ആന്‍ഡേഴ്‌സണ്‍ സൂക്ഷിച്ചോ! അധികം വൈകില്ല- ബുംറ മൂന്ന് റെക്കോഡുകള്‍ തകര്‍ക്കും, അറിയാം

മുംബൈ: ലോക ക്രിക്കറ്റിലെ പേസ് വിസ്മയമാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. 40ാം വയസില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തി ആന്‍ഡേഴ്‌സണ്‍ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രായം വെറും അക്കം മാത്രമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആന്‍ഡേഴ്‌സണ്‍ കാഴ്ചവെച്ചിരിക്കുന്നത്.
ഇപ്പോഴും മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്ന ആന്‍ഡേഴ്‌സന്‍ സ്വിങ്ങുകൊണ്ടും ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്നു. 179 ടെസ്റ്റില്‍ നിന്ന് 685 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സനുള്ളത്. പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് ആന്‍ഡേഴ്‌സന്റെ പേരിലാണ്.
അടുത്ത ആഷസ് ടെസ്റ്റോടെ ആന്‍ഡേഴ്‌സന്‍ വിരമിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനോടകം നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ആന്‍ഡേഴ്‌സന്റെ പേരിലുള്ള മൂന്ന് വമ്പന്‍ റെക്കോഡുകള്‍ തകര്‍ക്കാനുള്ള അവസരം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് മുന്നിലുണ്ട്.
നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്തുള്ള ബുംറ വരാനിരിക്കുന്ന ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം ജെയിംസ് ആന്‍ഡേഴ്‌സന്റെ തകര്‍ക്കാന്‍ സാധ്യതയുള്ള മൂന്ന് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വേഗത്തില്‍ 250 വിക്കറ്റ്
അതിവേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റ് നേടുന്ന റെക്കോഡില്‍ ആന്‍ഡേഴ്‌സനെ മറികടക്കാനുള്ള അവസരം ബുംറക്ക് മുന്നിലുണ്ട്. ആന്‍ഡേഴ്‌സന്‍ ഈ നേട്ടത്തിലേക്കെത്തിയത് തന്റെ 67ാം ടെസ്റ്റിലാണ്. നിലവില്‍ 30 ടെസ്റ്റില്‍ നിന്ന് 128 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്.
29കാരനായ ബുംറക്ക് മുന്നില്‍ ഇനിയും ചുരുങ്ങിയത് ആറ് വര്‍ഷമെങ്കിലുമുണ്ട്. ഫിറ്റ്‌നസോടെ കളിക്കാന്‍ സാധിച്ചാല്‍ ആന്‍ഡേഴ്‌സന്റെ ഈ റെക്കോഡ് മറികടക്കാന്‍ ബുംറക്ക് സാധിച്ചേക്കും. എന്നാല്‍ ബുംറയുടെ സമീപകാലത്തെ ഫിറ്റ്‌നസാണ് പ്രശ്‌നം. ഫോമില്‍ എത്രനാള്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്നത് കണ്ടറിയാം.
Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

അഞ്ച് വിക്കറ്റ് പ്രകടന റെക്കോഡ്
ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ 32 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. 42 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. മൂന്ന് തവണ 10 വിക്കറ്റ് പ്രകടനം നടത്താനും ആന്‍ഡേഴ്‌സന് സാധിച്ചിട്ടുണ്ട്.
ടെസ്റ്റിലെ ആന്‍ഡേഴ്‌സന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തെ മറികടക്കാനുള്ള അവസരവും ബുംറക്ക് മുന്നിലുണ്ട്. നിലവില്‍ എട്ട് തവണയാണ് ടെസ്റ്റില്‍ ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം. എന്നാല്‍ ഒരു തവണ പോലും 10 വിക്കറ്റ് പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 27 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും തന്റെ ബൗളിങ് മികവ് തെളിയിച്ച ബുംറക്ക് കരിയറില്‍ മികവ് തുടരാനായാല്‍ ആന്‍ഡേഴ്‌സന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചേക്കും.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

കൂടുതല്‍ 10 വിക്കറ്റ് പ്രകടനം
ടെസ്റ്റില്‍ കൂടുതല്‍ 10 വിക്കറ്റ് പ്രകടനമെന്ന നേട്ടത്തിലും ബുംറക്ക് ആന്‍ഡേഴ്‌സനെ മറികടക്കാം. മൂന്ന് തവണയാണ് ആന്‍ഡേഴ്‌സന്‍ ഈ നേട്ടത്തിലെത്തിയതെങ്കില്‍ ബുംറ ഇതുവരെ ടെസ്റ്റില്‍ 10 വിക്കറ്റ് പ്രകടനം നടത്തിയിട്ടില്ല.
ബുംറക്ക് മുന്നില്‍ കരിയര്‍ ഇനിയുമേറെ ബാക്കിയുള്ളതിനാല്‍ ഈ റെക്കോഡില്‍ ആന്‍ഡേഴ്‌സനെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ഇതുവരെ 10 വിക്കറ്റ് നേട്ടത്തിലേക്കെത്താനാവാത്ത ബുംറക്ക് ഇനി അതിന് സാധിക്കുമോയെന്നത് കണ്ടറിയണം.
എന്നാല്‍ ആന്‍ഡേഴ്‌സന്റെ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേട്ടമെന്ന റെക്കോഡിനെ ബുംറക്ക് മറികടക്കാനാവില്ലെന്നുറപ്പ്. ആന്‍ഡേഴ്‌സന്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ജനിക്കാത്ത താരങ്ങള്‍ പോലും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു.
ടെസ്റ്റില്‍ അത്രത്തോളം മികച്ച കരിയറാണ് ആന്‍ഡേഴ്‌സനുള്ളത്. ബുംറ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതിനാല്‍ ആന്‍ഡേഴ്‌സനെപ്പോലെ വലിയ കരിയര്‍ സൃഷ്ടിക്കാനാവില്ല. അതുകൊണ്ട് തന്നെ വിക്കറ്റ് വേട്ടയില്‍ ആന്‍ഡേഴ്‌സന്‍ എതിരാളികളില്ലാതെ തലപ്പത്ത് തുടരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications