For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് എന്നെ തല്ലാന്‍ വന്നു, ദേഷ്യം കണ്ട് ഭയന്നു! സംഭവം വെളിപ്പെടുത്തി അക്തര്‍

ഷുഹൈബ് അക്തര്‍ പന്തെറിയാന്‍ ഇഷ്ടമില്ലാത്ത ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചത് ദ്രാവിഡിനെയാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ശാന്തനും സൗമ്യനുമായ താരമാണ് രാഹുല്‍ ദ്രാവിഡ്. ക്ഷമയുടെ പര്യായമെന്ന് വിളിക്കാവുന്ന ദ്രാവിഡ് നിയന്ത്രണം വിട്ട സന്ദര്‍ഭങ്ങള്‍ വളരെ ചുരുക്കമാണെന്ന് പറയാം. മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിലെ മാന്യനായ താരമാണ് ദ്രാവിഡ്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ക്യാപ്റ്റനായുമെല്ലാം കളിച്ചിട്ടുള്ള ദ്രാവിഡ് ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിച്ച ബാറ്റ്‌സ്മാനാണ്. വിക്കറ്റ് നല്‍കാതെ എത്ര സമയം വേണമെങ്കിലും ക്രീസില്‍ നില്‍ക്കാന്‍ കഴിവുള്ള താരമാണ് ദ്രാവിഡ്.

അതുകൊണ്ട് തന്നെ എല്ലാ ബൗളര്‍മാര്‍ക്കും ദ്രാവിഡിനെതിരേ പന്തെറിയുക പ്രയാസമായിരുന്നുവെന്ന് പറയാം. മുന്‍ പാകിസ്താന്‍ പേസറും ഇതിഹാസവുമായ ഷുഹൈബ് അക്തര്‍ പന്തെറിയാന്‍ ഇഷ്ടമില്ലാത്ത ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചത് ദ്രാവിഡിനെയാണ്.

ഒരു തവണ ദ്രാവിഡുമായി അക്തര്‍ കൊമ്പുകോര്‍ത്തിരുന്നു. 2004ല്‍ ലാഹോറില്‍ നടന്ന മത്സരത്തിലായിരുന്നു ഈ സംഭവം. ദ്രാവിഡ് അന്ന് തന്റെ നേര്‍ക്ക് പാഞ്ഞടുത്ത സംഭവത്തിന്റെ ഓര്‍മ അക്തര്‍ ഒരിക്കല്‍ പങ്കുവെച്ചിരുന്നു.

ദ്രാവിഡ് എന്നെ തല്ലാനായി വന്നു

ദ്രാവിഡ് എന്നെ തല്ലാനായി വന്നു

2004ലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെയാണ് അക്തറിന് നേരെ രോഷത്തോടെ ദ്രാവിഡ് പാഞ്ഞെത്തിയത്. പൊതുവേ ശാന്തനായ ദ്രാവിഡ് പ്രകോപിതനായി ഇത്തരത്തില്‍ ആക്രമിക്കാന്‍ വരുന്നത് കണ്ട് അന്ന് ഞെട്ടിപ്പോയെന്നാണ് അക്തര്‍ പറഞ്ഞത്.

'ലാഹോറില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ ഞങ്ങള്‍ വിജയത്തിനരികിലായിരുന്നു. ആ സമയത്താണ് പ്രകോപിതനായി രാഹുല്‍ ദ്രാവിഡ് എന്റെ അടുത്തേക്ക് വരുന്നത്. ദ്രാവിഡിന്റെ ഓട്ടം തടസപ്പെടുത്തിയന്നതാണ് പ്രശ്‌നം. എന്നെ അടിക്കാന്‍ വരുന്നതുപോലെയാണ് തോന്നിയത്.

ഞാന്‍ ദ്രാവിഡിനോട് പറഞ്ഞു നിങ്ങള്‍ നിങ്ങളുടെ ഭാഗത്ത് കൂടി ഓടിക്കോളൂ ഞാന്‍ എന്റെ ഭാഗത്തുകൂടി ഓടിക്കോളാം. എന്നാല്‍ ദ്രാവിഡ് ദേഷ്യത്തോടെ എന്തൊക്കെയോ എന്നോട് പറഞ്ഞു. നിങ്ങളെന്തിനാണ് ഇത്രക്ക് ആക്രമാസക്തനാകുന്നതെന്ന് ദ്രാവിഡിനോട് ചോദിച്ചു. എന്നാല്‍ ദേഷ്യപ്പെടുകയാണ് ചെയ്തത്'-അക്തര്‍ പറഞ്ഞു.

Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

കൈഫിനോടും യുവരാജിനോടും ഉടക്കി

കൈഫിനോടും യുവരാജിനോടും ഉടക്കി

ആ മത്സരത്തില്‍ യുവരാജ് സിങ്ങിനോടും മുഹമ്മദ് കൈഫിനോടും ഉടക്കിയ സംഭവത്തെക്കുറിച്ചും അക്തര്‍ വെളിപ്പെടുത്തി. അവര്‍ അന്ന് യുവതാരങ്ങളായിരുന്നു. മനപ്പൂര്‍വ്വം എന്നെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. അത് തന്നെ അസ്വസ്തനാക്കിയെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്.

'ഇന്ത്യയുടെ രണ്ട് മാന്യന്മാരുടെ കളത്തിലെ പെരുമാറ്റം അന്നാണ് ഞാന്‍ ആദ്യമായി കണ്ടത്. ആ മത്സരത്തില്‍ ഞാനുമായി ഉടക്കാനാണ് അവര്‍ ആഗ്രഹിച്ചത്. പന്തെറിയാനായി ഞാന്‍ ഓടിയെത്തി ഉയര്‍ന്ന് ചാടിയ സമയത്ത് കൈഫ് ക്രീസില്‍ നിന്ന് മാറി.

മനപ്പൂര്‍വ്വമായാണ് എനിക്കത് തോന്നിയത്. യുവരാജ് സിങ്ങും കൈഫിനോട് എന്തോ സംസാരിച്ചു. ആ മത്സരത്തില്‍ കൈഫിനേയും യുവരാജിനെയും പുറത്താക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചെങ്കിലും നടന്നില്ല- അക്തര്‍ പറഞ്ഞു.

അക്തര്‍ എന്നും പ്രശ്‌നക്കാരന്‍

അക്തര്‍ എന്നും പ്രശ്‌നക്കാരന്‍

ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പേസറെന്ന റെക്കോഡ് അക്തറുടെ പേരിലാണ്. ഇന്നും അത് തകര്‍ക്കപ്പെടാതെ കിടക്കുന്നു. അക്തറിന്റെ അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തിയിരുന്നു. എന്നാല്‍ കളത്തില്‍ എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ് അക്തര്‍.

ബാറ്റ്‌സ്മാന്റെ തല ലക്ഷ്യംവെച്ച് മനപൂര്‍വം ബൗണ്‍സര്‍ എറിയുന്നതടക്കം നിരവധി വില്ലത്തരങ്ങള്‍ കാട്ടിയിട്ടുള്ള താരമാണ് അക്തര്‍. ഇന്ത്യന്‍ താരങ്ങളോട് പ്രത്യേക ശത്രുത പുലര്‍ത്തിയിരുന്ന അക്തര്‍ കളത്തില്‍ മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്ന താരങ്ങളിലൊരാളായിരുന്നു.

Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു

ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു

പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തിനിടെയാണ് അക്തറും ദ്രാവിഡും തമ്മില്‍ കൊമ്പുകോര്‍ത്തത്. ഈ മത്സരത്തില്‍ 40 റണ്‍സെടുത്താണ് ഇന്ത്യ വിജയവും പരമ്പരയും നേടിയത്. ഇന്ത്യ ഏഴ് വിക്കറ്റിന് 293 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 253 റണ്‍സില്‍ ഓള്‍ഔട്ടായി.

വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി (107). ദ്രാവിഡ് നാല് റണ്‍സാണ് നേടിയത്. അക്തര്‍ ഒരു വിക്കറ്റാണ് നേടിയത്. ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെയാണ് അക്തര്‍ മടക്കിയത്.

Story first published: Sunday, March 5, 2023, 10:18 [IST]
Other articles published on Mar 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+