ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായിട്ടില്ല, പക്ഷെ ഇന്ത്യയെ ഏകദിനത്തില്‍ നയിച്ചു! നാല് പേരിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലഭിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എല്ലാക്കാലത്തും മികച്ച താരനിര ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലോ അണ്ടര്‍ 19 ടീമിലോ ഐപിഎല്ലിലോ ഒക്കെ പയറ്റി തെളിഞ്ഞവരാണ് ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്താറുള്ളത്.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ്. നിലവിലെ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച് മികവ് തെളിയിച്ച് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ്.
എന്നാല്‍ മുമ്പ് ഒരിക്കല്‍ പോലും ഏകദിനത്തില്‍ നായകനാവാതെ ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാന്‍ ചിലര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇതിന് ഇന്ത്യ അവസരം നല്‍കിയത്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ദിക് പാണ്ഡ്യ
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലൂടെയാണ് ഹര്‍ദിക് പാണ്ഡ്യ ഏകദിന നായകനായി അരങ്ങേറ്റം നടത്തുന്നത്. ടി20യില്‍ നേരത്തെ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ഏകദിന നായകനാവാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചതോടെയാണ് ഹര്‍ദിക്കിന്റെ നായക മികവ് എല്ലാവരും തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്തേക്ക് ഹര്‍ദിക് എത്തിയത് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റില്‍ നയിച്ച അനുഭവസമ്പത്തില്ലാതെയാണ്. ഒരു തവണ പോലും ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ ക്യാപ്റ്റനാവാന്‍ ഹര്‍ദിക്കിനായില്ല. എന്നാല്‍ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഹര്‍ദിക്കിനായി.
നായകനായുള്ള അരങ്ങേറ്റ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം ഇന്ത്യക്ക് നേടിക്കൊടുക്കാനും ഹര്‍ദിക്കിന് സാധിച്ചു. നായകനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും ഹര്‍ദിക് തിളങ്ങി.

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനും നിലവിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് കെ എല്‍ രാഹുല്‍. കുറച്ചുനാള്‍ മുമ്പുവരെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന താരമാണ് കെ എല്‍ രാഹുല്‍. എന്നാല്‍ പ്രകടനം മോശമായതോടെ താരത്തിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനമടക്കം തെറിക്കുകയായിരുന്നു.
സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാനുള്ള അവസരം രാഹുലിന് ലഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും സിംബാബ് വെക്കെതിരേയും ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കാനുള്ള ഭാഗ്യം രാഹുലിന് ലഭിച്ചു.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ലിസ്റ്റ് എ ഫോര്‍മാറ്റില്‍ നയിക്കാന്‍ രാഹുലിന് ഒരിക്കല്‍ പോലും സാധിച്ചില്ല. അല്ലാതെ തന്നെ അദ്ദേഹത്തിന് ഇന്ത്യന്‍ ഏകദിന ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായിരുന്ന രാഹുല്‍ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയാണ് നയിക്കുന്നത്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ സ്ഥിരം നായകനാവണമെന്ന് ഏറെ ആഗ്രഹിച്ചെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒതുങ്ങിപ്പോയ താരമാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. വളരെ കുറച്ച് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കാന്‍ സെവാഗിന് അവസരം ലഭിച്ചിട്ടുണ്ട്.
2003ലാണ് സെവാഗ് ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് അരങ്ങേറ്റം നടത്തുന്നത്. എന്നാല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ അനുഭവസമ്പത്തില്ലാതെയാണ് അദ്ദേഹം ഇന്ത്യ എ ടീമിനെ നയിച്ചത്. നയിച്ച മത്സരങ്ങളിലെല്ലാം ടീമിനെ മികച്ച നിലയിലേക്കെത്തിക്കാന്‍ സെവാഗിന് സാധിച്ചിരുന്നു.
Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

സയ്യിദ് കിര്‍മാണി
ഇന്ത്യയുടെ മുന്‍ നായകന്‍ സയ്യിദ് കിര്‍മാണിയും ഈ പട്ടികയില്‍ പേര് ചേര്‍ത്ത താരമാണ്. 1983ല്‍ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി കിര്‍മാണിയുണ്ടായിരുന്നു. ഇതേ വര്‍ഷം ഇന്ത്യയുടെ ഏകദിന നായകനാവാന്‍ കിര്‍മാണിക്ക് അവസരവും ലഭിച്ചു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ യാതൊരു അനുഭവുമില്ലാതെയാണ് കിര്‍മാണിക്ക് ഈ അവസരം ലഭിച്ചത്. മുമ്പ് അനുഭവസമ്പത്തില്ലാതെ ആദ്യമായി ഇന്ത്യ നായകസ്ഥാനത്തേക്കെത്തിച്ച താരമാണ് കിര്‍മാണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications