Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ വിമര്‍ശിക്കരുത്, ചിറക് നല്‍കി പറക്കാന്‍ വിടൂ!, ഇന്ത്യന്‍ യുവതാരത്തെ പിന്തുണച്ച് ഗൗഫ്

1

താരസമ്പന്നമാണ് ഇന്ത്യന്‍ ടീം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ഒന്നോ രണ്ടോ മോശം ഇന്നിങ്‌സ് കളിച്ചാല്‍ പോലും വലിയ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസമായ വിരാട് കോലിക്ക് പോലും ഇപ്പോള്‍ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വരുന്നു. അതുപോലെ തന്നെ ഇന്ത്യന്‍ ടീമില്‍ സമീപകാലത്തായി വലിയ വിമര്‍ശനം നേരിട്ട താരമാണ് റിഷഭ് പന്ത്.

സഞ്ജു സാംസണിന് ആവിശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്നും റിഷഭിന് ആവിശ്യത്തില്‍ കൂടുതല്‍ അവസരം നല്‍കുന്നുമെന്നുമെല്ലാം വിമര്‍ശനം ഉയര്‍ന്നിരുന്നു. റിഷഭിന്റെ ടെസ്റ്റിലെ പ്രകടനത്തിനെതിരേ ചോദ്യമുയര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ പരിമിത ഓവറിലെ റിഷഭിന്റെ മോശം കണക്കുകള്‍ നിരത്തി വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിച്ച് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി നേടാന്‍ റിഷഭിനായിരുന്നു.

1

ഇപ്പോഴിതാ റിഷഭിനെതിരേ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ ഡാരന്‍ ഗൗഫ്. പ്രതിഭയാണ് റിഷഭെന്നും അനാവശ്യമായി വിമര്‍ശിക്കാതെ ചിറകുകള്‍ നല്‍കി അവനെ പറക്കാന്‍ വിടണമെന്നുമാണ് ഗൗഫ് പറയുന്നത്. 'റിഷഭ് പന്തില്‍ നിന്ന് എന്തും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് അവന്‍.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

2

റിഷഭിനെപ്പോലെയുള്ള പുതിയ ശൈലിയില്‍ കളിക്കുന്നവരെയാണ് ലോകം ഇപ്പോള്‍ കാണുന്നത്. സ്വന്തം കഴിവില്‍ വിശ്വസിച്ച് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ തന്റേതായ വഴികള്‍ അവന് കാണുന്നു. നിലവിലെ മികച്ച താരങ്ങളിലൊരാളാണവന്‍. അവനെ പിന്നോട്ട് വലിക്കേണ്ട യാതൊരു കാര്യവുമില്ല.

അവനെപ്പോലെയുള്ള മികച്ച താരങ്ങളെ ആവിശ്യത്തിന് ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയാണ് വേണ്ടത്. അവന്റെ സമയത്ത് വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ട്. എല്ലാ ഫോര്‍മാറ്റിലും തന്റെ മികവ് എന്താണെന്ന് അവന്‍ ലോകത്തിന് കാട്ടിക്കൊടുത്തതാണ്. ചുവപ്പ് പന്തില്‍ മാത്രമല്ല ഇപ്പോള്‍ വെള്ള ബോളിലും അവന്‍ മികവ് തെളിയിച്ചു. റിഷഭിന്റെ വലിയ വര്‍ഷമായി ഇത് മാറിയേക്കും'-ഗൗഫ് പറഞ്ഞു.

3

ടി20 ലോകകപ്പടക്കം വരാനിരിക്കെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് റിഷഭിനെ കാണുന്നത്. ഐപിഎല്ലിലെ മികവ് ഇന്ത്യക്കായി ടി20യില്‍ കാട്ടാന്‍ റിഷഭിനായിട്ടില്ല. ഇതേ പ്രശ്‌നം ഏകദിനത്തിലും ഉണ്ടായിരുന്നെങ്കിലും അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണ്ണായക ജയം നേടിക്കൊടുത്ത് റിഷഭ് എല്ലാവരുടെയും വായടപ്പിക്കുകയും ചെയ്തു.

4

എന്നാല്‍ ഇനിയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനും ഇന്ത്യക്ക് വലിയ ജയങ്ങള്‍ നേടിക്കൊടുക്കാനും മികവുള്ള താരങ്ങളിലൊരാളാണ് റിഷഭ്. എന്നാല്‍ ഇന്ത്യ പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന് നല്‍കേണ്ടിയിരിക്കുന്നു. എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ വിക്കറ്റ് കീപ്പറെന്ന നിലയില്‍ കരിയറിന്റെ തുടക്ക കാലത്ത് വലിയ സമ്മര്‍ദ്ദം റിഷഭ് നേരിട്ടിരുന്നു. എംഎസ് ധോണിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെട്ടപ്പോഴും തളരാതെ കളിച്ച റിഷഭ് ഇതിനോടകം ധോണിയുടെ പല റെക്കോഡുകളും തിരുത്തുകയും ചെയ്തു.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

5

ഇന്ത്യയുടെ ഭാവി നായകനായിപ്പോലും പരിഗണിക്കുന്ന താരമാണ് റിഷഭ്. വിക്കറ്റിന് പിന്നില്‍ അദ്ദേഹത്തെപ്പോലെ മികവ് പുലര്‍ത്തുന്ന മറ്റാരും നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെക്കാളൊക്കെ നന്നായി വിക്കറ്റ് കീപ്പ് ചെയ്യാന്‍ റിഷഭിന് മികവുണ്ട്. രണ്ട് ലോകകപ്പുകള്‍ വരാനിരിക്കെ റിഷഭിന് പരമാവധി അവസരം നല്‍കി അദ്ദേഹത്തില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തില്‍ പിന്തുണക്കുകയാണ് വേണ്ടത്.

Story first published: Thursday, July 21, 2022, 21:09 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+