ആരാധകര്‍ കാത്തിരിക്കേണ്ട! സഞ്ജു ഇനി ഇന്ത്യക്കായി കളിക്കില്ല- മൂന്ന് കാരണങ്ങള്‍ അറിയാം

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ ഏക സാന്നിധ്യമാണ് സഞ്ജു സാംസണ്‍. കേരളത്തിന്റെ അഭിമാനമായി വളര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വലിയ ഉയരങ്ങളിലേക്കാണ് ഉയര്‍ന്നത്. കേരളത്തില്‍ നിന്ന് ഇത്രയും മികച്ച കരിയര്‍ നേടിയെടുക്കാന്‍ സഞ്ജുവിനായി എന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. പല കാരണങ്ങളാല്‍ സഞ്ജു ഒതുക്കപ്പെട്ടു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയിലേക്ക് വളരുകയും അവസാന സീസണില്‍ ടീമിനെ റണ്ണേഴ്‌സപ്പാക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീമില്‍ 2015 മുതല്‍ പരിഗണിക്കപ്പെടുമ്പോഴും സഞ്ജു ഇക്കാലയളവില്‍ ഇന്ത്യക്കായി കളിച്ചത് ചുരുങ്ങിയ മത്സരങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ട സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവുമോ?
സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമായോ?. ഏറെക്കുറെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് പറയാം. അതിനുള്ള മൂന്ന് കാരണങ്ങളിതാ.

സെലക്ടര്‍മാര്‍ക്ക് വലിയ താല്‍പര്യമില്ല
സഞ്ജുവിനെ പിന്തുണക്കുന്നതിനോട് സെലക്ടര്‍മാര്‍ക്ക് വലിയ താല്‍പര്യമില്ല. രാജിവെച്ച മുന്‍ മുഖ്യ സെലക്ടര്‍ സഞ്ജുവിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിലൂടെത്തന്നെ ഇത് വ്യക്തമായതാണ്. ആരാധകര്‍ രൂക്ഷമായി പ്രതികരിക്കുന്നതിനാല്‍ മാത്രമാണ് സഞ്ജുവിന് ഇടക്കെങ്കിലും അവസരം ലഭിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ സഞ്ജു പൂര്‍ണ്ണമായും തഴയപ്പെട്ട അവസ്ഥയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് ടീമില്‍ ഇടമുണ്ടാകില്ലെന്നുറപ്പാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതോടെ ഇത് വ്യക്തമാണ്.
ഇനി ടി20 ലോകകപ്പിലാണ് സഞ്ജുവിന്റെ പ്രതീക്ഷ. എന്നാല്‍ താരപദവി നോക്കുമ്പോള്‍ സഞ്ജുവിന് ഇവിടെയും സ്ഥാനം ലഭിച്ചേക്കില്ല. സഞ്ജു ഐപിഎല്ലില്‍ റണ്‍സടിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കടുപ്പം.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

കേരളത്തിനായുള്ള പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല
കേരളത്തിനായി സഞ്ജു നടത്തുന്ന പ്രകടനങ്ങള്‍ കാര്യമായി പരിഗണിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ഐപിഎല്ലിലെ പ്രകടനമാണ് സഞ്ജുവിനെ ദേശീയ ടീമിലേക്കെത്തിച്ചത്. കേരളം ആഭ്യന്തര ക്രിക്കറ്റില്‍ വലിയ ശക്തരായ നിരയല്ല.
അതുകൊണ്ട് തന്നെ സഞ്ജുവിനെ പിന്തുണക്കാനും ദേശീയ ടീമിലേക്കുയര്‍ത്താനും ആരുമില്ലെന്നതാണ് മറ്റൊരു സത്യം. എസ് ശ്രീശാന്തിന്റെ സഹായത്തോടെ ഐപിഎല്ലിലേക്കെത്തിയതാണ് സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായത്.
മികവ് കാട്ടുന്ന മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത താരങ്ങള്‍ക്ക് സഞ്ജുവിനെക്കാള്‍ പരിഗണന സ്വാഭാവികമായും ലഭിക്കും. 60ന് മുകളില്‍ ഏകദിന ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷനൊക്കെ ടീമില്‍ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടാണ്.
ഇടക്കിടെ പരിക്കേല്‍ക്കുന്നതും സഞ്ജുവിന്റെ മടങ്ങിവരവിന് തടസം. ലഭിക്കുന്ന അവസരങ്ങളില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനും മലയാളി താരത്തിനാവുന്നില്ല. അതുകൊണ്ട് തന്നെ തിരിച്ചുവരവ് പ്രയാസമാണെന്ന് പറയാം.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

വിക്കറ്റ് കീപ്പറാവാന്‍ കടുത്ത മത്സരം
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് മാത്രമായി സഞ്ജുവിന് അവസരം ലഭിക്കില്ലെന്നുറപ്പ്. വിക്കറ്റ് കീപ്പറാവാന്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ സഞ്ജു മറികടക്കേണ്ടിയിരിക്കുന്നു.
ജിതേഷ് ശര്‍മ, കെ എസ് ഭരത് എന്നിവരും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിലേക്ക് വളര്‍ന്നുവരുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിക്കാന്‍ സഞ്ജുവിന് പ്രയാസമാണ്. ഇവരെയെല്ലാം മറികടക്കാന്‍ ശക്തമായ പ്രകടനം സഞ്ജുവിന് കാഴ്ചവെക്കേണ്ടതായുണ്ട്.
അതിന് സാധിക്കാത്ത പക്ഷം സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്‌നം മാത്രം. ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവാകുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications