For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കടക്ക് പുറത്ത്', ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കി രഹാനെ!- ഇതാണ് ക്യാപ്റ്റന്‍

ദുലീപ് ട്രോഫിക്കിടെയായിരുന്നു സംഭവം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റനും പ്രമുഖ ബാറ്ററുമായ അജിങ്ക്യ രഹാനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ രഹാനെ നയിച്ച വെസ്റ്റ് സോണ്‍ ടീമാണ് കിരീടം നേടിയത്. ദേശീയ ടീമിലെ തന്റെ മുന്‍ സഹതാരം കൂടിയായ ഹനുമാ വിഹാരി നയിച്ച സൗത്ത് സോണിനെ തകര്‍ത്താണ് രഹാനെയും സംഘവും ജേതാക്കളായത്.

1

ടീമിനെ ചാംപ്യന്മാരാക്കിയതിന്റെ പേരിലല്ല രഹാനെ ഇപ്പോള്‍ കൂടുതല്‍ കൈയടി നേടുന്നത്. മറിച്ച് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത തരത്തില്‍ മോശമായി പെരുമാറിയ സ്വന്തം ടീമംഗത്തെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയതാണ് ഇതിനു കാരണം. മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പി കൂടിയായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോടാണ് രഹാനെ ഗെറ്റൗട്ട് പറഞ്ഞത്.

2

അഞ്ചാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് സൗത്ത് സോണ്‍ ടീം റണ്‍ചേസ് നടത്തവെയായിരുന്നു ഗ്രൗണ്ടില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. മധ്യനിര ബാറ്റര്‍ രവി തേജ ബാറ്റ് ചെയ്യവെ ക്ലോസ് ഫീല്‍ഡറായാണ് യശസ്വി ജയ്‌സ്വാളിനെ അജിങ്ക്യ രഹാനെ നിര്‍ത്തിയത്.
എന്നാല്‍ തേജയെ നിരന്തരം സ്ലെഡ്ജ് ചെയ്ത് ജയ്‌സ്വാള്‍ പ്രകോപിപ്പിക്കുകയായിരുന്നു. ഒടുവില്‍ അംപയറോടു തേജ ഇതേക്കുറിച്ച് പറയുകയും ചെയ്യുകയായിരുന്നു. 50ാം ഓവറിനിടെയായിരുന്നു ഇത്. തുടര്‍ന്നു അജിങ്ക്യ രഹാനെ ജയ്‌സ്വാളിനോടു സംസാരിക്കുകയും ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

IND vs AUS T20: 'ഇന്ത്യക്ക് വേണ്ടത് ഈ രോഹിത്തിനെ', ആരാധകരും ഹാപ്പി, ജാഫര്‍ പറയുന്നു

3

പക്ഷെ യശസ്വി ജയ്‌സ്വാള്‍ ഇതുകൊണ്ടും രവി തേജയെ സ്ലെഡ്ജ് ചെയ്യുന്നത് മതിയാക്കിയില്ല. ഒടുവില്‍ 57ാം ഓവറില്‍ അജിങ്ക്യ രഹാനെയ്ക്കു ശക്തമായ നടപടിയും സ്വീകരിക്കേണ്ടി വന്നു. ജയ്‌സ്വാളിനെ രഹാനെ ടുത്തേക്ക് വിളിക്കുകയും ശാസിക്കുകയും ചെയ്തു.
പക്ഷെ ഇതിനിടെ ക്രീസിലുണ്ടായിരുന്ന രവി തേജയ്ക്കു നേരെ ജയ്‌സ്വാള്‍ വിരല്‍ ചൂണ്ടുകയും മോശമായി എന്തോ സംസാരിക്കുകയും ചെയ്തു. തേജയ്ക്കു നേരെ നടന്നടുക്കാന്‍ ശ്രമിച്ച ജയ്‌സ്വാളിനെ രഹാനെ തടഞ്ഞു നിര്‍ത്തുകയും ഗ്രൗണ്ടില്‍ നിന്നും പുറത്തു പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ടീമംഗമായ ശ്രേയസ് അയ്യരോടും ജയ്‌സ്വാളിന്റെ പെരുമാറ്റത്തില്‍ രഹാനെ അതൃപ്തി പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.

'അന്ന് ധോണി ഫൈനല്‍ കളിക്കില്ലായിരുന്നു', ആരും പിന്തുണച്ചില്ല!, വെളിപ്പെടുത്തി മുന്‍ സെലക്ടര്‍

4

യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയതോടെ വെസ്റ്റ് സോണ്‍ 10 ഫീല്‍ഡര്‍മാരായി കുറയുകയും ചെയ്തു. പക്ഷെ ജയ്‌സ്വാളിന്റെ പകരക്കാരനെ ഇറക്കാതെയാണ് തുടര്‍ന്നുള്ള മല്‍സരം വെസ്റ്റ് സോണ്‍ പൂര്‍ത്തിയാക്കിയത്.
ക്യാപ്റ്റന്റെ ഉപദേശിനു തെല്ലും വില നല്‍കാതെ മോശമായി പെരുമാറിയ യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയ അജിങ്ക്യ രഹാനെയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്.

5

മോശം പെരുമാറ്റത്തിന്റെ പേരില്‍ ശിക്ഷയും വിമര്‍ശനവുമെല്ലാം നേരിട്ടെങ്കിലും വെസ്റ്റ് സോണ്‍ 294 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പി ജയസ്വി ജയ്‌സ്വാളാണ്. രണ്ടാമിന്നിങ്‌സില്‍ താരം അടിച്ചെടുത്ത 265 റണ്‍സാണ് ടീമിനു മിന്നുന്നു വിജയമൊരുക്കിയത്. 323 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 30 ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഇടംകൈയന്‍ ഓപ്പണറാണ്.
529 റണ്‍സെന്ന വന്‍ വിജയലക്ഷ്യമാണ് സൗത്ത് സോണിനു വെസ്റ്റ് സോണ്‍ നല്‍കിയത്. പക്ഷെ അഞ്ചാം ദിനം 234 റണ്‍സില്‍ അവര്‍ കൂടാരംകയറി. മലയാളി താരം രോഹന്‍ കുന്നുമ്മലാണ് (93) സൗത്ത് സോണിനായി മികച്ച പ്രകടനം നടത്തിയത്.

Story first published: Sunday, September 25, 2022, 17:18 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+