For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സ്! നേട്ടം മൂന്ന് പേര്‍ക്ക് മാത്രം- രണ്ട് ഇന്ത്യക്കാര്‍

വീരേന്ദര്‍ സെവാഗിനും ബ്രണ്ടന്‍ മക്കല്ലത്തിനുമൊന്നും ഈ നേട്ടം സ്വന്തമാക്കാനായില്ല

1

മുംബൈ: ടെസ്റ്റില്‍ പൊതുവേ ക്ലാസിക് ശൈലിയാണ് വേണ്ടത്. പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സാഹചര്യവുമെല്ലാം വിലയിരുത്തി ക്ഷമയോടെയാണ് ടെസ്റ്റ് കളിക്കുന്നത്. കോപ്പീബുക്ക് ഷോട്ടുകളാണ് ടെസ്റ്റിന്റെ ഭംഗിയെന്ന് പറയാം.

രാഹുല്‍ ദ്രാവിഡിനെപ്പോലെയും ചേതേശ്വര്‍ പുജാരയെപ്പോലെയുമുള്ളവര്‍ ടെസ്റ്റിന്റെ ക്ലാസിക് ശൈലിയില്‍ വിശ്വസിച്ച് കളിച്ചവരാണ്. എന്നാല്‍ ചില താരങ്ങളെങ്കിലും ടെസ്റ്റില്‍ വെടിക്കെട്ട് ശൈലികൊണ്ട് കൈയടി നേടിയിട്ടുണ്ട്.

ഇതില്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലവും ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനുമെല്ലാം ഉള്‍പ്പെടും. ഇവരെല്ലാം ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് മികച്ച കരിയര്‍ സൃഷ്ടിച്ചവരാണ്.

എന്നാല്‍ ടെസ്റ്റില്‍ നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?. മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിക്കാനായത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്കൊന്നും ഈ പട്ടികയില്‍ ഇടം പിടിക്കാനായിട്ടില്ല.

ടെസ്റ്റ് ഇന്നിങ്‌സില്‍ ക്രീസിലെത്തി ആദ്യ രണ്ട് പന്തും തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

ഫോഫി വില്യംസ്

ഫോഫി വില്യംസ്

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഫോഫി വില്യംസാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം. 1948ലായിരുന്നു താരത്തിന്റെ ഈ നേട്ടം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. നേരിട്ട ആദ്യ രണ്ട് പന്തും അദ്ദേഹം സിക്‌സര്‍ പറത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ അദ്ദേഹം 63 പന്തില്‍ 72 റണ്‍സുമായാണ് കളം വിട്ടത്.

നാല് ടെസ്റ്റ് മാത്രം കളിച്ച താരം 113 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിനായി നേടിയത്. 42 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1479 റണ്‍സും അദ്ദേഹം നേടി. ടെസ്റ്റില്‍ 9 വിക്കറ്റും ഫസ്റ്റ്ക്ലാസില്‍ 116 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആദ്യ കാല ക്രിക്കറ്റിലെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഫോഫി. ടെസ്റ്റില്‍ 28 പന്തില്‍ ഫിഫ്റ്റി നേടിയ താരങ്ങളിലൊരാളാണ് അദ്ദേഹം.

Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഈ നേട്ടത്തിലെത്തിയ താരങ്ങളിലൊരാളാണ്. കരിയറില്‍ നിരവധി തവണ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ടെസ്റ്റില്‍ അതിവേഗത്തില്‍ അദ്ദേഹം ബാറ്റ് ചെയ്ത സംഭവങ്ങള്‍ വളരെ വിരളമാണ്. 2013ലാണ് സച്ചിന്‍ നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി തുടങ്ങിയത്.

2013ലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് സച്ചിന്റെ ഈ നേട്ടം. സ്പിന്നര്‍ നതാന്‍ ലിയോണിനെതിരേയാണ് സച്ചിന്റെ ഈ നേട്ടം. ഇതിന് ശേഷം ഒരു തവണ പോലും സച്ചിന് ഈ നേട്ടം ആവര്‍ത്തിക്കാനായില്ല.

പൊതുവേ പതിയെ തുടങ്ങി പിന്നീട് റണ്‍സുയര്‍ത്തുന്ന താരങ്ങളിലൊരാളാണ് സച്ചിന്‍. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരില്‍ത്തന്നെയാണുള്ളത്.

Also Read: IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഈ വെടിക്കെട്ട് റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഉമേഷ് യാദവാണ്. പൊതുവേ 10, 11 നമ്പറില്‍ ബാറ്റിങ്ങിനെത്തുന്ന ഉമേഷ് 2019ലാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത്. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഉമേഷ് നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തിയത്. ജോര്‍ജ് ലിന്‍ഡിയുടെ ഓവറിലായിരുന്നു ഇത്.

ക്രീസിലെത്തിയാല്‍ വലിയ ഷോട്ടിന് ശ്രമിക്കുന്ന താരമാണ് ഉമേഷ്. വാലറ്റക്കാരനായതിനാല്‍ത്തന്നെ ഉമേഷിന് ഇത്തരത്തില്‍ കടന്നാക്രമിച്ച് കളിക്കുന്നതില്‍ തടസമില്ലെന്ന് പറയാം. വാലറ്റം നേടുന്ന റണ്‍സ് ടീമിനെ സംബന്ധിച്ച് ബോണസാണ്.

Story first published: Monday, February 27, 2023, 7:59 [IST]
Other articles published on Feb 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+