Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലോവറില്‍ വഴങ്ങിയത് 64 റണ്‍സ്! ഓവറിനിടെ ധോണി പറഞ്ഞത്, വെളിപ്പെടുത്തി ചാഹല്‍

കളിക്കളത്തിലെ ഏറ്റവും കൂളായിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിലയിരുത്തപ്പെടുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തെയും സമചിത്തതയോടെ നേരിടാന്‍ മിടുക്കനായിരുന്ന അദ്ദേഹം ഒരിക്കലും തന്റെ കളിക്കാരെ ശകാരിക്കുകയോ, വിമര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ടീമംഗങ്ങളെ എപ്പോഴും പിന്തുണയ്ക്കുന്ന, പ്രോല്‍സാഹിപ്പിക്കുന്ന നായകനായിരുന്നു അദ്ദേഹം. അത്തരമൊരു സംഭവം ഓര്‍മിച്ചെടുത്തിരിക്കുകയാണ് ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍.

ഡിആര്‍എസ് വിത്ത് ആഷ് എന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചാഹല്‍. മറ്റേതൊരു ക്യാപ്റ്റനും പതറിപ്പോവുന്ന ഒരു സന്ദര്‍ഭത്തില്‍ എത്ര കൂളായിട്ടാണ് ധോണി പെരുമാറിയിരുന്നതെന്നുഅടിവരയിടുന്ന സംഭവം കൂടിയാണ് ചാഹല്‍ വെളിപ്പെടുത്തിയത്.

1

യുസ്വേന്ദ്ര ചാഹലിന്റെ അന്താരാഷ്ട്ര ടി20 കരിയറിലെ ഏറ്റവും വിലപിടിപ്പുള്ള ഓവര്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു. 2018ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20യിലായിരുന്നു ഇത്. അന്നു നാലോവറില്‍ 64 റണ്‍സായിരുന്നു ചാഹല്‍ വഴങ്ങിയത്. ടി20യില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മോശം ബൗളിങ് പ്രകടനം കൂടിയായിരുന്നു അത്. ഈ മല്‍സരത്തില്‍ എംഎസ് ധോണി നല്‍കിയ ഉപദേശത്തെക്കുറിച്ചാണ് ചാഹല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2

ബൗളര്‍മാര്‍ പ്രഹരിക്കപ്പെടുമ്പോള്‍ എല്ലായ്‌പ്പോഴും ഓവറിനിടെ തന്നെ അവരുടെ അരികിലേക്കു വന്ന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ക്യാപ്റ്റനാണ് എംഎസ് ധോണി. നായകനായിരുന്നപ്പോള്‍ മാത്രമല്ല വിരാ് കോലി ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം വിക്കറ്റ് കാത്തിരുന്നപ്പോഴും ധോണി ബൗളര്‍മാരെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചിരുന്നു. അന്നു സൗത്താഫ്രിക്കയ്‌ക്കെതിരേ തല്ലു വാങ്ങിയപ്പോഴും ധോണി അരികിലേക്കു വന്നു തനിക്കു ബൗളിങില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഉപദേശം നല്‍കുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചതെന്നും പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും ചാഹല്‍ പറയുന്നു.

3

സൗത്താഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസെന്‍ അന്നു എന്റെ ഓവറില്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് റണ്‍സ് വാരിക്കൂട്ടിയിരുന്നു. തുടര്‍ന്ന് എറൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യാന്‍ മഹി ഭായ് എന്നോടു പറഞ്ഞു. പക്ഷെ അതും വിജയിച്ചില്ല. വലിയ ബൗണ്ടറിയായ മിഡ് വിക്കറ്റിലൂടെ ക്ലാസെന്‍ എനിക്കെതിരേ സിക്‌സറടിക്കുകയായിരുന്നു. ഈ സിക്‌സറിനു ശേഷം മഹി ഭായി എന്റെയടുത്തേക്കു വീണ്ടും വന്നു. മഹി ഭായ് ഇനിയെന്തു ചെയ്യുമെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഒന്നുമില്ല, ഞാന്‍ നിന്റെയടുത്തേക്കു വെറുതെയൊന്നു വന്നതാണെന്നായിരുന്നു മഹി ഭായിയുടെ മറുപടിയെന്നു ചഹല്‍ വ്യക്തമാക്കി.

4

ഇന്നു നിന്റെ ദിവസമല്ലെന്നു എനിക്കറിയാം, നീ നന്നായി ശ്രമിക്കുന്നുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നതു പോലെ ഒന്നും സംഭവിക്കുന്നില്ല. നീ കൂടുതലായൊന്നും ആലോചിച്ച് തല പുകയ്‌ക്കേണ്ട. നിന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കൂ, അതിനു ശേഷം കൂളായി ഇരിക്കൂയെന്നായിരുന്നു മഹി ഭായ് ഉപദേശിച്ചതെന്നു യുസ്വേന്ദ്ര ചഹാല്‍ ടീമംഗം കൂടിയായ അശ്വിനോടു വെളിപ്പെടുത്തി.

ഈ മല്‍സരത്തില്‍ നാലോവരില്‍ 64 റണ്‍സ് വിട്ടുകൊടുത്ത ചാഹലിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. മല്‍സരത്തില്‍ സൗത്താഫ്രിക്ക ഇന്ത്യയെ ആറു വിക്കറ്റിനു തകര്‍ത്തുവിടുകയും ചെയ്തു. വിരാട് കോലിയായിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിനു 188 റണ്‍സെടുത്തിരുന്നു. സൗത്താഫ്രിക്ക 18.4 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ക്ലാസെന്‍ (69), നായകന്‍ ജെപി ഡുമിനി (64) എന്നിവരായിരുന്നു വിജയശില്‍പ്പിക്കള്‍. 40 ബോളില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു ക്ലാസെന്റെ ഇന്നിങ്‌സ്.

5

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രശസ്തമായ പ്രശസ്തമായ സ്പിന്‍ ബൗളിങ് ജോടികളായ കുല്‍-ചാ ഏറ്റവും തിളങ്ങിനിന്നത് എംഎസ് ധോണി ടീമിന്റെ ഭാഗമായിരുന്നപ്പോഴായിരുന്നു. കാരണം ചാഹലിനെയും കുല്‍ദീപ് യാദവിനെയും ഏറ്റവും നന്നായി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന താരം കൂടിയാണ് ധോണി. അദ്ദേഹത്തിന്റെ വിരമിക്കല്‍ ഏറ്റവുമധികം ബാധിച്ചതും ചാഹല്‍, കുല്‍ദീപ് ജോടികളെയാണ്. ഫോമൗട്ടായ കുല്‍ദീപ് ദേശീയ ടീമില്‍ നിന്നു തന്നെ പിന്നീട് പുറത്തായപ്പോള്‍ ചാഹലിനു പഴയ മാജിക്ക് ആവര്‍ത്തിക്കാനും സാധിക്കുന്നില്ല.

Story first published: Wednesday, February 2, 2022, 14:36 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+