
പുതിയ സെലക്ഷന്‍ കമ്മിറ്റി
ചേതന്‍ ശര്‍മ തലവനായുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബിസിസി ഐ പിരിച്ചുവിട്ടിരുന്നു. പ്രധാന ടൂര്‍ണമെന്റിലെ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം ബിസിസി ഐ എടുത്തത്. ഇതുവരെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ഇന്ത്യ തിരഞ്ഞെടുത്തിട്ടില്ല.
ജനുവരിയില്‍ പുതിയ കമ്മിറ്റിയുണ്ടായേക്കുമെന്നാണ് വിവരം. പല പ്രമുഖരും പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആരെയാവും പരിഗണിക്കുകയെന്നത് വലിയ തലവേദനയുണ്ടാക്കുന്ന ചോദ്യമാണ്.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല പ്രമുഖ ടീമുകളും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ ശീലിക്കാത്ത രീതിയാണിത്. ഓരോ ഫോര്‍മാറ്റിലും ഓരോ നായകനെന്നത് ഇന്ത്യയും നടപ്പിലാക്കണമോയെന്നത് വലിയ ചോദ്യമാണ്.
2023ല്‍ ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം എടുത്തേക്കും. ടി20 നായകസ്ഥാനം ഹര്‍ദിക് പാണ്ഡ്യക്ക് നല്‍കുകയും ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരുകയും ചെയ്യണമോയെന്നത് അടുത്ത വര്‍ഷം തുടക്കം തന്നെ തീരുമാനിക്കേണ്ട കാര്യമാണ്.

ടി20യില്‍ അഴിച്ചുപണി
ടി20യില്‍ ഇന്ത്യക്ക് വലിയ അഴിച്ചുപണി തന്നെ നടത്തേണ്ടതായുണ്ട്. 2021, 2022 ടി20 ലോകകപ്പുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2024ലെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. അടുത്ത ടി20 ലോകകപ്പില്‍ കപ്പ് നേടാന്‍ ഇപ്പോഴേ മികച്ച മുന്നൊരുക്കം ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്.
കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ ടി20യിലെ ഭാവി സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ടതായുണ്ട്. രണ്ട് പേരുടെയും സമീപകാല പ്രകടനങ്ങള്‍ മോശം. അതുകൊണ്ട് തന്നെ ടി20യില്‍ തഴയാനുള്ള സാധ്യത കൂടുതല്‍.

ഏകദിന ലോകകപ്പ് മുന്നൊരുക്കം
2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും ഇന്ത്യക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്.
ഇന്ത്യയുടെ ഏറെ നാളായുള്ള ഐസിസി ട്രോഫിയെന്ന കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇത്തവണ ലോകകപ്പില്‍ മുത്തമിടേണ്ടതായുണ്ട്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല. പല കാര്യത്തിലും ഇന്ത്യക്ക് തീരുമാനമെടുക്കേണ്ടതായുണ്ട്.
ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്‍ വേണോ അതോ മറ്റാരെയെങ്കിലും പരിഗണിക്കണമോ തുടങ്ങി പല പ്രധാന തീരുമാനങ്ങളും പുതുവര്‍ഷം ഇന്ത്യക്ക് എടുക്കേണ്ടതായുണ്ട്.
Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

രാഹുല്‍ ദ്രാവിഡിന്റെ ഭാവി
ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ ഭാവി സംബന്ധിച്ചും നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടതായുണ്ട്. ദ്രാവിഡ് പ്രതീക്ഷക്കൊത്തുയരുന്നില്ലെന്ന് പറയാം. പരിശീലകനെന്ന നിലയിലെ ദ്രാവിഡിന്റെ പല തീരുമാനങ്ങളും വലിയ വിമര്‍ശനം നേരിട്ടു.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിലടക്കം നിരവധി കാര്യങ്ങളില്‍ ദ്രാവിഡ് പഴികേട്ടു. ഈ അവസരത്തില്‍ ദ്രാവിഡിനെ ടി20 പരിശീലകസ്ഥാനത്ത് നിന്ന് നീക്കണമോയെന്നതാണ് പ്രധാന ചോദ്യം. ഇക്കാര്യത്തിലും ജനുവരിയില്‍ തീരുമാനമുണ്ടാവും.


Click it and Unblock the Notifications
