Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒഫീഷ്യല്‍ മാച്ചും സന്നാഹവും തമ്മിലുള്ള വ്യത്യാസമെന്ത്? പരിശീലന മല്‍സരത്തിലെ നിയമങ്ങളറിയാം

വിദേശത്തു നടക്കുന്ന ഒരു പരമ്പരയ്‌ക്കോ, വലിയ ടൂര്‍ണമെന്റുകള്‍ക്കോ മുന്നോടിയായി മിക്ക ടീമുകളും പരിശീലന മല്‍സരങ്ങള്‍ കളിക്കാറുണ്ട്. കാലാവസ്ഥയും പിച്ചുമായെല്ലാം പൊരുത്തപ്പെടുന്നതിനും തങ്ങളുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനും വേണ്ടിയുള്ള മികച്ച അവസരമാണ് ടീമുകള്‍ ഈ പരിശീലന മല്‍സരങ്ങളെ കാണുന്നത്.

എന്നാല്‍ ഐസിസി അംഗീകാരമുള്ള ഒരു മല്‍സരവുമായി താരതമ്യം ചെയ്യുമ്പോള്‍ പരിശീലന മല്‍സരത്തിലെ നിയമങ്ങളില്‍ ചില മാറ്റങ്ങളുണ്ടെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. എന്തൊക്കെയാണ് പരിശീലന, സന്നാഹ മല്‍സരങ്ങളിലെ നിയമങ്ങളെന്നു നമുക്കൊന്നു നോക്കാം.

വലിയ ടൂര്‍ണമെന്റുകള്‍

വലിയ ടൂര്‍ണമെന്റുകള്‍

ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്കു മുന്നോടിയായി ഒന്നിലേറെ പരിശീലന മല്‍സരങ്ങള്‍ ടീമുകള്‍ കളിക്കാറുണ്ട്. ഈ പരിശീലന മല്‍സരത്തില്‍ ടൂര്‍ണമെന്റില്‍ തങ്ങളുടെ ഗ്രൂപ്പില്‍ അല്ലെങ്കില്‍ പൂളില്‍ വരുന്ന എതിര്‍ ടീമുകളുമായി ഏറ്റുമുട്ടാന്‍ ഒരു ടീമിന് അനുമതിയുണ്ടാവില്ല. മറിച്ച് ടൂര്‍ണമെന്റിലെ തങ്ങളുടെ ഗ്രൂപ്പില്‍പ്പെടാത്ത ടീമുകളുമായി സന്നാഹ മല്‍സരം കളിക്കുന്നതില്‍ തെറ്റില്ല.
ഒരു ടീം വിദേശ പര്യടനം നടത്തുകയാണെങ്കില്‍ അവരുടെ എ ടീമുമായോ, ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനവുമായോ ആയിട്ടായിരിക്കും സന്നാഹ മല്‍സരമുണ്ടാവുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ കളിച്ചിട്ടുള്ള താരങ്ങള്‍ എ ടീം, അല്ലെങ്കല്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ സംഘത്തിലുണ്ടാവുകയും ചെയ്യും.

15 അംഗ ടീമിനെ തിരഞ്ഞെടുക്കണം

15 അംഗ ടീമിനെ തിരഞ്ഞെടുക്കണം

ഒഫീഷ്യല്‍ മല്‍സരത്തില്‍ ഒരു ടീമിന് 11 താരങ്ങളുള്‍പ്പെട്ട സംഘത്തെയാണ് തിരഞ്ഞെടുക്കേണ്ടതെങ്കില്‍ പരിശീലന മല്‍സരത്തില്‍ കളിക്കും മുമ്പ് 15 പേരുള്‍പ്പെടുന്ന സംഘത്തെയാണ് ടീമുകള്‍ തിരഞ്ഞെടുക്കേണ്ടത്.
ഈ 15 അംഗ സംഘത്തിലെ ആര്‍ക്കു വേണമെങ്കിലും സന്നാഹ മല്‍സരത്തില്‍ കളിക്കാം. എന്നാല്‍ ഒഫീഷ്യല്‍ മാച്ച് പോലെ തന്നെ പത്താമത്തെ വിക്കറ്റ് വീണാല്‍ ടീമിന്റെ ഇന്നിങ്‌സ് അവസാനിക്കും. അതേസമയം, പ്രഖ്യാപിച്ചിട്ടുള്ള 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഒരു ടീമിന് പരിശീലന മല്‍സരത്തില്‍ ബാറ്റിങിന് ഇറക്കാന്‍ അനുമതിയുണ്ട്. അതായത് വേണമെങ്കില്‍ ഒരു ടീമിന് 11 ബാറ്റ്‌സ്മാന്‍മാരെ ഒരിന്നിങ്‌സില്‍ ബാറ്റിങിന് ഇറക്കാനാവും. ബൗളര്‍മാരെ ഇതോടെ ടീമിന് ബാറ്റിങില്‍ നിന്നു മാറ്റിനിര്‍ത്തുകയും ചെയ്യാം.

ടീം ലിസ്റ്റ് ആവശ്യമില്ല

ടീം ലിസ്റ്റ് ആവശ്യമില്ല

ഒഫീഷ്യല്‍ മാച്ചില്‍ ടോസിനൊപ്പം ഇരുടീമുകളും തങ്ങളുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് ഉള്ളതെന്ന ലിസ്റ്റ് കൈമാറണമെന്നാണ് നിയമം. എന്നാല്‍ പരിശീലന മല്‍സരത്തില്‍ ടോസ് നടക്കുമെങ്കിലും ഇതുപോലെ ടീം ലിസ്റ്റ് നല്‍കേണ്ടതില്ല.
പരിശീലന മല്‍സരത്തില്‍ ടോസ് ലഭിക്കുന്ന ടീമിന് ബാറ്റിങോ, ബൗളിങോ തിരഞ്ഞെടുക്കാം. അക്കാര്യത്തില്‍ ഒഫീഷ്യല്‍ മാച്ചുമായി വ്യത്യാസമൊന്നുമില്ല.

ബൗളിങ് നിയമം

ബൗളിങ് നിയമം

ബൗളിങിലേക്കു വന്നാലും പരിശീലന മല്‍സരത്തില്‍ നിയമത്തില്‍ വ്യത്യാസമുണ്ട്. ഉദാഹരണമായി ഏകദിന മല്‍സരത്തില്‍ ഒരു ബൗള്‍ക്കു പരാമവധി ബൗള്‍ ചെയ്യാന്‍ കഴിയുക 10 ഓവറായിരിക്കും. എന്നാല്‍ പരിശീലന മല്‍സരം 50 ഓവര്‍ വീതമുള്ളതാണെങ്കില്‍ ഒരു ബൗളര്‍ക്കു ഈ നിയന്ത്രണമില്ല. വേണമെങ്കില്‍ 20 ഓവര്‍ വരെ പരിശീലന മല്‍സരത്തില്‍ ബൗളര്‍ക്കു പന്തെറിയാന്‍ അനുമതിയുണ്ട്.
പരിശീലന മല്‍സരത്തില്‍ ഒരു ടീം ഫീല്‍ഡിങിന് ഇറങ്ങുമ്പോള്‍ 11 പേര്‍ തന്നെയാണുണ്ടാവുക. പക്ഷെ പരമാവധി ബൗളര്‍മാരെ ഉള്‍പ്പെടുത്തി ടീം ഗ്രൗണ്ടിലെത്തും. ചില ബാറ്റ്‌സ്മാന്‍മാര്‍ക്കു വിശ്രമം നല്‍കുകയും ചെയ്യും. സംഘത്തിലുള്‍പ്പെട്ട മുഴുവന്‍ ബൗളര്‍മാര്‍ക്കും പന്തെറിയാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിയാണിത്.

എപ്പോള്‍ വേണമെങ്കിലും ക്രീസ് വിടാം

എപ്പോള്‍ വേണമെങ്കിലും ക്രീസ് വിടാം

പരിശീലന മല്‍സരത്തില്‍ ഒരു ബാറ്റ്‌സ്മാന് എപ്പോള്‍ വേണമെങ്കിലും ബാറ്റിങ് അവസാനിപ്പിച്ച് ക്രീസിലേക്ക് മടങ്ങാനും ടീമംഗത്തിന് വഴി മാറിക്കൊടുക്കാനും കഴിയും.
ടീം ഡിക്ലയര്‍ ചെയ്യുന്നതിലേക്കു വന്നാല്‍ പരിശീലന മല്‍സരത്തില്‍ ഒരു ടീമിന് എപ്പോള്‍ വേണമെങ്കിലും ഇന്നിങ്‌സ് അവസാനിപ്പിക്കാം. ചതുര്‍ദിനം, ത്രിദിനം, ഏകദിനം, ടി20 തുടങ്ങി പരിശീലന മല്‍സരം ഏതു ഫോര്‍മാറ്റില്‍ ആയാലും ഒരു ടീമിന് എപ്പോള്‍ വേണമെങ്കിലും ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാം.
അതേസമയം, വൈഡ്, നോ ബോള്‍ എന്നിവയുടെ കാര്യത്തില്‍ ഒഫീഷ്യല്‍ മാച്ചും പരിശീലന മല്‍സരവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പരിശീല മല്‍സരത്തിലെ റണ്‍സോ, വിക്കറ്റോ ഐസിസി അംഗീകരിക്കാത്തതിനാല്‍ ഒരു താരത്തിന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കുകയുമില്ല. പരിശീല മല്‍സരത്തിനു നിശ്ചിത സമയമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല കുറഞ്ഞ ഓവര്‍ നിരക്കായാലും ഒരു ടീമിന് പിഴ ചുമത്തുകയുമില്ല.

Story first published: Friday, July 24, 2020, 16:54 [IST]
Other articles published on Jul 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+