
ക്രിസ് ഗെയ്ല്‍ - തിലകരത്‌ന ദില്‍ഷന്‍
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണറും ടി20 ഇതിഹാസവുമായ ക്രിസ് ഗെയ്‌ലും ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണറുമായ തിലകരത്‌ന ദില്‍ഷനുമാണ് ഓപ്പണര്‍മാര്‍. 79 ടി20യില്‍ നിന്ന് 1899 റണ്‍സാണ് ഗെയ്ല്‍ നേടിയത്. രണ്ട് സെഞ്ച്വറിയും 14 ഫിഫ്റ്റിയുമാണ് അദ്ദേഹം ടി20യില്‍ നേടിയത്. ദില്‍ഷന്‍ 80 ടി20യില്‍ നിന്ന് 1889 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി.

വിരാട് കോലി, മഹേല ജയവര്‍ധന, എബി ഡിവില്ലിയേഴ്‌സ്
മൂന്നാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ താരം വിരാട് കോലിയാണ്. ഇന്ത്യ 2007ലെ ടി20 ലോകകപ്പ് നേടുമ്പോള്‍ കോലി ടീമിന്റെ ഭാഗമല്ലായിരുന്നു. 99 ടി20യില്‍ നിന്ന് 3308 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ 30 ഫിഫ്റ്റിയും ഉള്‍പ്പെടും. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്താണ്.

മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനയാണ് നാലാമന്‍. 55 ടി20യില്‍ നിന്ന് 1493 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ശ്രീലങ്കയുടെ ടി20 ലോകകപ്പ് നേട്ടത്തില്‍ ജയവര്‍ധനയും ഭാഗമായിരുന്നു.
T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്നവനാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് എബിഡി. 78 ടി20യില്‍ നിന്ന് 1672 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 10 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. കരിയറില്‍ ലോകകപ്പ് കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ താരങ്ങളിലൊരാളാണ് അദ്ദേഹം.

യുവരാജ് സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍), ഷാഹിദ് അഫ്രീദി
ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് യുവരാജ് സിങ്. ടി20 ലോകകപ്പ് കരിയറില്‍ 537 റണ്‍സും 12 വിക്കറ്റും യുവി നേടി. ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയപ്പോള്‍ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ടി20 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ ഏക താരമാണ് യുവരാജ്.

എംഎസ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. 2007ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ധോണിയാണ്. വിക്കറ്റ് കീപ്പറായും ഫിനിഷറായും തിളങ്ങിയ അദ്ദേഹമാണ് ടി20 ലോകകപ്പില്‍ 1000 റണ്‍സിലധികം നേടിയ താരങ്ങളിലൊരാളാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനാണ് ധോണി.

മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമാണ് ഷാഹിദ് അഫ്രീദി. നേരിടുന്ന ആദ്യ പന്ത് മുതല്‍ കസറാന്‍ കെല്‍പ്പുള്ള അഫ്രീദി 546 റണ്‍സും 39 വിക്കറ്റും നേടിയിട്ടുണ്ട്. പാകിസ്താനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള താരമാണ് അഫ്രീദി.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ലസിത് മലിംഗ, ഡെയ്ല്‍ സ്റ്റെയിന്‍, സായീദ് അജ്മല്‍
ശ്രീലങ്കയെ 2014ലെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് മലിംഗ. യോര്‍ക്കറുകള്‍ക്കൊണ്ട് വിറപ്പിക്കുന്ന മലിംഗ ടി20 ലോകകപ്പുകളില്‍ നിന്ന് 38 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടി20യില്‍ തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റ് നേടിയിട്ടുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് മലിംഗ.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിനാണ് 10ാമന്‍. ലോകകപ്പ് കിരീടം നേടാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും 30 വിക്കറ്റുകള്‍ ടി20 ലോകകപ്പില്‍ നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പരിക്കിന്റെ പിടിയിലായിരുന്നില്ലെങ്കില്‍ കുറേക്കൂടി വലിയ ഇതിഹാസ നേട്ടങ്ങളിലേക്കെത്താന്‍ സ്റ്റെയിന് സാധിക്കുമായിരുന്നു.
പാകിസ്താന്‍ സ്പിന്നര്‍ സായീദ് അജ്മലാണ് 11ാമന്‍. 36 വിക്കറ്റുകള്‍ അദ്ദേഹം ടി20 ലോകകപ്പില്‍ നിന്ന് നേടിയിട്ടുണ്ട്. ബൗളിങ് ആക്ഷന്റെ പേരില്‍ വിവാദത്തിലായിട്ടുള്ള താരമാണെങ്കിലും കളിച്ചിരുന്നപ്പോള്‍ ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ അജ്മലിനായിരുന്നു.


Click it and Unblock the Notifications












