Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിനോടൊപ്പമല്ല, ഓപ്പണിങ്ങില്‍ അവനൊപ്പം കളിക്കാനാണ് ഇഷ്ടം! ഗാംഗുലി പറഞ്ഞത്

1

മുംബൈ: ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി. ഇന്ത്യയുടെ നായകനായും ഇടം കൈയന്‍ ഓപ്പണറായും ഗാംഗുലി തിളങ്ങുമ്പോള്‍ ഒപ്പം കരുത്തോടെ സച്ചിനുമുണ്ടായിരുന്നു.

രണ്ട് പേരുടെയും ഓപ്പണിങ് കൂട്ടുകെട്ടിന് വലിയ ആരാധക പിന്തുണയും ഉണ്ടായിരുന്നുവെന്ന് പറയാം. ഒരുകാലത്ത് ഇന്ത്യന്‍ ആരാധകരുടെ ആവേശമായിരുന്നു സച്ചിന്‍ ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട്. പിന്നീട് വീരേന്ദര്‍ സെവാഗ് വളര്‍ന്നുവന്നപ്പോള്‍ നായകനായ ഗാംഗുലി തന്റെ ഓപ്പണിങ് സ്ഥാനം സെവാഗിന് നല്‍കുകയായിരുന്നു.

90കളില്‍ എതിരാളികള്‍ ഭയപ്പെട്ടിരുന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു സച്ചിന്‍-ഗാംഗുലി. 136 തവണ ഓപ്പണര്‍മാരായി എത്തിയ ഇരുവരും ചേര്‍ന്ന് 49.32 ശരാശരിയില്‍ 6609 റണ്‍സാണ് അടിച്ചെടുത്തത്. 21 സെഞ്ച്വറി, 23 അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകളും ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു.

2001ല്‍ കെനിയക്കെതിരേ 258 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഇവരുടെ ബെസ്റ്റ് കൂട്ടുകെട്ട്. ഒരിക്കല്‍ തന്റെ ഓപ്പണിങ്ങിലെ ഇഷ്ട പങ്കാളിയെക്കുറിച്ച് ഗാംഗുലി തുറന്ന് പറയുകയുണ്ടായി. സെവാഗുണ്ടായിരുന്നെങ്കിലും തന്റെ ഓപ്പണിങ്ങിലെ ഇഷ്ട പങ്കാളി സച്ചിനായിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്.

സച്ചിനോടൊപ്പം ബാറ്റ് ചെയ്യാനിഷ്ടം

സച്ചിനോടൊപ്പം ബാറ്റ് ചെയ്യാനിഷ്ടം

ഓപ്പണിങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരോടൊപ്പമെല്ലാം ഓപ്പണറായിട്ടുള്ള താരമാണെങ്കിലും ഇഷ്ട പങ്കാളി സച്ചിനാണെന്നും അതിന്റെ കാരണവും ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. 'അത് മറ്റാരുമല്ല സച്ചിനാണ്. സെവാഗും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ്.

എന്നാല്‍ സച്ചിനോടൊപ്പം ബാറ്റ് ചെയ്യാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. എന്നെ മികച്ച താരമാക്കി മാറ്റിയത് സച്ചിനാണ്. എന്റെ മത്സരത്തെ മുന്നോട്ട് നയിച്ചതില്‍ സച്ചിന് വലിയ പങ്കുണ്ട്. എന്നെ ഏറ്റവും സ്വാധീനിച്ച മനുഷ്യന്മാരിലൊരാളാണ് സച്ചിന്‍.

സച്ചിന്‍ എപ്പോഴും സവിശേഷതകളുള്ള താരമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ വിരലില്‍ പന്ത് ശക്തമായി അടിക്കുന്നത് ഞാന്‍ കണ്ടതാണ്. എന്നാല്‍ ഒരു ശബ്ദം പോലും ഉണ്ടാക്കാതെ അദ്ദേഹം റണ്‍സ് നേടി മത്സരം തുടര്‍ന്നു. അടുത്ത ദിവസം വിരലിന് പൊട്ടലുണ്ടെന്നാണ് അറിഞ്ഞത്. കളിച്ചപ്പോള്‍ തന്നെ പ്രശ്‌നമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞാണ് സച്ചിന്‍ കളി തുടര്‍ന്നത്'- ഗാംഗുലി പറഞ്ഞു.

Also Read: ട്രിപ്പിള്‍ സെഞ്ച്വറിക്ക് തിടുക്കം കാട്ടി, വിക്കറ്റും പോയി- കാരണം സച്ചിന്‍! സെവാഗ് പറയുന്നു

ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ഗാംഗുലി

ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ഗാംഗുലി

പേസിനെയും സ്പിന്നിനെയും കടന്നാക്രമിക്കുന്ന ശൈലിയായിരുന്നു ഗാംഗുലിയുടേത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ബൗളര്‍മാരും ഗാംഗുലിയുടെ ബാറ്റിങ്ങിനെ ഭയന്നിരുന്നു. എന്നാല്‍ കരിയറില്‍ തന്നെ ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ഗാംഗുലി ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെയാണ് ഭയപ്പെടുത്തിയ ബൗളറെന്ന് ഗാംഗുലി വിശേഷിപ്പിച്ചത്. പ്രായം കൂടുന്തോറും മുരളിയുടെ ബൗളിങ് മൂര്‍ച്ച കൂടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ഗാംഗിലി പറഞ്ഞത്.

ബിസിസി ഐ പ്രസിഡന്റായിരിക്കുന്നതിലും ഇഷ്ടം ഇന്ത്യന്‍ നായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാനായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. 2002ല്‍ ലോര്‍ഡ്‌സിലെ നാറ്റ് വെസ്റ്റ് കപ്പ് നേടിയതിലും വലുതായി കരുതുന്നത് 2001ലെ കൊല്‍ക്കത്ത ടെസ്റ്റിലെ വിജയമായിരുന്നുവെന്നും അതാണ് ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാട് മാറ്റിയതെന്നും ഗാംഗുലി തുറന്ന് പറഞ്ഞു.

Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

ഗാംഗുലി-സെവാഗ് ഓപ്പണിങ് കൂട്ടുകെട്ട്

ഗാംഗുലി-സെവാഗ് ഓപ്പണിങ് കൂട്ടുകെട്ട്

2001-2007 കാലയളവില്‍ 43 ഇന്നിങ്‌സിലാണ് ഇരുവരും ഒന്നിച്ച് ഓപ്പണ്‍ ചെയ്തത്. 39.63 ശരാശരിയില്‍ 1625 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. 196 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. അഞ്ച് തവണ സെഞ്ച്വറി കൂട്ടുകെട്ടും ആറ് തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചു.

പിന്നീട് ഗാംഗുലിയും സച്ചിനും പടിയിറങ്ങിയപ്പോള്‍ ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗുമായി ഇന്ത്യയുടെ വിശ്വസ്തരായ ഓപ്പണര്‍മാര്‍. ഇത് പിന്നീട് ശിഖര്‍ ധവാനും രോഹിത് ശര്‍മയുമായി. ഇൗ കൂട്ടുകെട്ടിന് ശേഷം മികച്ചൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ കണ്ടെത്താനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.

Story first published: Friday, March 17, 2023, 12:40 [IST]
Other articles published on Mar 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+