
ടി20യിലും സ്‌റ്റോക്‌സ് നിര്‍ണ്ണായക ഘടകമാണ്. അതുകൊണ്ടാണ് ഏകദിനം മതിയാക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഇതോടെ 2023ലെ ഏകദിന ലോകകപ്പില്‍ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് നിരയിലുണ്ടാവില്ലെന്നുറപ്പായിരുന്നു. ഇന്ത്യക്കെതിരായ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സ്‌റ്റോക്‌സിനായിരുന്നില്ല.
ടി20 ലോകകപ്പിലെ എക്കാലത്തെയും ബെസ്റ്റ് പ്ലേയിങ് 11, മൂന്ന് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ ധോണി

സൂപ്പര്‍ താരമാണെങ്കിലും അദ്ദേഹത്തിന്റെ ജോലി ഭാരത്തെ നിയന്ത്രിക്കേണ്ടതായുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ ജോലി ഭാരത്തിന്റെ കാര്യത്തില്‍ കൃത്യമായി ശ്രദ്ധ നല്‍കാറുണ്ട്. മാനസിക വിശ്രമത്തിനായി ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഇടവേളയെടുത്തിട്ടുള്ള താരമാണ് സ്്‌റ്റോക്‌സ്. അതുകൊണ്ട് തന്നെ മൂന്ന് ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുക അദ്ദേഹത്തെ സംബന്ധിച്ച് വലിയ പ്രയാസമാവും. ഇതും വിരമിക്കല്‍ തീരുമാനത്തിലേക്കെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവാം.

'എടുക്കാന്‍ പ്രയാസമുള്ള തീരുമാനമാണിത്. ഇംഗ്ലണ്ടിലെ സഹതാരങ്ങളോടൊപ്പം കളിച്ച ഓരോ മിനിട്ടും ഞാന്‍ ആസ്വദിച്ചിരുന്നു. മഹത്തായ യാത്രയായിരുന്നു ഇത്. എന്റെ ശരീര ഇപ്പോള്‍ പഴയതുപോലെ അല്ല. കഴിഞ്ഞ 11 വര്‍ഷത്തിനിടെ മനോഹരമായ ഓര്‍മകളാണ് ഉണ്ടായിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ്. ടി20യിലേക്കും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ആഗ്രഹിക്കുന്നു'- വാര്‍ത്താക്കുറിപ്പിലൂടെ സ്‌റ്റോക്‌സ് വ്യക്തമാക്കി.
T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

ഇംഗ്ലണ്ടിനായി 104 ഏകദിനത്തില്‍ നിന്ന് 39.45 ശരാശരിയില്‍ 2919 റണ്‍സും 74 വിക്കറ്റുമാണ് സ്‌റ്റോക്‌സ് നേടിയത്. മൂന്ന് സെഞ്ച്വറിയും 21 ഫിഫ്റ്റിയും സ്റ്റോക്‌സിന്റെ പേരിലുണ്ട്. 61 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2011ല്‍ അയര്‍ലന്‍ഡിനെതിരേ ആരംഭിച്ച ഏകദിന യാത്രയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച് സ്റ്റോക്‌സ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.


Click it and Unblock the Notifications












