മാരും നിരവധി

ശര്‍മമാരും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി. ഇന്ത്യന്‍ നായകന്‍ രോഹിത്തിന്റെ സര്‍ നെയിം ശര്‍മയാണ്. കരണ്‍ ശര്‍മ, ചേതന്‍ ശര്‍മ, രാഹുല്‍ ശര്‍മ, മോഹിത് ശര്‍മ, അജയ് ശര്‍മ, യശ്പാല്‍ ശര്‍മ, സഞ്ജീവ് ശര്‍മ, ഗോപാല്‍ ശര്‍മ, കരണ്‍ ശര്‍മ, ഇഷാന്ത് ശര്‍മ, ജോഗീന്ദര്‍ ശര്‍മ എന്നിവരൊക്കെയാണ് ഇതില്‍ പ്രമുഖര്‍. ആഭ്യന്തര ക്രിക്കറ്റിലും നിരവധി ശര്‍മമാരുണ്ട്. ഇവരില്‍ പലരും ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും. അതും കൂടിയാവുമ്പോള്‍ ഇനിയും ശര്‍മമാരുടെ എണ്ണം ഉയരും.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

സിങ്ങുമാര്‍ കൂടുതല്‍

സിങ്ങുമാര്‍ കൂടുതല്‍

ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതലുള്ള സര്‍ നെയിം സിങ്ങുമാരുടേതാണ്. യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ലാല്‍ സിങ്, ഹനുമന്ത് സിങ്, യജുവിന്ത സിങ്, യോഗ്‌രാജ് സിങ്, പങ്കജ് സിങ്, ആര്‍ പി സിങ്, വിആര്‍വി സിങ് എന്നിവരെല്ലാമാണ് ഇതില്‍ പ്രശസ്തര്‍. ഇനിയും നിരവധി സിങ്ങുമാര്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്നുറപ്പ്. അര്‍ഷദീപ് സിങ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് തൊട്ടടുത്ത് നില്‍ക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെത്തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്താനാണ് സാധ്യത.

Story first published: Monday, June 13, 2022, 20:43 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+