For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2003ലെ ലോകകപ്പ് ടീമില്‍ കോലിയും രോഹിത്തും വേണമായിരുന്നു! കാരണം ഗാംഗുലി പറയും

2003ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്‌

1

കൊല്‍ക്കത്ത: 2003ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ മറക്കാനാവാത്ത അധ്യായമാണ്. ഒത്തുകളി വിവാദം ഉള്‍പ്പെടെ പല പ്രതിസന്ധികളും ഇന്ത്യന്‍ ക്രിക്കറ്റിനെ വേട്ടയാടി തളര്‍ത്തിയിടത്തുനിന്ന് സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഉയര്‍ന്നുവന്നതാണ് അന്ന് കണ്ടത്.

ദക്ഷിണാഫ്രിക്ക വേദിയായ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ഇന്നും ആരാധക മനസില്‍ ഈ ലോകകപ്പുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് മികവ് കണ്ട ലോകകപ്പ് കൂടിയായിരുന്നു ഇത്.

അന്നത്തെ ലോകകപ്പിലൂടെയാണ് ഗാംഗുലി ഇന്ത്യയുടെ സൂപ്പര്‍ നായകനായും ആരാധകരുടെ ദാദയായും വളര്‍ന്നതെന്ന് പറയാം. കഴിഞ്ഞിടെ ഇന്നത്തെ താരങ്ങളില്‍ നിന്ന് 2003ലെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് താരങ്ങളെ സൗരവ് ഗാംഗുലി തിരഞ്ഞെടുത്തിരുന്നു.

മായങ്ക് അഗര്‍വാളുമായി നടത്തിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ തിരഞ്ഞെടുത്ത്. ഇവരെ പരിഗണിക്കാനുള്ള കാരണവും ഗാംഗുലി പറഞ്ഞു.

വിരാടും രോഹിതും ബുംറയും വേണമായിരുന്നു

വിരാടും രോഹിതും ബുംറയും വേണമായിരുന്നു

2003ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇന്നത്തെ മൂന്ന് താരങ്ങളെയാണ് സൗരവ് ഗാംഗുലി തിരഞ്ഞെടുത്തത്. 'വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ആ മൂന്ന് പേര്‍. അന്ന് ലോകകപ്പ് നടന്നത് ദക്ഷിണാഫ്രിക്കയിലാണ്.

അന്ന് നന്നായി തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ബുംറയെപ്പോലൊരു പേസര്‍ക്ക് അന്നത്തെ സാഹചര്യത്തില്‍ തിളങ്ങാനാവുമായിരുന്നു. രോഹിത് ടോപ് ഓഡറിലും ഞാന്‍ മൂന്നാം നമ്പറിലും കോലി മധ്യനിരയിലും കളിക്കണമായിരുന്നു.

ഇത് വീരേന്ദര്‍ സെവാഗ് കേള്‍ക്കുമോയെന്നറിയില്ല. കേട്ടാല്‍ നാളെ ഒരു ഫോണ്‍ വിളിയെത്തിയേക്കും. എന്താണ് നിങ്ങള്‍ ചിന്തിക്കുന്നതെന്ന് ചോദിച്ചേക്കും. എന്നാല്‍ ഇവര്‍ മൂന്ന് പേരും അന്ന് ടീമില്‍ വേണമെന്നായിരുന്നു'-ഗാംഗുലി പറഞ്ഞു.

Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

ലോകകപ്പ് നേടാന്‍ ഗാംഗുലിക്ക് ഭാഗ്യമില്ല

ലോകകപ്പ് നേടാന്‍ ഗാംഗുലിക്ക് ഭാഗ്യമില്ല

സൂപ്പര്‍ താരങ്ങളായ സൗരവ് ഗാംഗുലിക്ക് രാഹുല്‍ ദ്രാവിഡിനുമൊന്നും ലോകകപ്പ് കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011ലെ ഏകദിന ലോകകപ്പിലൂടെ ലോകകപ്പ് എന്ന മോഹം സാക്ഷാത്കരിച്ചു.

എന്നാല്‍ ഗാംഗുലിക്ക് ദൗര്‍ഭാഗ്യവശാല്‍ അത് നേടാനായില്ല. വിരാട് കോലിക്ക് നായകനെന്ന നിലയില്‍ ലോകകപ്പ് കിരീടം നേടിക്കൊടുക്കാനായില്ല. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സജീവ കിരീട പ്രതീക്ഷയോടെ സെമിയിലെത്തിയിരുന്നു. എന്നാല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റു.

രോഹിത് ശര്‍മക്ക് നായകനെന്ന നിലയില്‍ ലോകകപ്പ് നേടാന്‍ ഇനിയും അവസരം മുന്നിലുണ്ട്. കോലിക്ക് ക്യാപ്റ്റനെന്ന നിലയില്‍ ഇനി അവസരമില്ലെങ്കിലും താരമെന്ന നിലയില്‍ കിരീടത്തിലേക്കെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

ഓസീസ് തകര്‍ത്ത ഇന്ത്യന്‍ സ്വപ്‌നം

ഓസീസ് തകര്‍ത്ത ഇന്ത്യന്‍ സ്വപ്‌നം

2003ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. ഇന്ത്യയെ ഒന്നുമല്ലാതാക്കിയാണ് ഓസീസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 359 റണ്‍സെന്ന വമ്പന്‍ ടോട്ടലാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യ 39.2 ഓവറില്‍ 234 റണ്‍സിന് ഓള്‍ഔട്ടായി. സച്ചിന്‍, സെവാഗ്, ഗാംഗുലി, മുഹമ്മദ് കൈഫ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, ദിനേഷ് മോംഗിയ എന്നിവരെല്ലാമായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിരയിലുണ്ടായിരുന്നത്.

തോറ്റെങ്കിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന ലോകകപ്പായി ഇത് മാറി. 673 റണ്‍സും രണ്ട് വിക്കറ്റും നേടി സച്ചിന്റെ മാസ്മരികത കാണാന്‍ ഈ ലോകകപ്പിലൂടെ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 1983ന് ശേഷമുള്ള ഇന്ത്യയുടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് 2011ലാണ് അവസാനമായത്. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യയുടെ കിരീട നേട്ടം.

Story first published: Saturday, March 11, 2023, 12:08 [IST]
Other articles published on Mar 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+