വീണ്ടും കോലിയെ 'കുത്തി' ഗംഭീര്‍, ബംഗ്ലാദേശില്‍ എന്തായി? ആ തിരിച്ചടി മറക്കരുത്

ഇന്ത്യയുടെ റണ്‍ മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലുമായുള്ള മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കോലിയെ കളിക്കാനോ, വിമര്‍ശിക്കാനോ ലഭിക്കുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കാറുമില്ല. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ കോലി തന്റെ 45ാം സെഞ്ച്വറിയോടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിന് ഒരു പടി കൂടി അടുത്തിരുന്നു.
പക്ഷെ കോലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഇരുവരും കളിച്ച കാലഘട്ടം വ്യത്യസ്തമാണെന്നുമായിരുന്നു ഗംഭീറിന്റെ നിരീക്ഷണം. എന്നാല്‍ ഓസീസ് മുന്‍ ഇതിഹാസം റിക്കി പോണ്ടിങിനേക്കാള്‍ കേമന്‍ രോഹിത് ശര്‍മയാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.
കോലിയെ വിമര്‍ശിച്ച് ഗംഭീറിന്റെ മറ്റൊരു പ്രസ്താവന കൂടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും ടീമിന്റെ പ്രകടനം കൂടി വളരെ പ്രധാനമാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോട ബംഗ്ലാദശില്‍ ഇന്ത്യക്കു ഏകദിന പരമ്പരയിലേറ്റ പരാജയമാണ് ഗംഭീര്‍ ആയുധമാക്കിയിരിക്കുന്നത്.

വ്യക്തിഗത നേട്ടങ്ങളില്‍ ശ്രദ്ധിക്കരുത്
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ നേട്ടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാനത്തെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനോടു നമ്മള്‍ പരാജയപ്പെട്ടത് മറക്കാന്‍ പാടില്ല. പക്ഷെ നമ്മള്‍ അതു ഇപ്പോള്‍ മറക്കുകയാണ്.
വ്യക്തിഗത പ്രകടനങ്ങള്‍ പ്രധാനം തന്നെയാണ്. വ്യക്തിഗത സെഞ്ച്വറികളും പ്രധാനപ്പെട്ടവ തന്നെ. അതു നിങ്ങളെ 50-100 സെഞ്ച്വറികളെന്ന തരത്തില്‍ റെക്കോര്‍ഡുകളിലെത്തിക്കുകയാണെങ്കില്‍ നല്ല കാര്യം തന്നെയാണ്. പക്ഷെ, ബംഗ്ലാദേശില്‍ എന്തായിരുന്നു സംഭവിച്ചതെന്നു നിങ്ങളൊരിക്കലും മറക്കാന്‍ പാടില്ല. കാരണം, അതു വലിയൊരു പാഠം തന്നെയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
Also Read IND vs SL: ഈഡനില്‍ കോലി വാഴില്ല! വീണ്ടും തെളിഞ്ഞു, ചിന്നസ്വാമി രക്ഷപ്പെട്ടു, അറിയാം

ഫുള്‍ ടീമാണ് തോറ്റത്
ഇന്ത്യയുടെ ഏറ്റവും ശക്തമായ, ഫുള്‍ ടീമാണ് ബംഗ്ലാദേശില്‍ ഏകദിന പരമ്പര കൈവിട്ടത്. നമ്മള്‍ ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ ബംഗ്ലാദേശിലേറ്റ തിരിച്ചടിയില്‍ നിന്നും വളരുകയാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു. മുമ്പ് നമുക്ക് സംഭവിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നായിരുന്നു രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കൈവിട്ടത്. ആദ്യ രണ്ടു കളികളും ബംഗ്ലാേദശ് ജയിച്ചപ്പോള്‍ അവസാന മല്‍സരത്തില്‍ ഇന്ത്യ ആശ്വാസ ജയം നേടുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ ബംഗ്ലദേശ് പര്യടനത്തിലാണ് ഏകദിന പരമ്പര ഇന്ത്യ അടിയറ വച്ചത്.

ലങ്കയ്‌ക്കെതിരേ പരമ്പര
ബംഗ്ലാദേശിനെതിരായ തോല്‍വിയുടെ ക്ഷീണം ശ്രീലങ്കയ്‌ക്കെതിരേ ഏകദിന പരമ്പര തൂത്തുവാരി തീര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ രണ്ടു കളികളിലും ജയിച്ച് രോഹിത് ശര്‍മയും സംഘവും പരമ്പര ഇതിനകം വരുതിയിലാക്കിക്കഴിഞ്ഞു.
ആദ്യ മല്‍സരത്തില്‍ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ 67 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. തുടര്‍ച്ചയായി രണ്ടാമത്തെ ഏകദിനത്തിലാണ് അദ്ദേഹം ഈ നേട്ടം കുറിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശുമായുള്ള അവസാന ഏകദിനത്തിലും കോലി സെഞ്ച്വറി നേടിയിരുന്നു.
ശ്രീലങ്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. പക്ഷെ ഈ മല്‍സരത്തില്‍ കോലി ഫ്‌ളോപ്പായിരുന്നു. നാലു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications