
സാങ്കേതിക മികവ് പോരാ
മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് വളരാന്‍ മികച്ച സാങ്കേതികത ബാറ്റ്‌സ്മാന് അത്യാവശ്യമാണ്. എന്നാല്‍ കൈഫിന്റെ കരിയറില്‍ ഇത്തരമൊരു സാങ്കേതിക മികവ് ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. വിദേശ പിച്ചുകളിലടക്കം മികവ് തെളിയിച്ചിട്ടുള്ള താരമാണ് കൈഫ്. എന്നാല്‍ അദ്ദേഹത്തിന്റെ ടെക്‌നിക്കുകള്‍ എപ്പോഴും ചോദ്യമുയര്‍ത്തിയിരുന്നു.
ചില ഭാഗങ്ങളിലൂടെ മാത്രം റണ്‍സുയര്‍ത്തുന്ന താരമായിരുന്നു കൈഫ്. പുള്‍ ഷോട്ടുകളോ കട്ട് ഷോട്ടുകളോയൊന്നും അധികം കളിക്കാത്ത കൈഫ് ഷോട്ട് ബോളുകളിലും പ്രയാസപ്പെട്ടിരുന്നു.
തുടക്ക സമയത്ത് എംഎസ് ധോണിയുടെ സാങ്കേതികത പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇതിഹാസമായി കളിനിര്‍ത്തി. പക്ഷെ ഇത്തരമൊരു ഭാഗ്യം കൈഫിനുണ്ടായില്ല.

യുവതാരങ്ങളുടെ കടന്ന് വരവ്
എംഎസ് ധോണി നായകസ്ഥാനത്തേക്കെത്തിയ ശേഷം ടീമില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ നടന്നിരുന്നു. ഇതില്‍ സ്ഥാനം നഷ്ടപ്പെട്ടവരിലൊരാളാണ് കൈഫ്. സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വിരാട് കോലി തുടങ്ങിയ പല താരങ്ങളുടെയും കടന്നുവരവ് ഈ സമയത്തുണ്ടായി.
മധ്യനിരയിലേക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ പരിഗണിക്കുന്ന സാഹചര്യം ഉണ്ടായതോടെ കൈഫ് ഒതുക്കപ്പെട്ടു. നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്ന പഴയ ശൈലി മാറിയതോടെ കൈഫിന് പുതിയ രീതിയോട് പൊരുത്തപ്പെടാനായില്ലെന്ന് പറയാം.

മോശം സ്‌ട്രൈക്കറേറ്റ്
കൈഫ് തഴയപ്പെടാനും പിന്നോട്ട് പോകാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് മോശം സ്‌ട്രൈക്കറേറ്റാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കൈഫിന് സാധിച്ചിരുന്നില്ല. സ്ഥിരതയും പ്രശ്‌നം. കൈഫ് ഇന്ത്യന്‍ ടീമില്‍ പിടിച്ചുനിന്നത് അദ്ദേഹത്തിന്റെ ഫീല്‍ഡിങ് മികവുകൊണ്ട് മാത്രമാണ്.
125 ഏകദിനം ഇന്ത്യക്കായി കളിച്ച കൈഫിന്റെ ശരാശരി 32.1 ആയിരുന്നു. ഇതൊരു ശരാശരി പ്രകടനം മാത്രം. സ്്‌ട്രൈക്കറേറ്റ് 72.03 ആയിരുന്നു. ക്രിക്കറ്റ് അതിവേഗ ബാറ്റിങ് ശൈലിയിലേക്കുയര്‍ന്നപ്പോള്‍ സ്‌ട്രൈക്കറേറ്റില്‍ മെച്ചപ്പെടാന്‍ കൈഫിനായില്ല. ഇതും കരിയറില്‍ തിരിച്ചടിയായി.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

ഐപിഎല്ലില്‍ ഫ്‌ളോപ്പായി
കാലം മാറിയതോടെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ തീരുമാനിക്കുന്നത് ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ഐപിഎല്ലിലൂടെ നിരവധി യുവതാരങ്ങള്‍ വളര്‍ന്നപ്പോള്‍ കൈഫിന്റെ ഐപിഎല്‍ കരിയര്‍ ഫ്‌ളോപ്പായി മാറി.
29 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. 259 റണ്‍സാണ് ആകെ നേടിയത്. ശരാശരി 14.39ഉും സ്‌ട്രൈക്കറേറ്റ് 103.6ഉും. ഐപിഎല്ലില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കൈഫിന് സാധിക്കാതെ പോയത് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി.
42കാരനായ കൈഫ് ഇപ്പോള്‍ പരിശീലക റോളിലും കമന്റേറ്റര്‍ റോളിലും അവതാരകനെന്ന നിലയിലും പ്രവര്‍ത്തിക്കുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ കരിയറാണ് കൈഫിന്റേത്.


Click it and Unblock the Notifications












