രോഹിത്തിനു ധോണിയുമായി സാമ്യങ്ങളോ? പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് ബിന്നി

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ സെമി ഫൈനലിന്റെ പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. സെമിയിലേക്കു ടിക്കറ്റെടുക്കാന്‍ ഇന്ത്യക്കു വേണ്ടത് ഇനിയൊരു ജയം മാത്രമാണ്. ഞായറാഴ്ചത്തെ അവസാന റൗണ്ട് മല്‍സരത്തില്‍ സിംബാബ്‌വെയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം.
രോഹിത്തിന്റെ ക്യാപ്റ്റന്‍സി ശൈലിയെ ലരും നേരത്തേ താരതമ്യം ചെയ്തിരുന്നത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായിട്ടായിരുന്നു. കാരണം വളരെ കൂളായി ടീമിനെ നയിക്കാന്‍ രോഹിത്തിനു സാധിക്കുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷെ ഈ താരതമ്യങ്ങളോടു താന്‍ യോജിക്കുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് അടുത്തിടെ ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെടുത്ത മുന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി.

രോഹിത് പരിചയസമ്പന്നന്‍
രോഹിത് ശര്‍മ വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്. ഒരുപാട് മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുകയും വ്യത്യസ്ത തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്തിട്ടുമുണ്ട്. ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും റോജര്‍ ബിന്നി പറഞ്ഞു.

കപിലും ഗവാസ്‌കറും
രോഹിത് ശര്‍മയെ എംഎസ് ധോണിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ധോണി രോഹിത്തിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തനായിരുന്നു. കപില്‍ ദേവിനെയും സുനില്‍ ഗവാസ്‌കറെയും നിങ്ങള്‍ക്കു താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അതു പോലെ തന്നെയാണ് ധോണിയും രോഹിത്തും. തികച്ചും വ്യത്യസ്തമായ തരത്തിലാണ് രണ്ടു പേരുടെയും പ്രവര്‍ത്തനശൈലിയെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.

ഇന്ത്യയുടെ കിരീടസാധ്യത
ഈ ലോകകപ്പില്‍ ഇന്ത്യയുടെ കിരീടസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനു ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കേണ്ടത് വളെ പ്രധാനമാണെന്നായിരുന്നു റോജര്‍ ബിന്നിയുടെ മറുപടി. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടി ഇന്ത്യക്കു അതിവേഗം തുടക്കം നല്‍കേണ്ടത് വളരെ പ്രധാനമാണ്. പവര്‍പ്ലേ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഇരുവര്‍ക്കും സാധിക്കണമെന്നും ബിന്നി നിരീക്ഷിച്ചു.

റണ്‍ചേസ്
ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍ ഭൂരിഭാഗം ടീമുകളും റണ്‍ചേസിനാണ് പ്രാധാന്യം നല്‍കുന്നതെന്നു റോജര്‍ ബിന്നി പറഞ്ഞു. മിക്ക ടീമുകളും റണ്‍ചേസിനാണ് ഈ ടൂര്‍ണമെന്റില്‍ പരിഗണന നല്‍കുന്നത്. കാരണം വിക്കറ്റുകള്‍ അത്തരത്തിലുള്ളതാണ്. ഗെയിം പുരോഗമിക്കുന്തോറും വിക്കറ്റുകള്‍ കൂടുതല്‍ സ്ലോയായി കൊണ്ടിരിക്കുകയാണെന്നും റോജര്‍ ബിന്നി വിലയിരുത്തി.
1983ല്‍ കപില്‍ ദേവിനു കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ബിന്നി. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു.
Also Read: T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

നിര്‍ണായക മല്‍സരത്തിന് ഇന്ത്യ
ഇന്ത്യന്‍ ടീം ഞായറാഴ്ച ഉച്ചയ്ക്കു നിര്‍ണായക മല്‍സരത്തിനു ഇറങ്ങുകയാണ്. സിംബാബ്‌വെയെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യക്കു സെമിയിലേക്കു മുന്നേറാം. 10നു ഇംഗ്ലണ്ടുമായി സെമി കളിക്കുകയും ചെയ്യാം.
എന്നാല്‍ പരാജയപ്പെട്ടാല്‍ ഗ്രൂപ്പിലെ മറ്റു രണ്ടു മല്‍സരങ്ങളുടെ ഫലം ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത. സൗത്താഫ്രിക്കയും പാകിസ്താനും ജയിക്കുകയാണെങ്കില്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications