Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനു മുമ്പ് ചെറുപൂരം- സിപിഎല്‍ ചൊവ്വാഴ്ച മുതല്‍, മല്‍സരക്രമം, ചാനല്‍ എല്ലാമറിയാം

1

കിങ്‌സ്റ്റണ്‍: ഐപിഎല്ലെന്ന ടി20യിലെ വന്‍ പൂരത്തിന് മുമ്പ് കരീബിയയില്‍ ചെറുപൂരം അരങ്ങേറുന്നു. എട്ടാമത് കരീബിയന്‍ പ്രീമിയര്‍ ലീഗിന് ചൊവ്വാഴ്ച തുടക്കമാവലും. ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ രണ്ടു വേദികളിലായിരിക്കും മുഴുവന്‍ മല്‍സരങ്ങളും നടക്കുക. ബ്രയാന്‍ ലാറ സ്റ്റേഡിയം, ക്വീന്‍സ് പാര്‍ക്ക് ഓവല്‍ എന്നിവയാണ് വേദികള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് എല്ലാ മല്‍സരങ്ങളും രണ്ടു വേദികളിലേക്ക് ഒതുക്കാന്‍ തീരുമാനിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങളും രണ്ടാഴ്ച മുമ്പ് തന്നെ ഇവിടെയെത്തണമെന്ന നിബന്ധന വച്ചിരുന്നു. എന്നാല്‍ ചില കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും ഇതിനു സാധിച്ചില്ല. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമാവും.

യാത്രാ നിയന്ത്രങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ അഞ്ചു കളിക്കാര്‍ സിപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം പാകിസ്താനിലായിരുന്ന ഇമ്രാന്‍ താഹിര്‍ മാത്രമേ ദക്ഷിണാഫ്രിക്കയില്‍ നിന്നു സിപിഎല്ലില്‍ കളിക്കുന്നുള്ളൂ. അഫ്ഗാനിസ്താനിലെ മൂന്നു താരങ്ങളും സിപിഎല്ലില്‍ കളിക്കില്ല.

2

വിന്‍ഡീസ് ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സിപിഎല്ലില്‍ നിന്നു പിന്‍മാറിയിരുന്നു. വിമാനം മിസ്സായതിനാല്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലനും സിപിഎല്ലില്‍ ഇല്ല. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരത്തെ ഇത്തവണ സിപിഎല്ലില്‍ കാണാം. വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഇറങ്ങുക.
ആറു ഫ്രാഞ്ചൈസികള്‍ മാറ്റുരയ്ക്കുന്ന സിപിഎല്ലിന്റെ ദൈര്‍ഘ്യം 33 ദിവസമാണ്. സപ്തംബര്‍ എട്ടിനായിരിക്കും രണ്ടു സെമി ഫൈനലുകള്‍. ഫൈനല്‍ 10ന് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടക്കും.

ടീമുകള്‍
ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്
ഡ്വെയ്ന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരിന്‍, കോളിന്‍ മണ്‍റോ, ഫവാദ് അഹമ്മദ്, ഡാരന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ്, ഖാരി പിയറി, ടിം സീഫെര്‍ട്ട്, സിക്കന്ദര്‍ റാസ, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, പ്രവീണ്‍ തംബെ, ജയ്ഡന്‍ സീല്‍സ്, അമീര്‍ ജംഗൂ, ടിയോണ്‍ വെബ്സ്റ്റര്‍, അകെമല്‍ ഹൊസെയ്ന്‍, മുഹമ്മദ് ആദില്‍ ഖാന്‍.

ജമൈക്ക ടലാവാസ്
ആന്‍ഡ്രെ റസ്സല്‍, സന്ദീപ് ലാമിചെയ്ന്‍, കാര്‍ലോസ് ബ്രാത്വൈറ്റ്, റോവ്മാന്‍ പവല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ചാഡ്വിക്ക് വാള്‍ട്ടണ്‍, ഓഷെയ്ന്‍ തോമസ്, ആസിഫ് അലി, ഫിഡല്‍ എഡ്വേര്‍ഡ്‌സ്, പ്രസ്റ്റണ്‍ മക്‌സ്വീന്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്, നിക്കോളാസ് കിര്‍ട്ടണ്‍, റമാല്‍ ലൂയിസ്, എന്‍ക്രുമ ബോണര്‍, വീരസാമി പെരുമാള്‍, റയാന്‍ പെര്‍സ്വാഡ്.

സെന്റ് ലൂസിയ സൗക്‌സ്
റോസ്റ്റണ്‍ ചേസ്, മുഹമ്മദ് നബി, ഡാരന്‍ സാമി, ആന്‍ഡ്രെ ഫ്‌ലെച്ചര്‍, നജിബുള്ള സാദ്രാന്‍, കെസ്‌റിക് വില്യംസ്, സ്‌കോട്ട് കുഗ്ഗെലൈന്‍, ചെമര്‍ ഹോള്‍ഡര്‍, ഓബെഡ് മക്കോയ്, റഹ്കീം കോണ്‍വാള്‍, മാര്‍ക്ക് ഡിയാല്‍, സഹീര്‍ ഖാന്‍, കിമാനി മെലിയസ്, ലെനിക്കോ ബൗച്ചര്‍, കാവെം ഗോഗ്, ജാവെല്‍ ഗ്ലെന്‍, സാദ് ബിന്‍ സഫര്‍.

സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സ്
ക്രിസ് ലിന്‍, ബെന്‍ ഡങ്ക്, എവിന്‍ ലൂയിസ്, നിക്ക് കെല്ലി, സൊഹൈല്‍ തന്‍വീര്‍, ഇഷ് സോദി, ഷെല്‍ഡന്‍ കോട്രെല്‍, ഡെനേഷ് രാംദിന്‍, റയാദ് എമ്രിത്, ഇമ്രാന്‍ ഖാന്‍, അല്‍സാരി ജോസഫ്, ജോഷ്വ ഡി സില്‍വ, ഡൊമിനിക് ഡ്രേക്ക്‌സ്, കോളിന്‍ ആര്‍ക്കിബാള്‍ഡ്, ജോണ്‍ റസ് ജഗ്സര്‍, ജാമര്‍ ഹാമില്‍ട്ടണ്‍.

3

ബാര്‍ബഡോസ് ട്രിഡെന്റ്‌സ്
റാഷിദ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഷമര്‍ ബ്രൂക്ക്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ജോണ്‍സണ്‍ ചാള്‍സ്, ഷെയ് ഹോപ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, ആഷ്ലി നഴ്‌സ്, ജോനാഥന്‍ കാര്‍ട്ടര്‍, റെയ്മണ്‍ റീഫര്‍, കെയ്ല്‍ മേയേഴ്സ്, ജോഷ്വ ബിഷപ്പ്, നയീം യംഗ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, കിയോണ്‍ ഹാര്‍ഡിങ്, ഷയാന്‍ ജഹാംഗീര്‍.

4

ഗയാന ആമസോണ്‍ വാരിയേഴ്‌സ്
ഇമ്രാന്‍ താഹിര്‍, നിക്കോളാസ് പൂരന്‍, ബ്രെഡന്‍ കിങ്, റോസ് ടെയ്ലര്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് ഗ്രീന്‍, കിസ്സൂന്‍ഡത്ത് മഗ്രം, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, നവീന്‍ ഉല്‍ ഹഖ്, ചന്ദ്രപോള്‍ ഹേമരാജ്, കെവിന്‍ സിന്‍ക്ലെയര്‍, അഷ്മീദ് നെഡ്, ഓഡിയന്‍ സ്മിത്ത് ആന്റണി ബ്രാംബ്ള്‍, ജസ്ദീപ് സിങ്.

5

ഇന്ത്യന്‍ സമയം, ലൈവ് സ്ട്രീമിങ്
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ മല്‍സരങ്ങള്‍ തല്‍സമയം കാണാം. കൂടാതെ ഫാന്‍കോഡ് എന്ന ആപ്പിലും കളി തല്‍സമയമുണ്ടാവും.
ഒരു ദിവസം രണ്ടു മല്‍സരങ്ങളുണ്ടാവും. രാത്രി 7.30നായിരിക്കും ആദ്യ മല്‍സരം. രണ്ടാമത്തെ കളി പുലര്‍ച്ചെ മൂന്നിനായിരിക്കും (ഇന്ത്യയില്‍ അടുത്ത ദിവസം). ഫൈനല്‍ പുലര്‍ച്ചെ 2.30ന് നടക്കും.

6
Story first published: Monday, August 17, 2020, 14:37 [IST]
Other articles published on Aug 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+