സെവാഗിനെ കാത്തിരിക്കേണ്ട! ഇന്ത്യയുടെ സെലക്ടറാവില്ലെന്ന് ഹര്‍ഭജന്‍- കാരണം അറിയാം

മുംബൈ: ചേതന്‍ ശര്‍മ കളമൊഴിഞ്ഞതോടെ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. പകരക്കാരനായി ആരെത്തുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രമുഖരായ മുന്‍ താരങ്ങളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
ചേതന്‍ ശര്‍മ വിവാദപരമായ വെളിപ്പെടുത്തലിന്റെ പേരില്‍ സെലക്ടര്‍സ്ഥാനം രാജിവെക്കുകയായിരുന്നു. ഒളിക്യാമറയില്‍ ചേതന്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ചേതന്റെ പിന്മാറ്റത്തിന് പിന്നാലെ പുതിയ സെലക്ടര്‍ സ്ഥാനത്തിനായി ചര്‍ച്ചകള്‍ സജീവമാണ്.
ഇതിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റേതാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സെവാഗ് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡോടെ കളം വിട്ട താരങ്ങളിലൊരാളാണ്. സെവാഗ് സെലക്ടറാവണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്.
എന്നാലിപ്പോഴിതാ സെവാഗിനെ സെലക്ടര്‍ സ്ഥാനത്തേക്ക് കാത്തിരിക്കേണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. എന്തുകൊണ്ടാണ് സെവാഗ് സെലക്ടറാവില്ലെന്ന് പറയുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

സാമ്പത്തികം തന്നെ പ്രശ്‌നം
നിലവില്‍ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്നത് ഒരു കോടി രൂപയാണ്. സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയും ലഭിക്കും. സെലക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തം ഉള്ളപ്പോള്‍ മറ്റ് ക്രിക്കറ്റ് ലീഗുകളിലൊന്നും സഹകരിക്കാനാവില്ല.
കമന്റേറ്ററെന്ന നിലയിലും പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് സെവാഗിനെപ്പേലൊരു താരത്തെ സംബന്ധിച്ച് സാമ്പത്തികമായി വളരെ നഷ്ടമുണ്ടാക്കുന്നതാണ് സെലക്ടര്‍ സ്ഥാനം. അതുകൊണ്ട് തന്നെ സെവാഗ് ഇതിന് സമ്മതിക്കാന്‍ സാധ്യതയില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

പ്രതിഫലം കുറവായതിനാല്‍ ആരും വരില്ല
സെലക്ടറാവുന്നയാള്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. ഉയര്‍ന്ന സ്ഥാനമാണിതെങ്കിലും പലരും എന്തുകൊണ്ടാണ് ഈ സ്ഥാനത്തിലേക്കെത്താന്‍ ശ്രമിക്കാത്തത്?. ഉദാഹരണമായി പറഞ്ഞാല്‍ വീരേന്ദര്‍ സെവാഗിനെയെടുത്താല്‍ സെലക്ടര്‍ സ്ഥാനത്തിലേക്കെത്തിയാല്‍ തീര്‍ച്ചയായും സാമ്പത്തികമായി നഷ്ടമുണ്ടാവും.
ബിസിസി ഐ സെലക്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലം എത്രയാണെന്ന് അറിയില്ല. എന്നാല്‍ സെവാഗിന് കമന്റേറ്ററെന്ന നിലയിലും മറ്റ് ബിസിനസിലൂടെയും വലിയൊരു പ്രതിഫലം ലഭിക്കുന്നുണ്ട്. സെവാഗിനെ ഈ സ്ഥാനത്തേക്കെത്തിക്കണമെങ്കില്‍ അതിന് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടിവരും.
ഈ സ്ഥാനത്തേക്ക് കുറച്ച് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ളവരെയാണ് പരിഗണിക്കാനാവുക. രാഹുല്‍ ദ്രാവിഡിന്റെ അതേ നിലവാരത്തിലുള്ളയാളെ സെലക്ടറാക്കാന്‍ സാധിക്കില്ല'-ഹര്‍ഭജന്‍ സിങ് പറഞ്ഞു. നിലവില്‍ കമന്റേറ്ററെന്ന ജോലിയോടൊപ്പം സ്വന്തമായി ക്രിക്കറ്റ് അക്കാദമിയടക്കം സെവാഗ് നടത്തുന്നുണ്ട്.

സെലക്ടര്‍ക്കും കോച്ചിനും തുല്യ പ്രതിഫലം വേണം
ഐപിഎല്ലില്‍ സെലക്ടര്‍ക്കും മുഖ്യ പരിശീലകനും തുല്യ പ്രതിഫലമാണ് വേണ്ടത്. പരിശീലകനെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ജോലിയാണ് സെലക്ടറുടേതും. മികച്ച സെലക്ടറെ പരിഗണിക്കാന്‍ കൂടുതല്‍ പ്രതിഫലം നല്‍കണം.
മികച്ച സെലക്ടറില്ലാതെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനും സാധിക്കില്ല. പരിശീലകനും ക്യാപ്റ്റനും ആവിശ്യപ്പെടുന്നപോലെയുള്ള താരങ്ങളെ കണ്ടെത്താനാവില്ലെങ്കില്‍ സെലക്ടര്‍ സ്ഥാനത്തിന് മൂല്യമില്ലാതെയാവും'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

അഗാര്‍ക്കറും വെങ്കടേഷ് പ്രസാദും കൊള്ളാം
നിലവിലെ സാധ്യത പ്രകാരം അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറാവാന്‍ സാധ്യതയുണ്ട്. മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ അഗാര്‍ക്കര്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ്. ടി20 ഫോര്‍മാറ്റിലും കളിച്ച് അനുഭവസമ്പത്തുള്ള താരമാണെന്നതാണ് അഗാര്‍ക്കര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യം.
വെങ്കടേഷ് പ്രസാദാണ് ഈ പട്ടികയില്‍ പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരാള്‍. മുന്‍ ഇന്ത്യന്‍ പേസറായ വെങ്കടേഷ് സെലക്ടര്‍മാരുടെ മണ്ടത്തരങ്ങള്‍ക്കെതിരേയടക്കം വിരല്‍ ചൂണ്ടുന്നയാളാണ്. ഈ സാഹചര്യത്തില്‍ വെങ്കടേഷിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. എന്തായാലും സെവാഗും ഗംഭീറുമൊന്നും ഈ സ്ഥാനത്തിലേക്കെത്തില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications