
ഏതൊരു താരത്തിന്‍റെയും സ്വപ്നം
താരങ്ങളെ സംബന്ധിച്ച് സാമ്പത്തിക നേട്ടം മാത്രമല്ല കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ വേദിയും കൂടിയാണ് ഐപിഎല്‍. അതുകൊണ്ടു ടൂര്‍ണമെന്റിന്റെ ഭാഗമാവുകയെന്നത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ വലിയ സ്വപ്‌നമാണ്. ഇതിനിടെ കളിക്കാരെയും ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന കപില്‍ ദേവ്. ഇതിന്റെ കാരണമെന്താണെന്നു പരിശോധിക്കാം.
Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

സമ്മര്‍ദ്ദമെങ്കില്‍ കളിക്കരുത്
ഐപിഎല്‍ ക്രിക്കറ്റര്‍മാരെ മാനസികമായും ശാരീരികമായും മോശമായി ബാധിക്കുന്നുണ്ടെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്നാണ് കപില്‍ ദേവിന്റെ അഭിപ്രായം. പാഷനോടെയായിരിക്കണം ക്രിക്കറ്റില്‍ ഒരു താരം കളിക്കേണ്ടതെന്നും ഒരു ചടങ്ങില്‍ സംബന്ധിക്കവെ അദ്ദേഹം പറഞ്ഞു.
ഐപിഎല്ലില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്കു ഒരുപാട് സമ്മര്‍ദ്ദമുണ്ടാവാറുണ്ടെന്നു ഞാന്‍ ഒരുപാട തവണ ടിവിയില്‍ കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ എനിക്കു പറയാനുള്ളത് ഐപിഎല്ലില്‍ കളിക്കരുതെന്നാണ്.
Also Read: ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

പാഷനോടെ കളിക്കണം
ഒരു ക്രിക്കറ്റര്‍ അതിയായ പാഷനോടെയാണ് കളിക്കുന്നതെങ്കില്‍ അയാള്‍ക്കു സമ്മര്‍ദ്ദമുണ്ടാവില്ല. മാനസികസമ്മര്‍ദ്ദം പോലെയുള്ള ഈ അമേരിക്കന്‍ പ്രയോഗങ്ങളൊന്നും എനിക്കു മനസ്സിലാവില്ല. ഞാനൊരു കര്‍ഷകനാണ്. ഞങ്ങള്‍ കളിക്കാനുള്ള കാരണം ഞങ്ങള്‍ അതു ആസ്വദിക്കുന്നു എന്നതാണ്. മല്‍സരം ആസ്വദിക്കുമ്പോള്‍ ഒരിക്കലും സമ്മര്‍ദ്ദം ഉണ്ടാവില്ലെന്നും കപില്‍ ദേവ് വിശദമാക്കി.
2008ലായിരുന്നു ഐപിഎല്ലിനു ബിസിസിഐ തുടക്കമിടുന്നത്. ജസ്പ്രീത് ബുംറ മുതല്‍ ഹാര്‍ദിക് പാണ്ഡ്യ വരെ നിലവില്‍ ലോക ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിന്റെ സംഭാവനകളാണ്.

താരങ്ങള്‍ തുറന്നു പറഞ്ഞു
എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു അടുത്തിടെ ചില അന്താരാഷ്ട്ര താരങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കപില്‍ ദേവിന്റെ പരാമര്‍ശം.
അതേസമയം, ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ട്രേഡിങ് വിന്‍ഡോ വൈകാതെ തുറക്കും. നടക്കാനിരിക്കുന്ന ലേലത്തിനു മുമ്പ് ആവശ്യമില്ലാത്ത താരങ്ങളെ വിറ്റൊഴിവാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കു മുന്നിലുള്ള അവസരമാണ് ട്രേഡിങ് വിന്‍ഡോയിലൂടെ ലഭിക്കുന്നത്.


Click it and Unblock the Notifications